pravithanam

ലിറ്റിൽ കൈറ്റ്സ് പ്രവിത്താനം യൂണിറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി റോഷി അഗസ്റ്റിൻ

പ്രവിത്താനം: പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, ഡിജിറ്റൽ ഇടപെടലുകളെ കുറിച്ച് നടത്തുന്ന സർവ്വേയ്ക്ക് തുടക്കമായി. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സർവ്വേയുടെ ചോദ്യാവലി പൂരിപ്പിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. ഡിജിറ്റൽ ഉപയോഗത്തിന്റെ ആധുനിക കാലഘട്ടത്തിൽ വിദ്യാർഥികൾ നടത്തുന്ന ഈ സർവ്വേയ്ക്ക് ഏറെ പ്രസക്തി ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ശരിയും തെറ്റും തിരിച്ചറിയാൻ ഇത്തരം പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണങ്ങാനം, കരൂർ ഗ്രാമപഞ്ചായത്തുകളിൽ വസിക്കുന്ന Read More…

Pala

സാമൂഹിക പ്രതിബദ്ധതയ്ക്കും സമുദായമുന്നേറ്റത്തിനും ആഹ്വാനം നൽകി സീറോമലബാർ സഭാ അസംബ്ലി

പാലാ: സാമൂഹികപ്രതിബദ്ധതയും രാഷ്ട്രനിർമ്മിതിയിലെ പങ്കാളിത്തവും ഉറപ്പാക്കിയും സമുദായമുന്നേറ്റത്തിന് ഉറച്ചവഴികൾ നിശ്ചയിച്ചും സീറോമലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മൂന്നാംദിനം പിന്നിട്ടു. അസംബ്ലിയിലുയർന്ന ചിന്തകളും പഠനങ്ങളും ക്രോഡീകരിച്ച് സിനഡിന് സമർപ്പിച്ചാണ് അസംബ്ലി ആഗസ്റ്റ് 25 (ഞായറാഴ്ച) സമാപനത്തിലേക്ക് പ്രവേശിക്കുന്നത്. ഉജെയ്ൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, ബിജ്നോർ രൂപതാധ്യക്ഷൻ മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ, ഫാ. പോളി പയ്യപ്പള്ളി, ഫാ. തോമസ് വടക്കുംകര സിഎംഐ, സെബാസ്റ്റ്യൻ പന്തല്ലൂപറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ ഹിന്ദിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാണ് അസംബ്ലിയുടെ മൂന്നാംദിനത്തിന് തുടക്കമിട്ടത്. സമുദായ Read More…

Erattupetta

റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി പൂഞ്ഞാർ DYFI പ്രവർത്തകർ

ഈരാറ്റുപേട്ട: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി  പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ 12 മേഖല കമ്മിറ്റികൾ ചേർന്ന് 5,14,261 രൂപ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി DYFI കോട്ടയം ജില്ലാ സെക്രട്ടറി ബി. സുരേഷ് കുമാറിന് കൈമാറി. ആക്രി പെറുക്കിയും, പായസം , ബിരിയാണി ചലഞ്ചുകൾ നടത്തിയും, ചുമട് ചുമന്നും ആണ് ഇത്രയും തുക ഇവർ സമാഹരിച്ചത്.

Kanjirappally

നോവ ഫെസ്റ്റ് 2024; കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് ജേതാക്കൾ

കാഞ്ഞിരപ്പള്ളി: നോവ ഫെസ്റ്റ് 2024 അഖില കേരള ക്വിസ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി വിദ്യാനികേതൻ രണ്ടാം സ്ഥാനവും മാന്നാനം കെ.ഇ. സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രചയിതാവും പ്രഭാഷകനുമായ ഡോ. ജോബിൻ എസ്. കൊട്ടാരമാണ് ക്വിസ് മത്സരം നയിച്ചത്. ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ്‌ പ്രായിക്കളം മത്സരം ഉദ്ഘാടനം ചെയ്തു. കിളിമല സേക്രഡ് ഹാർട്ട്‌ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പയസ് Read More…

Pala

ദേശീയതയുടെ പ്രഥമപാഠം രാജ്യസ്നേഹം: ലഫ്റ്റനൻ്റ് ജനറൽ മൈക്കിൾ മാത്യൂസ്

പാലാ: ദേശീയതയുടെ പ്രഥമപാഠം രാജ്യസ്നേഹമാണെന്ന് ലഫ്റ്റനൻറ് ജനറൽ മൈക്കിൾ മാത്യൂസ് പറഞ്ഞു. പാലായിൽ കേണൽ ബേബി മാത്യു ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വജീവിതത്തെക്കാൾ വലുത് രാജ്യസ്നേഹമാണെന്ന് തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കേണൽ ബേബി മാത്യുവെന്നും അദ്ദേഹം പറഞ്ഞു.യുദ്ധമേഖലകളിൽ നിർഭയനായി പോരാടി സൈനികർക്കു ആത്മധൈര്യം പകർന്ന യോദ്ധാവായി പ്രവർത്തിച്ച് കർമ്മമേഖലകളെ സമ്പന്നമാക്കിയ പോരാളിയായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശസ്നേഹം ഒരു വികാരമായി പുതുതലമുറയിൽ വളർത്തിയെടുക്കണമെന്നും കാർഗിൽ യുദ്ധത്തിൽ ജൂബാർ ഹിൽസിൽ നിന്നും പാകിസ്ഥാൻ സൈന്യത്തെ തുരത്താൻ നിർണ്ണായക Read More…

Aruvithura

അരുവിത്തുറ സെന്റ് മേരീസിൽ കുട്ടി വോട്ടർമാർ പോളിംഗ് ബൂത്തിൽ

അരുവിത്തുറ: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ വളരെ കാര്യക്ഷമമായി നടത്തപ്പെട്ടു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടുചെയ്യാൻ അവസരം ഒരുക്കി. സാധാരണ തെരഞ്ഞെടുപ്പുകളുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് കുട്ടികൾക്കായി പോളിംഗ് ബൂത്ത് സജ്ജമാക്കിയത്. ഏറ്റവും സുതാര്യമായ രീതിയിൽ പോളിംഗ് നടത്താൻ ഹെഡ് മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യുവും അധ്യാപകരും ഏറെ ശ്രദ്ധിച്ചിരുന്നു. വോട്ടുചെയ്തു പുറത്തുവന്ന കുട്ടികൾക്ക് അവരുടെ വിരലിലെ മഷി അടയാളം ഏറെ സന്തോഷവും അഭിമാനവും പകർന്നു. പോളിംഗ് കഴിഞ്ഞ് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ Read More…

Aruvithura

അരുവിത്തുറ കോളജിൽ ദേശീയ ബഹിരാകാശ ദിനാഘോഷങ്ങൾ

അരുവിത്തുറ :ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് കോളജ് ഫിസിക്സ് റിസേർച്ച് ആൻഡ് പിജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ‘ഇന്ത്യൻ ബഹിരാകാശ സങ്കേതികവിദ്യയും മുന്നേറ്റവും ഇന്ന്, നാളെ’ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കു വേണ്ടി സിംപോസിയം സംഘടിപ്പിച്ചു. വിദ്യാർഥികൾ ഇൻഡ്യയുടെ ശൂന്യാകാശ ഗവേഷണ മേഖലയുടെ ചരിത്രം, വളർച്ച, ഭാവി എന്നിവയെ കുറിച്ച് ആശയസംവാദം നടത്തി. സിംപോസിയത്തിൽ ബിറ്റി ജോസഫ്, ഡാനാ ജോസ്, മരിയ ജോസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഇതോടൊപ്പം ദേശീയ Read More…

Poonjar

പൂഞ്ഞാർ എ ടി എം വായനശാല സാംസ്‌കാരിക സംഗമവും, പുസ്തകപ്രകാശനവും

പൂഞ്ഞാർ: പൂഞ്ഞാർ അവിട്ടം തിരുനാൾ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കലാസൂര്യ പൂഞ്ഞാർ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ (25.8. 2024) 4.30 pm എടിഎം വായനശാല അങ്കണത്തിൽ വെച്ച് നടത്തുന്നു. പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗമം ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തിൽ ശ്രീമതി വിഷ്ണുപ്രിയ പൂഞ്ഞാർ രചിച്ച “താഴ്ന്നു പറക്കാത്ത പക്ഷി” എന്ന കവിത സമാഹാരം കേരളസംഗീതനടക അക്കാദമി സെക്രട്ടറിയും പ്രശസ്ത കവിയുമായ കരിവെള്ളൂർ മുരളി പ്രകാശനം ചെയ്യും. തുടർന്ന് ശ്രീ പൂഞ്ഞാർ വിജയൻ Read More…

Poonjar

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഭക്ഷ്യമേള നടത്തി

പൂഞ്ഞാർ: സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ യു.പി വിഭാഗത്തിലെ സോഷ്യൽ സയൻസ് ,സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. വിൽസൺ ജോസഫ് നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ .സിബി മഞ്ഞക്കുന്നേൽ സി.എം.ഐ ,ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ ,അധ്യാപകർ എന്നിവർ ഭക്ഷ്യമേളയ്ക്ക് നേതൃത്വം നൽകി .കുട്ടികൾ ആവേശപൂർവ്വം ഭക്ഷ്യമേളയിൽ പങ്കെടുത്തു.

Pala

സിറോമലബാർ സഭ അസംബ്ലിക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകളുമായി വത്തിക്കാൻ സ്ഥാനപതി

പാലാ :സിറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ് ഘാടനസന്ദേശത്തിലാണ് മാർപ്പാപ്പയുടെ പ്രാർത്ഥനാശംസകൾ ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ടറിയിച്ചത്. അസംബ്ലിയുടെ മാർഗ്ഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുവിശേഷവൽക്കരണത്തിൽ നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് കാലികവും അവസ്ഥകൾ ചർച്ചചെയ്യപ്പെടണം. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാന ദൗത്യമാണ് സുവിശേഷപ്രഘോഷണം. ലോകത്തിന് സുവിശേഷ മാതൃകകളാകാൻ പുരോഹിതർക്കും Read More…