General

സാഗരറാണി ക്രൂയിസില്‍ യാത്ര ചെയ്ത് സൂര്യാസ്തമയം കാണാം; വിനോദയാത്രയുമായി സൗഹൃദ റസിഡന്‍സ് അസോസിയേഷന്റെ എസ്ആര്‍എ ഹോളിഡേയ്‌സ്

സാഗരറാണി ക്രൂയിസില്‍ യാത്ര ചെയ്ത് സൂര്യാസ്തമയം കാണാന്‍ അവസരവുമായി സൗഹൃദ റസിഡന്‍സ് അസോസിയേഷന്റെ എസ്ആര്‍എ ഹോളിഡേയ്‌സ്. കൊച്ചിന്‍ സാഗാരറാണി ക്രൂയ്സ് (Sagararani Cruise) ല്‍ യാത്ര ചെയ്തു കൊണ്ട് സൂര്യാസ്തമയം കാണാന്‍ സാധിക്കുന്ന രീതിയിലാണ് വിനോദസഞ്ചാര യാത്ര ക്രമീകരിച്ചിരിക്കുന്നത്.

മെയ് 26ാം തീയതി ഞായറാഴ്ചയാണ് വിനോദയാത്ര ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 5.30 മുതല്‍ 7.30 വരെ കൊച്ചിന്‍ സാഗാരറാണി ക്രൂയ്സില്‍ കടലില്‍ സഞ്ചരിക്കാം.

എയര്‍കണ്ടീഷന്‍ ബസ്സില്‍ യാത്ര ചെലവ് ഉള്‍പ്പെടെ ടിക്കറ്റ് നിരക്കുകള്‍ മുതിര്‍ന്നവര്‍ക്ക് 1200 രൂപയും, 10 വയസിനു താഴെ വരെ ഉള്ള കുട്ടികള്‍ക്ക് 900 രൂപയുമാണ് നിരക്ക്. 3 വയസ് വരെ ഉള്ള കുട്ടികള്‍ക്ക് സൗജന്യമാണ്.

എസി ബസ് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സൗഹൃദയ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോ മേക്കാട്ട് അറിയിച്ചു.

താല്പര്യം ഉള്ളവര്‍, കൂടുതല്‍ വിവരങ്ങള്‍ക്കായി 9061572745 എന്ന നമ്പറില്‍ പ്രസിഡന്റ് ജോ മേക്കാട്ടിനെ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *