വലവൂർ : കണ്ണൻ (വിപിൻ 37)കരൂക്കര നിര്യാതനായി. ശനിയാഴ്ച പനയ്‌ക്കപ്പാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. പിതാവ് : പരേതനായ വാസുദേവൻ നായർ.മാതാവ് :പുഷ്പ കുമാരി, ഭാര്യ :അശ്വതി പോളക്കൽ പോണാട്, മക്കൾ : ദുർഗ, ധ്രുവ്.
Author: Web Editor
ശബരിമല മുന്നൊരുക്ക അവലോകനയോഗം 22ന്
എരുമേലി : മണ്ഡല- മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിനു മുന്നോടിയായി തീർത്ഥാടകരെ വരവേൽക്കുന്നതിനും സുഖമമായ തീർത്ഥാടനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും ആവശ്യമായ ചർച്ചകൾ നടത്തി തീരുമാനങ്ങൾ എടുക്കുന്നതിന് ദേവസ്വം ബോർഡിന്റെയും ബന്ധപ്പെട്ട മുഴുവൻ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും സംയുക്ത യോഗം 22-)o തീയതി ചൊവ്വാഴ്ച രാവിലെ 11.30 ന് എരുമേലി ദേവസ്വം ബോർഡ് ഹാളിൽ വിളിച്ചു ചേർത്തിട്ടുണ്ട് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. യോഗത്തിൽ കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐഎഎസ്, ജില്ലാ Read More…
അരുവിത്തുറ കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവകലാശാല സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ടീം ജേതാക്കൾ
അരുവിത്തുറ കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവകലാശാല സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ടീം അംഗങ്ങളെ കോളേജ് മാനേജർ റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി വിയാനി ചാർളി വോളിബോൾ ടീം കോച്ച് ജേക്കബ് എന്നിവർ അഭിനന്ദിച്ചു.
ഈരാറ്റുപേട്ട നഗരസഭ നടപ്പിലാക്കുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ നടപ്പിലാക്കുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണം ചെയർപേഴ്‌സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ വിവിധ പ്രോജെക്റ്റുകളിലൂടെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ആണ് നഗരസഭ ആവിഷ്കരിച്ചിട്ടുള്ളത്. കൂടാതെ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് , തൊഴിലെടുക്കാൻ സന്നദ്ധരായവരെയും വ്യവസായ സംരംഭകരെയും കോർത്തു ഇണക്കി കൊണ്ട് പുതിയ വ്യവസായ യൂണിറ്റുകൾ ആരംഭിക്കാൻ ഉതകുന്ന തരത്തിലുള്ള വിവിധ പദ്ദതികൾ നഗരസഭ നടപ്പിലാക്കി പോരുന്നു. മുചക്ര വാഹന Read More…
സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യുവാവിനെ ബസ് ജീവനക്കാർ ഉടൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു അടിയന്തര ചികിത്സ ഉറപ്പാക്കി
പാലാ: സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യുവാവിനെ ബസ് ജീവനക്കാർ ഉടൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു അടിയന്തര ചികിത്സ ഉറപ്പാക്കി. ഞായറാഴ്ച രാവിലെ 11 മണിയോടെ പാലാ – ഗാന്ധിനഗർ റൂട്ടിൽ സർവീസ് നടത്തുന്ന എം ആൻഡ് എം ബസിലായിരുന്നു സംഭവം. ഗാന്ധിനഗറിൽ നിന്ന് പാലായിലേക്ക് സഞ്ചരിച്ച ആർപ്പൂക്കര സ്വദേശിയായ യുവാവാണ് കുമ്മണ്ണൂർ ഭാഗത്ത് വച്ച് അപസ്മാര ബാധിതനായി സീറ്റിൽ നിന്നു കുഴഞ്ഞു വീണത്. യാത്രക്കാരും പരിഭ്രമിച്ചു. സംഭവം കണ്ട ഉടൻ കണ്ടക്ടർ ഉണ്ണി Read More…
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
പൊൻകുന്നം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ പനമറ്റം സ്വദേശി ശശിധരൻ (68) കാറിൽ യാത്ര ചെയ്ത തീർത്ഥാടകരായ കോയമ്പത്തൂർ സ്വദേശികൾ രവി (59) ഉഷ (55) പെണ്ണമ്മ (65) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 7 മണി യോടെ പാലാ – പൊൻകുന്നം റൂട്ടിൽ എലിക്കുളത്തിന് സമീപം ആയിരുന്നു അപകടം.
എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ 1800 ഓളം അംഗൻവാടി കുട്ടികൾക്ക് കുടകൾ സമ്മാനിച്ചു
പൂഞ്ഞാർ: സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി നിയോജകമണ്ഡലത്തിലെ 10 തദ്ദേശസ്ഥാപനങ്ങളിലായി 258 അംഗൻവാടികളിൽ പഠിക്കുന്ന 1804 കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു. 18, 19 തീയതികളിലായി ഓരോ പഞ്ചായത്തിലും നേരിട്ട് എത്തി അതാത് പഞ്ചായത്തുകളിലെ അംഗൻവാടി പ്രവർത്തകർക്ക് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കുടകൾ കൈമാറുകയാണ് ചെയ്തത്.
വാൽപാറയിൽ ആറുവയസ്സുകാരിയെ പുലി കൊന്നു; ആക്രമിച്ചത് അമ്മയ്‌ക്കൊപ്പം നടന്നുപോയ കുഞ്ഞിനെ
വാല്‍പ്പാറയ്ക്കു സമീപം ആറുവയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. എസ്റ്റേറ്റ് തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്‌സര ഖാത്തൂന്‍ ആണ് കൊല്ലപ്പെട്ടത്. വാല്‍പ്പാറയ്ക്കടുത്ത് ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. പുള്ളിപ്പുലി, കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയതായാണ് വിവരം.
ബസും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്
പനയ്ക്കപ്പാലം: ബസും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. ഗുരുതര പരുക്കേറ്റ കരൂർ സ്വദേശി വിപിൻ (37) മേലമ്പാറ സ്വദേശി ശ്രീകാന്ത് ആർ നായർ (37) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 4.30 യോടെ പാലാ – ഈരാറ്റുപേട്ട റൂട്ടിൽ പനയ്ക്കപ്പാലത്ത് ആയിരുന്നു അപകടം.
പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാസ്ളീഹായുടെ നോവേന തിരുനാളിന് കോടിയേറി
പാലാ: അസാദ്ധൃ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ്ളീഹായുടെ നോവേന തിരുന്നാളിന് ഇന്ന് രാവിലെ 9.45 ന് കൊടി ഉയർന്നു.മോൺസിഞ്ഞോർ ഫാദർ ജോസഫ് തടത്തിലാണ് കൊടി ഉയർത്തിയത്. പള്ളി വികാരി ഫാദർ തോമസ് പുന്നത്താനം ,അസിസ്റ്റൻഡ് വികാരി ഫാദർ മാത്യു വെണ്ണായി പള്ളി, ഫാദർ സെബാസ്ത്യൻ ആലപ്പാട്ടുകുന്നേൽ തുടങ്ങിയവർ സഹ കാർമ്മികൻമാരായിരുന്നു. ഡി ജോഷി തുപ്പിലഞ്ഞിയിൽ ,കൈക്കാരൻമാരായ ടോമി കട്ടൂപ്പാറയിൽ ,കെ .സി ജോസഫ് കൂനംകുന്നേൽ ,ജോജി ജോർജ് പൊന്നാടം വാക്കൽ ,പി.ജെ തോമസ് പനയ്ക്കൽ ,രാജേഷ് വാളിപ്ളാക്കൽ Read More…











