നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനഞ്ചാമത്തെ കവിതാ സമാഹാരമായ “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടു. പുതുതലമുറയിലെ എൺപതോളം എഴുത്തുകാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന പുസ്തകം മലയാളത്തിന്റെ മഹാനടൻ മധുവിന്റെ ആശംസയും പ്രശസ്ത എഴുത്തുകാരൻ പ്രഭാ വർമ്മയുടെ കവിതയും ഉൾപ്പെടുത്തി ഉടൻ പുറത്തിറങ്ങുന്നതാണ്. മൈത്രി ബുക്സ് ആണ് പ്രസാധകർ.നിഥിൻകുമാർ ജെ, അലീഷ അഷ്റഫ് എന്നിവരാണ് എഡിറ്റേഴ്സ്. സജിത്ത് എസ്, രമ്യ ആർ, അജി ആർ എസ്, ഇന്ദു ഗിരിജൻ, Read More…
Author: Web Editor
വീണ്ടും സ്നേഹ വീടുകളുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്
അരുവിത്തുറ :സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ രണ്ട് സ്നേഹ വീടുകളുടെ കൂടി താക്കോൽ ദാനകർമ്മം നടന്നു. കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും സെൽഫ് ഫിനാൻസ് കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ടും ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ നാലു വീടുകൾ നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് നൽകി കഴിഞ്ഞു. നിലവിൽ മറ്റു രണ്ടു വീടുകളുടെ Read More…
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം കോട്ടയത്ത് ഫെബ്രുവരി 26 ന്
കോട്ടയം :കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെയും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ബിഷപ് റവ. ഡോ. ആര്. ക്രിസ്തുദാസ്, Read More…
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
പാലാ: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ കൂരാലി സ്വദേശി എബിനെ ( 33 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശ് തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 6.30 യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈലിന് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.
വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ 9 കേന്ദ്രങ്ങളിൽ നടന്ന പഠനശാക്തീകരണ കൂട്ടായ്മ ശ്രദ്ദേശമായി
വാകക്കാട് : വിവിധ കേന്ദ്രങ്ങളിലായി സമീപപ്രദേശത്തെ ജനപ്രതിനിധികളെയും സാംസ്കാരിക നായകരെയും മാതാപിതാക്കളെയും കുട്ടികളെയും ഉൾച്ചേർത്തുകൊണ്ട് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ സംഘടിപ്പിച്ച പഠനശാക്തീകരണ കൂട്ടായ്മ ശ്രദ്ധേയമായി. സമീപ പ്രദേശത്തുള്ള കുട്ടികളും മാതാപിതാക്കളും ഒരു കേന്ദ്രത്തിൽ ഒന്നിച്ചു കൂടുകയും കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ഒമ്പത് കേന്ദ്രങ്ങളിലായി നടത്തിയ കൂട്ടായ്മയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. പഠന ശാക്തീകരണ കൂട്ടായ്മയിൽ കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുകയും കുട്ടികൾ സ്വാംശീകരിച്ച അറിവുകളും ആർജ്ജിച്ച കഴിവുകളും Read More…
പി.സി ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ട് പുറത്തുപോകണം: നാസർ ഫൈസി കൂടത്തായി
പി.സി.ജോർജിന്റെ വിവാദ പരാമർശത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പി സി ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ട് പുറത്തുപോകണം. ദ്വായാർത്ഥ പ്രയോഗത്തിന് വ്യവസായിയെ ജയിലിലടയ്ക്കാൻ സർക്കാരിന് വകുപ്പുണ്ടായെന്നും നാസർ ഫൈസി പറഞ്ഞു. ദ്വായാർത്ഥ പ്രയോഗത്തിന് വ്യവസായിയെ ജയിലിലടയ്ക്കാൻ സർക്കാരിന് വകുപ്പുണ്ടായെന്നും നാസർ ഫൈസി കുറ്റപ്പെടുത്തി.രാജ്യത്തെ മുഴുവൻ മുസ്ലിങ്ങളും വർഗീയവാദികളാണെന്നായിരുന്നു പിസി ജോർജ് നടത്തിയ പരാമർശം. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ Read More…
CPI കുന്നോന്നി ബ്രാഞ്ച് സമ്മേളനം നടത്തി
പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ കുന്നോന്നി ബ്രാഞ്ച് സമ്മേളനം. സഖാവ് M.S വിജയൻ അധ്യക്ഷതയിൽ സിപിഐ ജില്ല കമ്മിറ്റിയംഗം സഖാവ് എം.ജി ശേഖരൻ ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അംഗം സഖാവ് മിനിമോൾ ബിജു, AlYF പൂഞ്ഞാർ Read More…
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ കർണാടക തുമ്പൂർ സ്വദേശികളായ ഡ്രൈവർ നവീൻ (24 ) തീർത്ഥാടക മാരുതി ( 55 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 5 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ പിഴകിന് സമീപമായിരുന്നു അപകടം.
സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ ഒഴിവാക്കിയതിൽ ജനകീയ പ്രതിഷേധം ഉയരുന്നു
പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്, പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ, സ്ഥാപിക്കുന്ന രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്ന സ്തൂപത്തിൽ, ഇപ്പോൾ എഴുതി ചേർത്തിരിക്കുന്ന പേരുകൾ അപൂർണ്ണമാണെന്ന് കക്ഷി രാഷ്ട്രീയ വിത്യാസം ഇല്ലാതെ എല്ലാവരും അഭിപ്രായപെട്ടു. സമര പോരാളികളുടെ നേതാവ് ആയിരുന്നയാളുടെ പേര് പോലും ഒഴിവാക്കി. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തെള്ളിയിൽ മൈതാനം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ വച്ച് നിരവധി സമര സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ഫൈബ്രോ സ്കാനിംഗ് സൗകര്യത്തോടെ കരൾ രോഗ നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രി മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കരൾ രോഗ നിർണ്ണയ ക്യാമ്പ് 2025 ജനുവരി 16 വ്യാഴാഴ്ച്ച നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഫൈബ്രോ സ്കാനിംഗ് സൗകര്യം ലഭ്യമാണ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. ക്യാമ്പിന് മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ ഡോ. അനീഷ് ഫിലിപ്പ് മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് സൗകര്യത്തിനായി 9188228226 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.











