പൊൻകുന്നം : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് ചിറക്കടവ് പഞ്ചായത്തിലെ പാറാംതോട് പട്ടികജാതി കോളനിയിൽ ആധുനിക ശ്മശാനം സ്ഥാപിച്ചു.
എൽ.പി.ജി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ശ്മശാനം കോളനിയിലെ നൂറോളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാണ്.ശ്മശാനത്തിൻ്റെ സമർപ്പണം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി ,ഗ്രാമ പഞ്ചായത്തംഗം ജയാശ്രീ ധർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. സുജിത്, ഷാജിനല്ലേപ്പറമ്പിൽ, രാഹുൽ ബി.പിള്ള, ശ്രീജിത് തെക്കേത്തുകവല എന്നിവർ പ്രസംഗിച്ചു.