പാലാ: പാലാക്കാർക്ക് തമിഴ്നാട്ടിലെ തേനിയിലേക്ക് ബസ് യാത്രാ സൗകര്യം ലഭ്യമായി.കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിൽ നിന്നും പാലാ വഴിയുള്ള തേനി സർവ്വീസ് ആരംഭിച്ചു. വൈകുന്നേരം 5.20ന് പാലായിൽ എത്തുന്ന ബസ് രാത്രി 10.30 ന് തേനിയിലെത്തും.
Author: Web Editor
കോഴിക്കോട് NIT യിൽ നിന്ന് മെറ്റീരിയൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടി മെറിൻ ജോസഫ്
അരുവിത്തുറ: കോഴിക്കോട് NIT യിൽ നിന്ന് മെറ്റീരിയൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടി മെറിൻ ജോസഫ് . അരുവിത്തുറ ചെങ്ങഴച്ചേരിൽ അധ്യാപക ദമ്പതികളായ സി.വി. ജോസഫിന്റെയും പൗളിന്റെയും പുത്രിയാണ്.
കെ. സി. ഇ.എഫ് 36-ാമത് കോട്ടയം ജില്ലാ സമ്മേളനത്തിന് ഒക്ടോബർ 2 ന് പാലാ ഒരുങ്ങുന്നു
പാലാ: സഹകരണ ജീവന ക്കാരുടെ പ്രബല സംഘടനയായ കെ. സി. ഇ.എഫ് കോട്ടയം ജില്ലാ സ മ്മേളന ത്തിന് ഒക്ടോബർ മാസം രണ്ടാം തിയതി പാലാ വേദിയാവുന്നു. ഒക്ടോബർ 2 ബുധനാഴ്ച രാവിലെ 10-30 ന് ഉമ്മൻ ചാണ്ടി നഗർ (കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം പാലാ ) യിൽ നടക്കുന്ന സമ്മേളനം കേരളത്തിൻ്റെ മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ M. L. A ഉദ്ഘാടനം ചെയ്യുന്നു. യോഗത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച Read More…
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: തടി കയറ്റാൻ പോയ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ കുടക്കച്ചിറ സ്വദേശി ജീവ മൈക്കിൾ ജോസിനെ (23) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.30 യോടെ വള്ളിച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം. പരുക്കേറ്റയാളെ ലോറിയിൽ തന്നെ ലോഡിംഗ് തൊഴിലാളികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസ്സ് നടത്തി
പാലാ: ലയൺസ് ക്ലബ് അരുവിത്തറയുടെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളേജിലെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് അധ്യക്ഷതയിൽ പാലാ എംഎൽഎ മാണി സി കാപ്പൻ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരപരാകത്ത്, സെക്രട്ടറി മനേഷ് കല്ലറക്കൽ, എൻഎസ്എസ് പ്രോഗ്രാം Read More…
പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി
പൂഞ്ഞാർ: വില കയറ്റം നിയന്ത്രിക്കാൻ സർക്കാർ, പൊതു വിപണിയിൽ ഇടപെടുക, തൃശൂർ പുരം കലക്കിയ ഗുഡാ ലോചനക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരിക, പോലീസിലെ മാഫിയകളെ പിടികൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു കെപിസിസി നിർദേശ പ്രകാരം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ്, ഡിസിസി ജനറൽ സെക്രട്ടറിഅഡ്വ. ജോമോൻ ഐക്കര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ, Read More…
പുറപ്പന്താനം ഷാജി സ്‌കറിയാ നിര്യാതനായി
വേലത്തുശ്ശേരി: പുറപ്പന്താനം ഷാജി സ്‌കറിയാ നിര്യാതനായി. മൃതസംസ്കാരം ശനിയാഴ്ച (14 -09-2024) 3 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളി കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
കേരള ലോയേഴ്സ് കോൺഗ്രസ് അംഗത്വ ക്യാമ്പയിൻ വ്യാഴാഴ്ച ആരംഭിക്കും
പാലാ: കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാതല മെമ്പർഷിപ്പ് വിതരണത്തിന് (12-9-2024) വ്യാഴാഴ്ച തുടക്കമാകും. വൈകിട്ട് നാലു മണിക്ക് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം അംഗത്വവിതരണോത്ഘാടനം നിർവഹിക്കുo. ജില്ലാ പ്രസിഡണ്ട് അഡ്വ. സണ്ണി ചാത്തുകുളം അധ്യക്ഷത വഹിക്കുo. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജോസഫ് ജോൺ മുഖ്യപ്രഭാഷണം നടത്തുന്നതും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ജസ്റ്റിൻ കടപ്ലാക്കൽ അഡ്വ. പി കെ ലാൽ അഡ്വ. Read More…
ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : കൃഷിഭവൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണ ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ നിർവ്വഹിച്ചു. കൃഷി ഓഫീസർ രമ്യ ആർ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് , അസിസ്റ്റന്റ് കൃഷി ഓഫീസർ നജി കൗൺസിലർമാരായ എസ് കെ നൗഫൽ, അനസ് പാറയിൽ, അബ്ദുൽ ലത്തീഫ്,സിയാദ് തുടങ്ങിയവർ സംസാരിച്ചു.
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഫിഫ്ത്ത് എസ്സ്റ്റേറ്റ് മാധ്യമ സെമിനാർ
അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് കോളേജ് മീഡിയ ഡിപ്പാർട്ട്മെന്റിന്റെ അഭിമുഖ്യത്തിൽ “ഫിഫ്ത്ത് എസ്റ്റേറ്റ്” മാധ്യമ സെമിനാർ സംഘടിപ്പിച്ചു. സെമിനാറും അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മലയാള ക്രൈം ത്രില്ലർ ചിത്രം “കണ്ണൂർ സ്ക്വാഡ്” തിരക്കഥാകൃത്ത് മുഹമ്മദ് ഷാഫി നിർവഹിച്ചു. നവമാധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അനന്തസാധ്യതകളാണ് നിലനിൽക്കുന്നത്.. മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സിനിമ മേഖലയിൽ മികച്ച പ്രകടനം കൊണ്ടു മാത്രമെ നിലനിൽക്കാൻ സാധിക്കു വെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ കോഴ്സ് Read More…











