Poonjar

ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ പിറവി തിരുനാളിന് കോടിയേറി

പൂഞ്ഞാർ: ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ പിറവി തിരുനാളിന് വികാരി.വെരി.റവ.ഫാ.തോമസ് പനയ്ക്കക്കുഴി കൊടിയേറ്റി. സഹ.വികാരി റവ.ഫാ. മൈക്കിൾ നടുവിലേകൂറ്റ്, റവ. ഫാ. തോമസ് വരകുകാലാപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30,6:30,10:00 വൈകിട്ട് 4:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും വൈകുന്നേരം ആറുമണിക്ക് ആഘോഷമായി ജപമാല മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിശുദ്ധ കന്യക മാതാവിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനെ പ്രതിഷ്ഠിക്കുന്നു. Read More…

Kanjirappally

സൗജന്യ മുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കൽ സർജറി നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പള്ളി: കാൽമുട്ട്‌, ഇടുപ്പ്‌, സന്ധികൾ എന്നിവയിൽ വേദന അനുഭവിക്കുന്നവർക്ക് സൗജന്യ രോഗ / ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ ജോയിൻ്റ് റീപ്ലേസ്മെന്റ് വിഭാഗം. 2024 സെപ്റ്റംബർ 2,3,4 തീയതികളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ എന്നിവ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും. ക്യാമ്പിന് Read More…

Pala

പാലാ ബ്ലഡ് ഫോറം നെൽസൺ ഡാൻ്റെ അനുസ്മരണം നടത്തി

പാലാ : പാലാ ബ്ലഡ് ഫോറം ആരംഭിച്ചപ്പോൾ മുതൽ ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന നെൽസൺ ഡാൻ്റെയുടെ അനുസ്മരണം ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടത്തി. പാലാ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. പാലാ ഡി വൈ എസ് പി. കെ സദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. പി ഡി ജോർജ്, ഡോ. സുനിൽ തോമസ്, മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സജി Read More…

Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ എസ് റ്റി വിഭാഗത്തിൽപ്പെട്ട 113 കുടുംബങ്ങൾക്ക് ട്രൈബൽ ഡിപ്പാർട്മെന്റ് ഓണത്തിനോടാനുബന്ധിച്ചു നൽകുന്ന കിറ്റുകൾ വിതരണം ചെയ്തു. 14 ഇനം പലചരക്ക് സാധനങ്ങളാണ് കിറ്റിലുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ് കിറ്റ് വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മോഹനൻ കുട്ടപ്പൻ , വി ഇ ഒ മാരായ ആകാശ് ടോം,. ടോമിൻ ജോർജ്, സിസിലിയമ്മ സി എം, എസ് റ്റി പ്രൊമോട്ടർ ജെസ്റ്റിൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

General

നിറകണ്ണുകളോടെ, അവർ നട്ടു – ഒരിക്കലും കണ്ടിട്ടില്ലാത്ത കൂട്ടൂകാർക്കായി- ചെമ്പകതൈ

ചെമ്മലമറ്റം: വയനാട് ദുരന്തത്തിന്റെ മുപ്പതാം നാൾ ഗവർമെന്റ് വെക്കേഷനൽ ഹയർ സെക്കന്റി വെള്ളാർമല സ്കൂളിലെ അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരുടെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂളിന്റെ കിഡ്സ് പാർക്കിനുളളിൽ ചെമ്പകതൈ നട്ടു. ദുരന്തം നടന്ന മുപ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ നിറകണ്ണുകളോടെയാണ് വിദ്യാർത്ഥികൾ മരണപെട്ട വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായി ചെമ്പകതൈ നട്ടത്. ദുരിതത്തിന്റെ ഭീകര അവസ്ഥയെ കുറിച്ച് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് വിദ്യാർത്ഥികൾക്ക് വിവരിച്ച് നല്കി. തങ്ങളുടെ സഹവിദ്യാർത്ഥികളുടെ ഓർമ്മ നിലനിർത്താനാണ് ചെമ്മലമറ്റം ലിറ്റിൽ Read More…

Kanjirappally

നേത്രദാനം എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുക്കണം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

കാഞ്ഞിരപ്പള്ളി: മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നത് വ്യാപിപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചയായത്ത് പ്രസിഡന്റ് അജിതാ രതീഷ് മരണശേഷം കണ്ണുകൾക്കൊപ്പം അവയവങ്ങളും ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു സമ്മതപത്രം കൈമാറി. കോളേജ് വിദ്യാർത്ഥികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ ഉൾപ്പെടെ Read More…

Moonnilavu

വലിയകുമാരമംഗലം സെന്റ്. പോൾസ് സ്കൂളിൽ നെൽസൺ ഡാന്റെ അനുസ്മരണവും രക്തദാന ക്യാമ്പും നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്ന പരേതനായ നെൽസൺ ഡാന്റെ സാറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കന്ററി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ. ഫാ. മാത്യു കാവനാടിമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, മാണി സി. കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ അനുസ്മരണസന്ദേശം നൽകി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Read More…

Obituary

തുണ്ടത്തിൽ ലൈല ശശി നിര്യാതയായി

പൂഞ്ഞാർ: തുണ്ടത്തിൽ ലൈല ശശി (64) നിര്യാതയായി. സംസ്കാരം ഇന്ന് (31-8-24, ശനി) 2 മണിക്ക് വീട്ടുവളപ്പിൽ. പരേത മന്നാനം കരോട്ട്നാലാങ്കൽ കുടുംബാംഗം. ഭർത്താവ്: ശശി (എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ മുൻ മാനേജിംഗ് കമ്മറ്റി അംഗം). മക്കൾ: അനൂപ് (എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ധർമ്മസേന മുൻ ഉപാധികാരി, (എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ യൂത്ത് മൂവ്മെൻ്റ് വൈസ് പ്രസിഡൻ്റ്) ഐശ്വര്യാ, കിഷ്ണേന്ദു മരുമക്കൾ: ശ്രീദേവി (വട്ടുതോട്ടിയിൽ വിളക്കുമാടം), സുനിൽ Read More…

Kuravilangad

റാങ്കുകളുടെ തിളക്കത്തിൽ ദേവമാതാ കോളേജ് ഇക്കണോമിക്സ് വിഭാഗം

കുറവിലങ്ങാട്: മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഇക്കണോമെട്രിക്സ് പരീക്ഷയിൽ തുടർച്ചയായ മൂന്നാം തവണയും ഒന്നാം റാങ്ക് നേട്ടമെന്ന നിറവിൽ ദേവമാതാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം. 2020ൽ കോഴ്സ് ആരംഭിച്ചതുമുതൽ ദേവമാതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾ സർവകലാശാലയുടെ എം എ ഇക്കണോമെട്രിക്സ് പരീക്ഷയിൽ ഉയർന്ന സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. അക്കാദമിക് മികവിനോടുള്ള കോളേജിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ശ്രദ്ധേയമായ നേട്ടം. ഈ നേട്ടം കോളേജിൻ്റെ പ്രശസ്തി ഉയർത്തുക മാത്രമല്ല, കേരളത്തിലെ ഒരു പ്രമുഖ അക്കാദമിക് Read More…

Erattupetta

സമൂഹത്തിൽ പ്രതീക്ഷ നൽകുന്ന പാർട്ടി ആയി എസ്.ഡി.പി. മാറി

ഈരാറ്റുപേട്ട :അവകാശ,സമര പോരാട്ടങ്ങൾക്ക് വേണ്ടി പോരാടുന്ന ജനതയ്ക്ക് മാത്രമേ ജനാധിപത്യത്തെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്നും, വയനാട് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സന്ധത സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന് പ്രതീക്ഷ നൽകുന്ന പാർട്ടി ആയി എസ്.ഡി.പി.ഐ. മാറി എന്ന് ഈരാറ്റുപേട്ട മുനിസിപ്പൽ പ്രതിനിധി സഭ ഉത്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സമിതി അംഗം.നാസർ വയനാട് പറഞ്ഞു. ദളിത് മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സമൂഹമാണ് ഇന്ത്യക്ക് ആവശ്യം Read More…