Accident

കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

പാലാ : കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കോതമംഗലം സ്വദേശികളായ വി.പി. സ്കറിയ (59) ഭാര്യ ജെയിൻ സ്കറിയ (57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ ആണ്ടൂർ കവലയ്ക്ക് സമീപമായിരുന്നു അപകടം. കോതമംഗലത്തു നിന്നു പാലായിലേക്ക് വന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

Pala

പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ ഇൻറർസ്റ്റേറ്റ് സർവ്വീസ് ആരംഭിച്ചു; കോയമ്പത്തൂർ സർവ്വീസ് ഉടൻ

പാലാ: പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ അന്തർ സംസ്ഥാന സർവ്വീസിന് തുടക്കം. പാലായിൽ നിന്നും ആരംഭിക്കുന്ന രണ്ടാം തെങ്കാശി സർവ്വീസാണിത്. പ്രഥമ സർവ്വീസ് രാവിലെ 7 30 ന് പുറപ്പെടും. ഇന്നാരംഭിച്ച പുതിയ സർവ്വീസ് ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറപ്പെടും. ഇതോടൊപ്പം കോയമ്പത്തൂരിലേക്കും അടുത്ത ദിവസം തന്നെ പുതിയ മറ്റൊരു സർവ്വീസ് കൂടി തുടങ്ങും. പാലാ ഡിപ്പോയിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എം.എൽ.എ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ Read More…

Blog

പാറത്തോട് ഗ്രാമപഞ്ചായത്തില്‍ 6200 കുടുംബങ്ങളില്‍ ശുദ്ധജലമെത്തിക്കുന്ന ജലജീവന്‍ മിഷൻ സമ്പൂർണ്ണ കുടിവെള്ള പദ്ധതി; നിർമ്മാണ ഉദ്ഘാടനം 10 ന്

കാഞ്ഞിരപ്പള്ളി : സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിൽ കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ ഔപചാരികമായ നിർമ്മാണ ഉദ്ഘാടനം ഈ മാസം പത്താം തീയതി വൈകുന്നേരം 4 മണിക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുo. സമ്മേളനത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ Read More…

Pala

ആർ വി റോഡ് ഉദ്ഘാടനം 10 ന്

പാലാ: മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.40 ലക്ഷം രൂപ മുടക്കി നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം 10 ന് രാവിലെ 9.30 ന് മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും. വാർഡ് കൗൺസിലർമാരായ നീന ജോർജ് ചെറുവള്ളി, സതി ശശികുമാർ റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി മാത്യുസെബാസ്റ്റ്യൻ മേടയ്ക്കൽ, പ്രസിഡൻ്റ് ജോസ് വേരനാനി, സെക്രട്ടറി അഡ്വ എ എസ് തോമസ് തുടങ്ങിയവർ Read More…

Teekoy

തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതികൾക്ക് അംഗീകാരമായി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 6,90,77,786 രൂപയുടെ 134 പ്രോജക്ടുകളാണ് 2024-2025 വർഷത്തിൽ നടപ്പിലാക്കുന്നത്. ഉത്പാദന മേഖലയിൽ 41,99250 രൂപയുടെയും സേവന മേഖലയിൽ 35,69,4211 രൂപയുടെയും പശ്ചാത്തല മേഖലയിൽ 14907325 രൂപയുടെയും പദ്ധതികളുണ്ട്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് 6660000 രൂപയുടെയും പദ്ധതികൾ ഉൾപെടുത്തിയിട്ടുണ്ട്. 38 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1,26,32325 രൂപയുമാണ് ഉൾപെടുത്തിയിരിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സി. ജെയിംസ് അറിയിച്ചു.

Pala

കൃഷി വിസ്മയം; പുതു തലമുറയ്ക്ക് പ്രചോദനമാകും: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

പാലാ: കാർഷിക രംഗത്ത് കർഷക ഉൽപാദക കമ്പനികൾ വിസ്മയ സാന്നിദ്ധ്യമായി മാറുന്നതായി പാലാ രൂപത വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി കരൂർ സ്റ്റീൽ ഇൻഡ്യാ കാമ്പസിൽ നടത്തിയ കോളിഫ്ലവർ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ഷാലോം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, കെയർ ഹോം Read More…

Poonjar

പാർപ്പിട മേഖലയ്ക്ക് ഊന്നൽ നൽകി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്

പൂഞ്ഞാർ: പാർപ്പിട മേഖലയ്ക്ക് ഊന്നൽ നൽകി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് റെജി ഷാജി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. 17 കോടി 53 ലക്ഷം രൂപ വരവും 17 കോടി 3 ലക്ഷം രൂപ ചിലവും 50 ലക്ഷം രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പാർപ്പിടം മേഖലയ്ക്ക് 1 കോടി 30 ലക്ഷവും, കുടിവെള്ള പദ്ധതിയ്ക്ക് 47 ലക്ഷവും, Read More…

Ramapuram

കൊമേഴ്സ് ഫെസ്റ്റ് CALIC 2K24 നടത്തി

രാമപുരം :മാർ അഗസ്തിനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ ഇൻറർകോളജിയറ്റ് കൊമേഴ്സ് ഫെസ്റ്റ് ‘CALIC 2K24′ നടത്തി. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. കോളേജ് മാനേജർ റെവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരി ഡിപ്പാർട്ട്മെൻറ് മേധാവി ജോസ് ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർ ലിൻറാ Read More…

Erattupetta

കെ സ്മാർട്ടിലൂടെയുള്ള ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് ലഭിച്ചു

ഈരാറ്റുപേട്ട: കെ സ്മാർട്ടിലൂടെയുള്ള ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽ ഖാദർ ലൈസൻസി ഫസൽ ഫരീദിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ മാരായ സുനിൽകുമാർ ഉദ്യോഗസ്ഥരെ പ്രതിനിധികരിച്ചു കൊണ്ട് സെക്രട്ടറി, ഓവർസീയർഎന്നിവരും ലെൻസ് സംസ്ഥാന സെക്രട്ടറിയും കെ സ്മാർട്ട് ഫക്കൽറ്റിയുമായ പി എം സനൽകുമാർ, ജില്ലാ സമിതി അംഗം ജോർജ് ലാൽ എബ്രഹാം, യൂണിറ്റ് പ്രസിഡണ്ട് അനിത Read More…

Blog

കാർഷിക മൃഗസംരക്ഷണ സേവന മേഖലകൾക്ക് ഊന്നൽ നൽകി തിടനാട് ഗ്രാമപഞ്ചായത്ത് ബജറ്റ്

തിടനാട്: കാർഷിക മൃഗസംരക്ഷണ സേവന മേഖലയ്ക്ക് ഊന്നൽ നൽകി തിടനാട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ലീന ജോർജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷത വഹിച്ചു. 8.48 കോടി രൂപ വരവും 7.21 കോടി രൂപ ചിലവും 1.26 കോടി രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 1.26 കോടി രൂപയും മൃഗസംരക്ഷണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 1.30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. Read More…