Accident

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ തിരുപ്പതി സ്വദേശികൾ നൂറിൽ ആരിഫിൻ (21) ഷെയ്ക്ക് അഹമ്മദ് ( 21 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 4.30 യോടെ വാഗമൺ ഭാഗത്ത് വച്ചാണ് അപകടം. തിരുപ്പതിയിൽ നിന്ന് വാഗമണ്ണിന് വിനോദ സഞ്ചാരത്തിന് വന്ന സംഘമാണ് അപകടത്തിൽപെട്ടത്.

Teekoy

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വല്യ പാറയ്ക്ക് സമീപം റോഡിലേക്ക് ഉരുണ്ടുവന്നത് കൂറ്റൻ പാറക്കല്ല്

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യ പാറയ്ക്ക് സമീപം റോഡിൻ്റെ മുകൾ വശത്തു നിന്നും വലരി തോടിൽ കൂടി വലിയ ഉരുളൻ കല്ല് റോഡിൻ്റെ നടുവിൽ ഉരുണ്ടു വന്നു. ആ സമയം വാഹനങ്ങളോ വഴി യാത്ര കാരോ ഇല്ലാത്തതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല. റോഡിലെ കല്ല് പൊതുമരാമത്തും പഞ്ചായത്തും ചേർന്ന് നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നാതായി ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ സി ജെയിംസ് പറഞ്ഞു.

Erattupetta

ഏറ്റവും വലിയ സാമൂഹിക കൂട്ടായ്മയാണ് റെസിഡൻ്റ്സ് അസോസിയേഷനുകളെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ

നടയ്ക്കൽ: ഒരു പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിനും, സാമൂഹ്യ മുന്നേറ്റത്തിനും നാന്ദി കുറിക്കുന്നത് അവിടുത്തെ റെസിഡൻ്റ്സ് അസോസിയേഷനുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. നടയ്ക്കൽ കുഴിവേലി മഴവിൽ റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഏഴാമത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറോളം അംഗങ്ങൾ പങ്കെടുത്ത സംഗമം പ്രദേശത്തിൻ്റെ ഐക്യം വിളിച്ചോതുന്നതായിരുന്നു .പ്രസിഡൻ്റ് പി.എം മുഹമ്മദ് ആരിഫ് അദ്ധ്യക്ഷൻ ആയിരുന്നു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. കൾച്ചറൽ പ്രോഗ്രാം ഉദ്ഘാടനം സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയി നിർവഹിച്ചു. Read More…

General

പഠനശിബിരം സംഘടിപ്പിച്ചു

മനുഷ്യാവകാശ ഫോറം (കേരള) പഠനശിബിരം ജില്ല ലീഗൽ സർവിസസ് സിവിൽ ജഡ്ഡി ആർ. ആർ. രജിത ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്റ് ടി.കെ. അ ബ്ദുൽ അസീസ് അധ്യക്ഷ ത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ടി.പി.എം. ഇബ്രാഹീം ഖാൻ മുഖ്യപ്ര ഭാഷണം നടത്തി. സ്ഥിരം ലോക് അദാലത് ചെയർമാൻ വേണു കരുണാകരൻ, ഡോ. ജാക്സൺ തോട്ടുങ്കൽ, സജി നമ്പൂതിരി എന്നി വർ ക്ലാസെടുത്തു. ഫാ. ജോസ് കുളത്തുവെള്ളിൽ പ്രഭാഷണം നടത്തി. ഫോറം യൂത്ത് പ്രസിഡന്റ് Read More…

Kottayam

ജില്ലയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ പ്രതിഷേധിച്ചു

കോട്ടയം: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ പഞ്ചായത്ത്‌ സെക്രട്ടറി മുൻപാകെ നവംബർ 1 മുതൽ ഹാജർ രേഖപ്പെടുത്തി സെക്രട്ടറിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ (ബി. ഡി. ഒ ) ശമ്പളം അനുവദിക്കുക, ഫീൽഡ് പരിശോധനക്കും മറ്റും സെക്രട്ടറിയുടെ മുൻപാകെ മൂവ്മെന്റ് രജിസ്റ്ററിൽ ഒപ്പിട്ട് കൊണ്ട് അനുവാദം വാങ്ങി മാത്രം പോകേണ്ടതാണ് എന്നുള്ള തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ വിചിത്രമായ ഉത്തരവിനെതിരെയും വകുപ്പ് സംയോജനത്തിന് ശേഷവും വിഇഒ മാർക്ക് ഇന്റർട്രാൻസ്ഫർ അനുവദിക്കാത്ത തുല്യ നീതി നിഷേധത്തിനെതിരെയും,ജോലി Read More…

Erattupetta

വഖഫ് സമുദായിക ധ്രൂവീകരണം കരുതിയിരിക്കണം: നദീർ മൗലവി

ഈരാറ്റുപേട്ട : വഖഫ് ഭേദഗതി നിയമത്തിൻറെ പേരിൽ സാമുദായിക ധ്രൂവീകരണത്തിലൂടെ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ ഉറച്ച നിലപാടുകൾ സ്വീകരിക്കാൻ മതനിരപേക്ഷ ജനാധിപത്യ കക്ഷികൾ ജാഗ്രതപാലിക്കണമെന്ന് ദക്ഷിണകേരളാ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി അഭ്യർത്ഥിച്ചു. വഖഫ് നിയമഭേദഗതി ബിൽ നിരാകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈരാറ്റുപേട്ട സംയുക്ത മഹല്ല് ജമാഅത്ത് നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇമാം സുബൈർ മൗലവി അദ്ധ്യക്ഷത വഹിച്ചു. കേരളാ മുസ്ലിം ജമാഅത്ത്ഫെഡറേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡൻറ് മുഹമ്മദ് സക്കീർ, Read More…

Erattupetta

തനിമയുടെ നല്ല മലയാളം’പദ്ധതി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മലയാള ഭാഷാ പരിശീലന പരിപാടിയായ ‘നല്ല മലയാളം ‘ പദ്ധതി ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ ശ്രീമതി, സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡന്റ് അൻസാർ അലി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊഫ. ഡോ. രാജു ഡി കൃഷ്ണപുരം മുഖ്യപ്രഭാഷണം Read More…

Pala

ശ്രേഷ്ഠ ബാവായുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

പാലാ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് മാർ തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ സീറോ മലബാർ സിനഡൽ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുശോചനം രേഖപ്പെടുത്തി. യാക്കോബായ സഭയ്ക്കു മാത്രമല്ല , മലങ്കരയിലെ സീറോ മലബാർ ഉൾപ്പെടെയുള്ള സഭകൾക്കു മുഴുവൻ ദിശാബോധം നൽകിയ ഉത്തമ നേതാവും കർത്താവീശോമിശിഹായുടെ വിശ്വസ്തസേവകനുമായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടേത് എന്ന് ബിഷപ് കുറിച്ചു. വ്യതിചലിക്കാത്ത വിശ്വാസവും Read More…

Erattupetta

എം ഇ എസ് കോളജിന് ഹരിത പുരസ്കാരം

ഈരാറ്റുപേട്ട: എം ഇ എസ് കോളജ് നടത്തിവരുന്ന ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പരിഗണിച്ച് എ+ ഗ്രേഡോടെയാണ് എം.ഇ എസ് കോളജിന് പുരസ്കാരം ലഭിച്ചത്. തിടനാട് പഞ്ചായത്താണ് ഹരിത കേരള മിഷൻ്റെ പുരസ്കാരം എം ഇ എസ് കോളജിന് നൽകിയത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് തിടനാട് പഞ്ചായത്ത് പ്രസിഡൻറ് സ്കറിയ ജോസഫ് പൊട്ടനാനിയിൽ നിന്ന് പ്രിൻസിപ്പൽ പ്രഫ എ.എം റഷീദ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കോളജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഫഹ്മി സുഹാന, റസിയ Read More…

Erattupetta

ഈരാറ്റുപേട്ട നഗരസഭ ധനസഹായം കൈമാറി

ഈരാറ്റുപേട്ട : നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ നഗരസഭയിൽ ഉൾപ്പെട്ട അതിദരിദ്ര്യരുടെ ഒമ്പത് കുടുംബങ്ങളിൽ അപേക്ഷ വെച്ച കുടുംബങ്ങളിൽ ഒരാൾക്ക് വരുമാന മാർഗം എന്ന നിലയിൽ പെട്ടിക്കട നൽകുന്നതിന് ഒരാൾക്ക് 50000 രൂപയും ഒരാൾക്ക് ആട് വളർത്തുന്നതിന് 50000 രൂപയുടെയും ചെക്ക് നഗരസഭ ചെയർപേഴ്സൺ കൈ മാറി. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ്, വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, സുനിൽ കുമാർ,റിയാസ് പ്ലാമൂട്ടിൽ,ഷെഫ്ന ആമീൻ,സജീർ ഇസ്മായിൽ, അനസ് പാറയിൽ ഹെൽത്ത്‌ സൂപ്പർ വൈസർ രാജൻ, Read More…