Accident

ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ സ്വകാര്യ ബാങ്ക് മാനേജർ മുത്തോലി സ്വദേശി ജോർജ് ഫ്രാൻസിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ജോലിക്കു പോകുന്ന വഴി ചെമ്പിളാവിനു സമീപമായിരുന്നു അപകടം.

Obituary

പുത്തൻവീട്ടിൽ അന്നമ്മ തോമസ് നിര്യാതയായി

വെയിൽകാണാംപാറ: പുത്തൻവീട്ടിൽ പി സി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (94) നിര്യാതയായി.  മൃതസംസ്കാര ശുശ്രൂഷകൾ (27-02-2024) ഉച്ചകഴിഞ്ഞ് 02.30ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. വിലങ്ങാട് ചൂരപൊയ്കയിൽ കുടുംബാംഗമാണ്. ഭർത്താവ്: പി.സി.തോമസ്. മക്കൾ: സിസ്റ്റർ ടേസില തോമസ് (റെയ്പുർ), സിസ്റ്റർ മരീന (കാഞ്ഞിരത്താനം), പി.ടി.ജയിംസ് (റിട്ട സ്റ്റാഫ് സെന്റ് ജോർജ് കോളജ് അരുവിത്തുറ), ജോയി തോമസ്, ടോമി തോമസ്, സജി പി. തോമസ്. മരുമക്കൾ: മേരിക്കുട്ടി ജയിംസ് പനയ്ക്കകുഴി (തിടനാട്), Read More…

Kuravilangad

ദേശീയതയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

കുറവിലങ്ങാട് : ഇന്ത്യയുടെ ദേശീയതയും മതനിരപേക്ഷതയും സംരക്ഷിക്കേണ്ടത് ഇന്ത്യൻ ജനതയുടെ ആവശ്യമാണ്. ഇതിനായി ഇന്ത്യൻ സമൂഹം ഒന്നിച്ച് നിൽക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെയുള്ളവർ വിശ്വാസ സംരക്ഷണ അവകാശത്തിന് എതിരെയാണ് നിലകൊള്ളുന്നത്. വ്യക്തിപരമായ വിശ്വാസം സംരക്ഷിക്കുന്നതിന് കോൺഗ്രസ് എന്നും പ്രവർത്തിക്കും. ഭരണഘടനയെ സംരക്ഷിക്കുന്നതിന് ഈ തെരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കൂട്ടി ചേർത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Read More…

Poonjar

ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം; അസ്വസ്ഥമേഖലയാക്കുവാൻ പാടില്ല: പ്രൊഫ. ലോപ്പസ് മാത്യു

പൂഞ്ഞാർ: പൂഞ്ഞാർ പള്ളി അങ്കണത്തിലേക്ക് സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടന്നപ്പോൾ തടയാൻ ശ്രമിച്ച അസിസ്റ്റന്റ് വികാരിയെ അപകടപ്പെടുത്താൻ ശ്രമിച്ചതിലും ആരാധനാലയവും പരിസരവും അസ്വസ്ഥ മേഖലയാക്കിയതിലും കേരള കോൺഗ്രസ് ( എം) ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു പ്രതിഷേധം രേഖപ്പെടുത്തി. കക്ഷി രാഷ്ട്രീയത്തിനതീതമായും, ജാതി,മത, വർണ്ണ ചിന്തകൾക്കപ്പുറമായും ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നുംഅവിടെ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഭംഗം വരുത്തുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. പോലീസും സഭാ സമൂഹവും ജാഗ്രത Read More…

General

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്‌ത്രക്രിയയും

മാന്നാർ റോയൽ ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാവുക്കര സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി പാരിഷ് ഹാളിൽ വെച്ച് സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ചെങ്ങന്നൂർ ഡോ. ഉമ്മൻസ് Eye hospital & Microsurgery സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ നൂറു കണക്കിന് ആളുകളുടെ നേത്ര പരിശോധന നടത്തുകയും നിരവധി നേത്ര രോഗികളെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതോടൊപ്പം നടത്തിയ സൗജന്യ പ്രമേഹ രോഗ പരിശോധനയ്ക്കും പ്രമേഹ ബോധവത്കരണ സെമിനാറിനും Read More…

General

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കെ സി വൈ എൽ അരീക്കര യൂണിറ്റ്

കെ സി വൈ എൽ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ, എം യു എം ആശുപത്രി മോനിപ്പള്ളിയുടെ 60 ആം വാർഷികത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 25 ഞായറാഴ്ച അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ സംഘടിപ്പിച്ചു. അരീക്കര കെ സി വൈ എൽ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗം ബഹു കെ സി വൈ എൽ യൂണിറ്റ് ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സജേഷ് Read More…

Aruvithura

പൂഞ്ഞാർ പള്ളിയിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന ഇടവക സമൂഹം വായ്മൂടികെട്ടി പ്രതിഷേധിച്ചു

അരുവിത്തുറ : വെള്ളിയാഴ്ച്ച പൂഞ്ഞാർ സെന്റ്‌.മേരീസ് ഫൊറോന പള്ളി അസി.വികാരി ഫാ. ജോസഫ് ആറ്റുചാലിനെ ബൈക്ക് ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന ഇടവക സമൂഹം വായ്മൂടികെട്ടി പ്രതിഷേധിച്ചു.

Pala

യുവജന കമ്മീഷന്റെ നേതൃത്വത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു

പാലാ: കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളേജിന്റെയും കോട്ടയം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയ്ബിലിറ്റി സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കരിയർ എക്‌സ്‌പോ ദിശ 2024 മെഗാ തൊഴിൽമേള ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. അറുപതോളം പ്രമുഖ കമ്പനികളും രണ്ടായിരത്തി അഞ്ഞൂറോളം ഉദ്യോഗാർത്ഥികളും മേളയിൽ പങ്കെടുത്തു. ചടങ്ങിൽ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ഷാജു വി തുരുത്തൻ, സംസ്ഥാന യുവജന കമ്മീഷൻ Read More…

Blog

ലോകസഭാ സ്ഥാനാർത്ഥിത്വം വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് തോമസ് ചാഴികാടൻ

കടുത്തുരുത്തി: കഴിഞ്ഞ അഞ്ച് വർഷക്കാലം ലോകസഭാംഗമായി നടത്തിയ വികസനപ്രവർത്തനങ്ങളുടെ അംഗീകാരമായാണ് ഇടതുമുന്നണി വീണ്ടും സ്ഥാനാർത്ഥിത്വം സമ്മാനിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എംപി പറഞ്ഞു. പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും വലിയ വികസനമുന്നേറ്റം നടത്താൻ കഴിഞ്ഞതായി മാധ്യമപ്രവർത്തകരുമായി സംവദിക്കവേ എംപി വ്യക്തമാക്കി. എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച കടുത്തുരുത്തി മണ്ഡലത്തിൽ 59 പദ്ധതികൾ പൂർത്തീകരിക്കാനായതായി തോമസ് ചാഴികാടൻ പറഞ്ഞു. ഇതിനായി 2.99 കോടി രൂപ വിനിയോഗിച്ചു. പ്രധാൻമന്ത്രി ഗ്രാമസഡക് യോജനയിൽ 34.714 കിലോമീറ്റർ റോഡ് വികസിപ്പിക്കാനായി വിനിയോഗിച്ചത് Read More…

Bharananganam

ഗ്രാന്റ് നിക്ഷേപക സംഗമവും സഹകരണ കൂട്ടായ്മയും

ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഗ്രാന്റ് നിക്ഷേപക സംഗമവും സഹകരണ കൂട്ടായ്മയും നടത്തി. ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ടോമി ഫ്രാൻസിസ് പൊരിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മാണി സി. കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സഹകരണരംഗത്തെ പ്രതിസന്ധി ഒരു തരത്തിലും ബാധിക്കാത്ത ചൂണ്ടച്ചേരി ബാങ്കിന്റെ പ്രവർത്തനം സ്തുത്യർഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവിത്താനം ഫൊറോന പള്ളി വികാരി റവ. ഫാ. ജോർജ് വേളുപറമ്പിൽ ആദ്യനിക്ഷേപം ഏറ്റുവാങ്ങി. ഒരു ദിവസം കൊണ്ട് മൂന്നുകോടി രൂപ ലക്ഷ്യംവച്ച നിക്ഷേപ Read More…