തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ് 18, 19 തീയതികളിൽ നടക്കും. പ്രവർത്തനങ്ങളുടെ മുന്നോടിയായി എല്ലാ വാർഡുകളിലും ശുചിത്വ സമിതികൾ ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് അടിയന്തരമായി നീക്കം ചെയ്യുവാനും ഗ്രാമപഞ്ചായത്തിലെ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ,വീടുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ, സ്ഥാപനമേധാവികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, തൊഴിലുറപ്പ് പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ Read More…
Author: Web Editor
പ്ലാവ് കരിഞ്ഞതിൽ തർക്കം, സംഘർഷം; പ്രവാസി വ്യവസായി ഷാജിമോനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്
മാഞ്ഞൂരിലെ ബീസ ക്ലബ് ഹൗസിനു മുന്നിൽ പുറംപോക്കിൽ നിന്നിരുന്ന കൂറ്റൻ പ്ലാവ് പെട്ടെന്നു കരിഞ്ഞുണങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച പരിസ്ഥിതി പ്രവർത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പരിസ്ഥിതി പ്രവർത്തക പ്രഫ. കുസുമം ജോസഫിന്റെ പരാതിയിൽ, ഹോട്ടൽ ഉടമ ഷാജിമോൻ ജോർജിനെതിരെ കടുത്തുരുത്തി പൊലീസാണ് കേസെടുത്തത്. സ്തീത്വത്തെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കേസ്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ തന്നെ ഷാജിമോൻ അധിക്ഷേപിക്കുകയും തള്ളി വീഴ്ത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കുസുമം Read More…
മഞ്ഞപ്പിത്തം: ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രതയോടെ ആരോഗ്യവകുപ്പ്.നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്. രോഗലക്ഷണം ഉള്ളവരാകട്ടെ നിർബന്ധമായും ചികിത്സ തേടണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോള്‍ Read More…
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാൽ കാലാവസ്ഥാ വകുപ്പ് ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി Read More…
സിദ്ധാർഥൻ നേരിട്ടത് അതിക്രൂരമായ ആക്രമണം’: പ്രതികളുടെ ജാമ്യഹർജിയിൽ കക്ഷിചേരാൻ അമ്മയ്ക്ക് അനുവാദം
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ മാതാവിനെ അനുവദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ ഹർജി ഈ മാസം 22ന് പരിഗണിക്കാൻ ജസ്റ്റിസ് മുഹമ്മദ് നിയാസ് മാറ്റി. സിദ്ധാർഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിദ്ധാർഥന്റെ അമ്മ പറയുന്നു. അതിക്രൂരമായ ആക്രമണമാണ് തന്റെ മകൻ നേരിട്ടത്. സിദ്ധാർഥന് Read More…
വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ
വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസർ റിമാൻഡില്‍. പ്രൊഫസര് ഇഫ്തിക്കർ അഹമ്മദിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി, ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. മുമ്പും ഇദ്ദേഹത്തിനെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ പരാതികളുയര്‍ന്നിട്ടുണ്ട് Read More…
സ്വർണവിലയിൽ നേരിയ കുറവ് ;ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വില ഇടിയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53400 രൂപയാണ്. രണ്ട് ദിവസങ്ങൾകൊണ്ട് 400 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 40 രൂപ കുറഞ്ഞു. 6675 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ Read More…
ഇടവമാസ പൂജയ്‌ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം
ഇടവമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നട തുറക്കും. അതിനുശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷം തീർഥാടകരെ ദർശനത്തിന് അനുവദിക്കും. നാളെ മുതൽ 19 വരെ ദിവസവും നെയ്യഭിഷേകം, ഉദയാസ്‍തമയപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11.40 നാകും പ്രധാനമന്ത്രി പത്രിക സമർപ്പിക്കുക.പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 18ലധികം കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം, 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിക്കും. പത്രിക സമർപ്പണം വൻ ആഘോഷമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും വാരണാസിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ അസ്സി Read More…
കാരക്കാട്ട് ഐസക് ദേവസ്യ നിര്യാതനായി
പിണ്ണാക്കനാട് : കാരക്കാട്ട് ഐസക് ദേവസ്യ (65) അന്തരിച്ചു. സംസാരകാരം നാളെ (15/5/24 ബുധൻ) രാവിലേ പത്തിന് വീട്ടിൽ ആരംഭിച്ച് ചെമ്മലമ്മറ്റം 12 ശ്ലീഹമാരുടെ പള്ളിയിൽ.. സിപിഐഎം പിണ്ണാക്കനാട് ബ്രാഞ്ച് അംഗമാണ്.ഭാര്യ : ജയ, മക്കൾ : ട്വിങ്കിൾ, ടിന്റു, ടിബിൻ, മരുമക്കൾ : ബാബു ( പിണ്ണാക്കനാട് ), അജീഷ് ( മണർകാട് , അഞ്ചു (അയർകുന്നം).











