ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന , ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ കെജ്രിവാളിന് കഴിയില്ല. കെജ്രിവാളിനെ Read More…
Author: Web Editor
സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ
സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ജൂലൈ ഒന്നിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്‌സ് ബിരുദമെടുത്താൽ പിജിക്ക് ഒരു വർഷം മതിയെന്ന് Read More…
സമ്മർ കോച്ചിംഗ് ക്യാമ്പ്
പൂഞ്ഞാർ: മുൻവർഷങ്ങളിൽ ദേശീയ അന്തർദേശീയ കായിക താരങ്ങളെ വാർത്തെടുത്ത പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ ജി വി രാജാ സ്പോർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് മെയ് 13 മുതൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ മെയ് 13 ന് വൈകിട്ട് മൂന്ന് മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ സ്പോർട്സ് യൂണിഫോമിൽ എത്തിച്ചേരുക. പരിശീലനം ഫീസ് ആയ 1000 രൂപ നൽകേണ്ടതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ Read More…
ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം; നടപടി പിതാവിന്റെ ഹര്‍ജിയില്‍
ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി സിജെഎം കോടതിയില്‍ പിതാവ് ഹര്‍ജി നല്‍കിയിരുന്നു. മുദ്രവച്ച കവറില്‍ കേസിലെ തെളിവുകളും പിതാവ് കൈമാറി. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ സിബിഐയോട് കോടതി Read More…
കത്തോലിക്കാ കോൺഗ്രസ് കളത്തൂക്കടവ് ഇടവക പതാക ഉയർത്തി
കളത്തൂക്കടവ്: കത്തോലിക്കാ കോൺഗ്രസ് സ്ഥാപിതമായിട്ട് 106 പൂർത്തിയാകുന്നതിൻറ വാർഷികാചരണവും സമുദായ സംഗമവും നാളെയും ഞായറാഴ്ചയുമായി പാലാ രൂപതയുടെ ആതിഥേയത്വത്തിൽ അരുവിത്തുറയിൽ നടക്കുന്നതിൻറ ഭാഗമായി കളത്തൂക്കടവ് സെൻറ് ജോൺ വിയാനി പള്ളിയിൽ പതാക ഉയർത്തി. പള്ളി വികാരി റവ.ഫാദർ തോമസ് ബ്രാഹ്മണവേലി പതാക ഉയർത്തുകയും യൂണിറ്റ് പ്രസിഡന്റ് സിബി പ്ലത്തോട്ടം നേതൃത്വം കൊടുക്കുകയും ചെയ്തു. ഞായറാഴ്ച 2.30 ന് നടക്കുന്ന മഹാറാലിയിൽ കളത്തൂക്കടവ് ഇടവകയിൽ നിന്ന് പരമാവധി ആളുകൾ പങ്കെടുക്കുവാനും തീരുമാനിച്ചു.
ഇരട്ടകൾക്ക് ഇരട്ടി മധുരമായി ഹയര്‍സെക്കന്‍ഡറി പരീക്ഷയിൽ ഫുൾഎ പ്ലസ്
കൂട്ടിക്കൽ: ഏന്തയാർ മർഫി സ്കൂളിൽ നിന്നും ഫുൾ “എ പ്ലസ്” കരസ്ഥമാക്കിയാണ് കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയമുണ്ടുപ്പാലം ഡാലിയ ബിജോയ് എന്നിവരുടെ ഇരട്ട കുട്ടികളായ ജെറിൻ ബിജോയ് , ഷെറിൻ ബിജോയ് വിജയിച്ചത്. SSLC പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കുംഇവർ ഫുൾ എ പ്ലസ് നേടിയിരുന്നു.
തലമുറകൾക്ക് അറിവ് പകർന്ന് നല്കിയ എരുമേലിയിലെ അക്ഷരമുത്തശ്ശി 108-ന്റെ നിറവിൽ
എരുമേലി: വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന് മാത്രം കുത്തകയായിരുന്ന 1916 കാലഘട്ടങ്ങളിൽ വിദ്യാഭ്യാസപരവും സാമൂഹികപരവുമായി ഏറെ പിന്നോക്കം നിന്ന വനപ്രദേശമായിരുന്ന കനകപ്പലത്തെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ നിന്ന് എത്തിയ ബ്രദറൻ സഭാ മിഷനറിയായ എഡ്വേർഡ് ഹണ്ടർ നോയൽ സ്ഥാപിച്ച എൻ. എം .എൽ .പി .സ്കൂൾ 108 ൻ്റ നിറവിൽ. ധാരാളം പ്രതിഭാശാലികളെ സമൂഹത്തിൽ സംഭാവന ചെയ്ത ഇ വിദ്യാലയത്തിൽ നേഴ്സറി മുതൽ നാലുവരെ ക്ലാസുകളിലായി 85 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഡോ Read More…
കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 2 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരുക്ക്
കുട്ടിക്കാനം പുല്ലുപാറക്ക് സമീപം താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്. കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു കാര്‍. റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്പോഴേക്കും രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റ കുടുംബാംഗങ്ങളായ തിരുവനന്തപുരം നാവായിക്കുളം വെട്ടു ചിറ വെള്ളായിൽ ആദിദേവ് ( Read More…
പനക്കപ്പാലത്ത് ഓട്ടോ മറിഞ്ഞ് മരിച്ച മറിയക്കുട്ടിയുടെ സംസ്കാരം ശനിയാഴ്ച
മണിയംകുളം: മറിയക്കുട്ടി ദേവസ്യ തുണ്ടിയിൽ (84) ഈരാറ്റുപേട്ട – പാല റോഡിൽ പനക്കപ്പാലത്ത് വച്ച് നടന്ന വാഹന അപകടത്തിൽ നിര്യാതയായി. ഭർത്താവ് പരേതനായ ദേവസ്യ ജോസഫ്. മക്കൾ : റ്റി ഡി ജോസ്, മിനി റോയി,ഷിനി ഷിബി. സംസ്കാരം മണിയംകുളം സെന്റ് ജോസഫ് ദേവാലയത്തിൽ മെയ് 11 (ശനിയാഴ്ച) രാവിലെ 10.30 ന്.
ഈരാറ്റുപേട്ട കാരോട്ടുപറമ്പിൽ കുഞ്ഞുപാത്തുമ്മ നിര്യാതയായി
ഈരാറ്റുപേട്ട: കാരോട്ടുപറമ്പിൽ (കോന്നച്ചാടത്ത്) ഹമീദിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ(88) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: ഷെരീഫ്, സഫിയ, മാരിയത്ത്, ഷക്കീല, ഹസീന, ബുഷ്റ, ഷിംല. മരുമക്കൽ: സൈഫുന്നീസ(കാഞ്ഞിരപ്പള്ളി), കുഞ്ഞുമൊയ്തീൻ(വെള്ളൂപ്പറമ്പിൽ), അബ്ദുൽ ലത്തീഫ് (മനോരമ ഏജന്റ് നടയ്ക്കൽ), ഷെരീഫ്(നാകുന്നത്ത്), യൂസുഫ് (കരോട്ടുവീട്), ഹക്കീം(പടിപ്പുരയ്ക്കൽ), നജീബ്(മുണ്ടയ്ക്കപറമ്പിൽ).











