Kanjirappally

നോവ ഫെസ്റ്റ് 2024; കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് ജേതാക്കൾ

കാഞ്ഞിരപ്പള്ളി: നോവ ഫെസ്റ്റ് 2024 അഖില കേരള ക്വിസ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി വിദ്യാനികേതൻ രണ്ടാം സ്ഥാനവും മാന്നാനം കെ.ഇ. സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രചയിതാവും പ്രഭാഷകനുമായ ഡോ. ജോബിൻ എസ്. കൊട്ടാരമാണ് ക്വിസ് മത്സരം നയിച്ചത്. ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ്‌ പ്രായിക്കളം മത്സരം ഉദ്ഘാടനം ചെയ്തു.

കിളിമല സേക്രഡ് ഹാർട്ട്‌ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പയസ് പായിക്കാട്ട് മറ്റത്തിൽ സമ്മാനദാനം നിർവഹിച്ചു. ബർസാർ ഫാ. ജോൺസൺ ചാലക്കൽ, അധ്യാപകരായ ടി.മാത്യു, നീന ജോമോൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *