Poonjar

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം:ബി ജെ പി

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള തീരുമാനം പൂർണ്ണമായി തള്ളി കളയണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 3 ന് വൈകിട്ട് 4 മണി മുതൽ ജന സദസ്സ് സംഘടിപ്പിക്കും. മുൻ എം എൽ എ പി സി ജോർജ് സദസ്സ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പി കെ രാജപ്പൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ. Read More…

Erattupetta

പ്രതിഷേധം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: സിപിഐ എമ്മിനെ വെല്ലുവിളി ച്ച് ഇടതുപക്ഷവിരുദ്ധമായ നില പാടുകളുമായിമുന്നോട്ടുപോകു ന്ന പി വി അൻവർ എംഎൽഎയ് ക്കെതിരെ സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം രമേശ് ബി വെട്ടിമറ്റം അധ്യക്ഷനായി  ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ തോമസ് മാത്യു,റ്റി എസ് സിജു, പി ആർ ഫൈസൽ,വി കെ മോഹനൻ മിഥുൻ Read More…

Pala

കെ എം മാണി കർഷക അവാർഡുകൾ വിതരണം ചെയ്തു; മീനച്ചിൽകാർഷിക വികസന ബാങ്കിൻ്റെ പ്രവർത്തനം മാതൃകാപരം: ജോസ് കെ മാണി എംപി

പാലാ: മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ വിജയം പ്രവർത്തന രീതികളിലെ വ്യത്യസ്തതയും ഇടപാടുകളിലെ സുതാര്യതയുമാണെന്ന്ജോസ് കെ മാണി എംപി. പ്രതിസന്ധികൾക്കിടയിലും കാർഷിക വികസന ബാങ്കുകൾ മെച്ചപ്പെട്ട പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. കർഷകരുടെ ഏത് സാമ്പത്തിക ആവശ്യങ്ങളിലും അവർക്ക് കൈത്താങ്ങായി നിൽക്കുവാൻ ഇന്ന് കാർഷിക വികസന ബാങ്കുകൾക്ക് കഴിയുന്നുണ്ട്. മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻറെ അഭിമുഖത്തിൽ താലൂക്കിലെ മികച്ച കർഷകർക്ക് കെ എം മാണി മെമ്മോറിയൽ ക്യാഷ് അവാർഡുകളും, പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചുകൊണ്ട് Read More…

Teekoy

തീക്കോയിൽ മാലിന്യ മുക്ത നവകേരള ക്യാംപയിൻ; ഒക്ടോബർ 2 ന് തുടക്കമാകും

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരള ക്യാംപയിൻ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി ഗ്രാമപഞ്ചായത്ത് തലത്തിൽ നിർവഹണ സമിതി യോഗം ചേർന്നു. കാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ പൊതു സ്ഥാപനങ്ങളും പൊതു ടൗണുകളും ശുചീകരണം നടത്താൻ തീരുമാനിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം രാവിലെ 11 മണിക്ക് ടൂറിസ്റ്റ് കേന്ദ്രമായ കാരികാട് ടോപ്പിൽ നടത്തുന്നതാണ്. ഒക്ടോബർ 2 മുതൽ കാരികാട് ടോപ്പ് ഭാഗത്ത് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് വേണ്ടി രണ്ട് ഹരിത കർമ്മ സേന അംഗങ്ങളെ Read More…

Kanjirappally

എനർജി മാനേജ്മെന്റ്: ദേശീയ പുരസ്‌കാരം നേടി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

കാഞ്ഞിരപ്പള്ളി : സുസ്ഥിര ഊർജ്ജ സംരക്ഷണത്തിനായുള്ള ചിട്ടയായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും, അത്യാധുനിക ഊർജ്ജ സംരക്ഷണ നടപടികൾ സ്വീകരിക്കുന്നതിനും സൊസൈറ്റി ഓഫ് എനർജി എഞ്ചിനീയേഴ്‌സ് ആൻഡ് മാനേജേർസ് (SEEM) ദേശീയ തലത്തിൽ നൽകുന്ന എനർജി മാനേജ്‌മെന്റ് സിൽവർ പുരസ്കാരം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി. ദേശീയ തലത്തിൽ നിരവധി സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ച് പല തലങ്ങളിലായി നടത്തിയ വിശകലനങ്ങൾക്കും ഒപ്പം സ്ഥാപനത്തിന്റെ ഊർജ്ജ സംരക്ഷ പ്രവർത്തനങ്ങൾ സമൂഹത്തിന് എങ്ങനെ ഉപയോഗപ്പെടുമെന്നുമുള്ള പഠനങ്ങൾക്കും ശേഷമാണ് അഭിമാനകരമായ ഈ നേട്ടം മേരീക്വീൻസ് Read More…

vakakkaad

വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിന്റെ ‘ഭൂമിയിലെ അമൃത് ‘ മികച്ച ശാസ്ത്ര നാടകം

വാകക്കാട്: മനുഷ്യൻെറ വികസന പദ്ധതികളിലെ പ്രകൃതിവിരുദ്ധതയും മണ്ണിനോട് ചേരാത്ത ചില ഉൽപന്നങ്ങളുടെ ആധിക്യവും വനനശീകരണവും നഗരവൽകരണവുമെല്ലാം ജലക്ഷാമം അതിരൂക്ഷമാകുന്നതിന് കാരണമാകുന്നുവെന്നും ഇതിനെതിരെ ശാശ്വതമായ പരിഹാരങ്ങൾ അനുവർത്തിക്കാൻ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ബോധിപ്പിക്കുന്ന വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിന്റെ ശാസ്ത്ര നാടകം രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇനിയൊരു യുദ്ധം ജീവന്റെ അടിസ്ഥാന ആവശ്യമായ ശുദ്ധജലത്തിന് വേണ്ടി എന്നുള്ള പ്രവചനം നമ്മുടെ കാതിൽ മുഴങ്ങുമ്പോഴും നാം ഈ അവസ്ഥയെ യാഥാർത്ഥ്യബോധത്തോടെ ഗൗരവമായി കാണുന്നില്ല എന്നും കുട്ടികൾ കുറ്റപ്പെടുത്തുന്നു. Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നടന്നു

പാലാ : ഹൃദ്രോഗ ചികിത്സയിൽ വിദഗ്ധ പരിചരണം ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ഹൃദയ ചികിത്സയ്ക്കുള്ള വലിയ ചികിത്സ കേന്ദ്രമായി മാറുമെന്നു ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ലോക ഹൃദയാരോഗ്യ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയോളജി വിഭാഗത്തെയും കാർഡിയാക് സർജറി വിഭാഗത്തെയും യോജിപ്പിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നിർവ്വഹിക്കുകയായിരുന്നു എംപി. ഹൃദയപൂർവ്വം രോഗികളോട് സംസാരിക്കുന്ന ഡോക്ടർമാരും ഉന്നത നിലവാരത്തിൽ ചികിത്സ നൽകുന്നതുമാണ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തെ മികവുറ്റതാക്കുന്നതെന്നു അധ്യക്ഷത വഹിച്ച പാലാ Read More…

Aruvithura

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവൻ സന്ദർശിച്ചു

അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവൻ സന്ദർശിക്കുകയും രക്ഷാഭവൻറ പ്രവർത്തനങ്ങൾക്കായി 50000 രൂപ സംഭാവന നൽകുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരപരാകത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്മാരായ ഡിജോ പ്ലാത്തോട്ടം, ജോജോ പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു. രക്ഷാഭവനിലെ സിസ്റ്റേഴ്സും അന്തേവാസികളും ചടങ്ങിൽ പങ്കെടുത്തു. രക്ഷാഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ആൻജോ നന്ദി പറയുകയും Read More…

Pala

പാലാ മുനിസിപ്പാലിറ്റിയിൽ നഗര ജനകീയ ആരോഗ്യ കേന്ദ്രം പരമലകുന്നിൽ നാളെ തുറക്കും

പാലാ: മുനിസിപ്പാലിറ്റി മുണ്ടുപാലത്ത് പരമലകുന്നിൽ നിർമ്മിച്ച നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉൽഘാടനം ജോസ്.കെ.മാണി എം.പി ഞായർ 3 മണിക്ക് നിർവ്വഹിക്കും. കേരളത്തിൽ വർദ്ധിച്ച് വരുന്ന നഗരവൽക്കരണത്തിലൂടെ ആരോഗ്യമേഖലയിൽ ഉയരുന്ന വെല്ലുവിളികൾ പരിഹരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് നഗര ജനകീയ കേന്ദ്രം സ്ഥാപികുന്നത്. പാലാ മുനിസിപ്പാലിറ്റിക്ക് രണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നത് .ഇതു വഴി പാലാ കെ.എം മാണി ജനറൽ അശ്രുപതിയിൽ ഉണ്ടാകുന്ന ഒ.പി തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുന്നു. നഗരസഭയുടെ മേൽനോട്ടത്തിൽ ആരോഗ്യ വകുപ്പും Read More…

Ramapuram

മാർ ആഗസ്തീനോസ് കോളേജിൽ INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സമാപിച്ചു

രാമപുരം : മാർ ആഗസ്തീനോസ് കോളേജും കേന്ദ്ര ഗവൺമെന്റ് ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 5 ദിവസത്തെ റെസിഡെൻഷ്യൽ ഇന്റേൺഷിപ് സയൻസ് ക്യാമ്പ് ‘INSPIRE’ സമാപിച്ചു. വിദ്യാർത്ഥികളെ വിവിധ ശാസ്ത്ര മേഖലകളിലേക്ക് നയിക്കുവാൻ ക്യാമ്പ് സഹായകമായി. പ്ലസ് വൺ വിദ്യാർത്ഥികൾക്കായി തികച്ചും സൗജന്യമായി നടത്തിയ ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നും ഉന്നത വിജയം നേടിയവരിൽ നിന്നും തിരഞ്ഞെടുത്ത 150 വിദ്യാർത്ഥികളാണ് പെങ്കെടുത്തത്. സയൻസ് ആൻറ് ടെക്നോളജി മേഖലയിലെ ദേശീയ, Read More…