പൂഞ്ഞാർ :കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ,1200 മാർക്ക് നേടിയ അന്നാ റോയി, തറപ്പേൽ നെ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി, മെമെന്റോ നൽകി ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ്,മുതിരന്തിക്കൽ ന്റെഅധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര മെമെന്റോ സമ്മാനിച്ചു. ചടങ്ങിൽ ജോർജ് സെബാസ്റ്റ്യൻ, ടോമി മാടപ്പള്ളി, M C വർക്കി, പൂഞ്ഞാർ മാത്യൂസ്, സണ്ണി കല്ലാറ്റ്,സജി കൊട്ടാരം,K K കുഞ്ഞുമോൻ,P Read More…
Author: Web Editor
KSEB ക്ക് ആശ്വാസം; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം കുറഞ്ഞു
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം കുറഞ്ഞു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റ്ന് താഴെ എത്തുന്നത്. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. 4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. എന്നാൽ പീക് ആവശ്യകത ഉയർന്നു നിൽക്കുന്ന മലബാറിലെ ചില സബ്സ്റ്റേഷൻ പരിധികളിൽ നിയന്ത്രണം Read More…
മൂവാറ്റുപുഴയിൽ കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം,8 പേർക്ക് പരുക്ക്
മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 8 പേർക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വാഗമണ്ണിലേക്ക് പോവുകയായിരുന്ന സുഹൃത്തുക്കളായ ആറംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടം ഉണ്ടാക്കിയത്. കനത്ത മഴയിൽ ഇന്ന് വൈകിട്ട് 4 നാണ് അപകടം. മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ നിര്‍മല കോളജ് കവലയിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തു നിന്നു തൊടുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ എതിര്‍ ദിശയില്‍ വന്ന കാറിലും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും Read More…
യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
പാലാ : യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പുലിയന്നൂർ കൊഴുവനാൽ കൊങ്ങാരപ്പള്ളിൽ ജിൻറു ജോർജ്ജ് (21), പത്തനംതിട്ട ചാത്തൻതറ കരിമ്പൂർമൂഴി ഭാഗത്ത് താന്നിമൂട്ടിൽ ശരത് മോൻ (25), അകലകുന്നം ഇടമുള ഭാഗത്ത് കൂനം പേഴുത്തുങ്കൽ ജിത്തു മോൻ (21), എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ വൈകിട്ട് 6.30 യോടുകൂടി കൊഴുവനാൽ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അറക്കപ്പാലം ഭാഗത്ത് വച്ച് തടഞ്ഞു നിർത്തുകയും, ഇവരെ ചീത്ത വിളിക്കുകയും Read More…
തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം; അടിയന്തിര നടപടിയെടുക്കാൻ നിർദ്ദേശം
തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവത്തിൽ അടിയന്തിര നടപടിയെടുക്കാൻ നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോടും എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസറോടുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മകനെതിരെ നടപടി സ്വീകരിക്കാൻ മെയിന്റനൻസ് ട്രൈബ്യുണൽ പ്രിസൈഡിംഗ് ഓഫീസറായ ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. സംഭവം മനസ്സിനെ ഞെട്ടിക്കുന്നതെന്നും വയോധികന്റെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ മകൻ Read More…
പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള നീക്കം യുവജനങ്ങളോടുള്ള വെല്ലുവിളി: സജിമഞ്ഞക്കടമ്പിൽ
കോട്ടയം: സാമ്പത്തിക ഞെരുക്കത്തിന്റെ മറവിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള നീക്കവും നിയമന നിരോധനവും യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജിമഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. വിലക്കയറ്റം മൂലം സാധാരണക്കാർ നട്ടം തിരിയുമ്പോൾ അശ്വാസമായി സപ്ലെക്കോയിൽ സബ്സിഡി സാധനങ്ങൾ ഇല്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. അടിയന്തിരമായി സപ്ലെക്കോയിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നെൽ കർഷകരുടെ നെല്ല് സംഭരണത്തിന്റെ തുക ഉടൻ നൽകാൻ തയ്യാറകണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് Read More…
സാഗരറാണി ക്രൂയിസില്‍ യാത്ര ചെയ്ത് സൂര്യാസ്തമയം കാണാം; വിനോദയാത്രയുമായി സൗഹൃദ റസിഡന്‍സ് അസോസിയേഷന്റെ എസ്ആര്‍എ ഹോളിഡേയ്‌സ്
സാഗരറാണി ക്രൂയിസില്‍ യാത്ര ചെയ്ത് സൂര്യാസ്തമയം കാണാന്‍ അവസരവുമായി സൗഹൃദ റസിഡന്‍സ് അസോസിയേഷന്റെ എസ്ആര്‍എ ഹോളിഡേയ്‌സ്. കൊച്ചിന്‍ സാഗാരറാണി ക്രൂയ്സ് (Sagararani Cruise) ല്‍ യാത്ര ചെയ്തു കൊണ്ട് സൂര്യാസ്തമയം കാണാന്‍ സാധിക്കുന്ന രീതിയിലാണ് വിനോദസഞ്ചാര യാത്ര ക്രമീകരിച്ചിരിക്കുന്നത്. മെയ് 26ാം തീയതി ഞായറാഴ്ചയാണ് വിനോദയാത്ര ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 5.30 മുതല്‍ 7.30 വരെ കൊച്ചിന്‍ സാഗാരറാണി ക്രൂയ്സില്‍ കടലില്‍ സഞ്ചരിക്കാം. എയര്‍കണ്ടീഷന്‍ ബസ്സില്‍ യാത്ര ചെലവ് ഉള്‍പ്പെടെ ടിക്കറ്റ് നിരക്കുകള്‍ മുതിര്‍ന്നവര്‍ക്ക് 1200 രൂപയും, 10 Read More…
ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്
കടനാട് : ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കടനാട് സ്വദേശി ബിബിൻ ജോർജിനെ (19 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കടനാടിനു സമീപത്തു വെച്ചായിരുന്നു അപകടം.
നഴ്സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുകൾ വര്‍ധിപ്പിച്ചു; മന്ത്രി വീണാ ജോര്‍ജ്
നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. 2021-ല്‍ 7422 ബി.എസ്.സി. നഴ്സിംഗ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍ 9821 സീറ്റുകള്‍ Read More…
ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷ വിളംബര റാലിയും കലാസന്ധ്യയും നടന്നു
ചാലമറ്റം : ഒരു വർഷമായി വിവിധ കർമ്മ പരിപാടികളിലൂടെ നടന്നു വന്ന ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾ മെയ് 10 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് മേലുകാവ്മറ്റത്ത് നിന്നും ചാലമറ്റത്തേയ്ക്ക് നടക്കുന്ന വിളംബര റാലിയോടെ ആരംഭിച്ചു. തുടർന്ന് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ജൂൺ 30 ന് സമാപിക്കും. മേലുകാവ് മറ്റത്തു നിന്നും ആരംഭിച്ച വിളംബര റാലി മേലുകാവ് മറ്റം സെൻ്റ്.തോമസ് കാത്തലിക് പള്ളി Read More…











