vakakkaad

വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിന്റെ ‘ഭൂമിയിലെ അമൃത് ‘ മികച്ച ശാസ്ത്ര നാടകം

വാകക്കാട്: മനുഷ്യൻെറ വികസന പദ്ധതികളിലെ പ്രകൃതിവിരുദ്ധതയും മണ്ണിനോട് ചേരാത്ത ചില ഉൽപന്നങ്ങളുടെ ആധിക്യവും വനനശീകരണവും നഗരവൽകരണവുമെല്ലാം ജലക്ഷാമം അതിരൂക്ഷമാകുന്നതിന് കാരണമാകുന്നുവെന്നും ഇതിനെതിരെ ശാശ്വതമായ പരിഹാരങ്ങൾ അനുവർത്തിക്കാൻ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ബോധിപ്പിക്കുന്ന വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിന്റെ ശാസ്ത്ര നാടകം രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇനിയൊരു യുദ്ധം ജീവന്റെ അടിസ്ഥാന ആവശ്യമായ ശുദ്ധജലത്തിന് വേണ്ടി എന്നുള്ള പ്രവചനം നമ്മുടെ കാതിൽ മുഴങ്ങുമ്പോഴും നാം ഈ അവസ്ഥയെ യാഥാർത്ഥ്യബോധത്തോടെ ഗൗരവമായി കാണുന്നില്ല എന്നും കുട്ടികൾ കുറ്റപ്പെടുത്തുന്നു.

ജലത്തിൻറെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ഉപയോഗം ക്രമപ്പെടുത്തി ഭാവിയിലെ ആവശ്യങ്ങൾക്കും കൂടി ഉതകും വിധം ജലം പ്രയോജനപ്പെടുത്തേണ്ടതാണെന്നും ‘ഭൂമിയിലെ അമൃത് ‘ എന്ന ശാസ്ത്ര നാടകം ബോധ്യപ്പെടുത്തി.

ഇന്നിൻറെ ആവശ്യമായ ആഗോള ജല പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തേണ്ടതിന്
ജലസംരക്ഷണത്തിനായി വ്യർത്ഥമായ ഭാഷണങ്ങൾ ഒഴിവാക്കി ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതിന്റെ ആവശ്യകതയും നാടകത്തിലൂടെ കുട്ടികൾ ചൂണ്ടിക്കാട്ടി.

ബിയ മേരി ബൈജു, മരിയ സോജൻ , റോസ് മരിയ സജി, അൽഫോൻസ ബിനു, ജിസ ജോസഫ്, അൽഫോൻസ് അമൽ, ബ്ലെസിൻ ജോബി, റോഷൻ പി ജോൺസൺ, ജോയൽ ജിൻസ്, മാർട്ടിൻ മനോജ് എന്നിവരാണ് വാകക്കാട് അൽഫോൻസ ഹൈസ്കൂളിനു വേണ്ടി ശാസ്ത്ര നാടകത്തിൽ അഭിനയിച്ചത്.

സോയ തോമസ്, സീന ജോസ്, ജൂബി മോൾ പി അഗസ്റ്റിൻ, അലൻ മാനുവൽ അലോഷ്യസ്, രാജേഷ് മാത്യു എന്നിവർ കുട്ടികളുടെ പരിശീലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിജയികളെ സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് , പിടിഎ പ്രസിഡൻറ് ജോസ് കിഴക്കേക്കര എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *