Pala

കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ പതിനഞ്ചാമത് ദേശീയ സമ്മേളനത്തിന് പാലാ രൂപത ആതിഥേയത്വം വഹിക്കും

പാലാ: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം നവംബര്‍ 15 മുതല്‍ 17 വരെ പാലാ അല്‍ഫോന്‍സിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പാലാ ബിഷപ് മാര്‍ ജോസഫ് Read More…

Teekoy

തീക്കോയിൽ ഹരിത സഭ ചേർന്നു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനും വളർന്നുവരുന്ന പുതുതലമുറയ്ക്ക് മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്ത് തലത്തിൽ ഹരിതസഭ ചേർന്നു. പഞ്ചായത്ത് തലത്തിലുള്ള എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഹരിത സഭ നടത്തിയത്. ഇരുന്നൂറോളം കുട്ടികൾ ഹരിതസഭയിൽ പങ്കെടുത്തു. ശിശുദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ റാലിയും ഇതോടൊപ്പം നടത്തി. ഹരിതസഭയുടെ ലക്ഷ്യം, നടപടിക്രമങ്ങൾ , പ്രവർത്തന റിപ്പോർട്ട് , മാലിന്യ നിർമാർജന Read More…

Kottayam

ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽ ഹെൽപ്പ് ഡെസ്‌ക് തുറന്നു

കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ, ആർ.എം.ഒ: ഡോ. സാം ക്രിസ്റ്റി മാമൻ, ആശുപത്രി വികസനസമിതിയംഗം കെ.എൻ. വേണുഗോപാൽ, സന്നദ്ധസംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Obituary

കൊച്ചുപുരയ്ക്കൽ ആൽവിൻ ജോർജ് നിര്യാതനായി

മേലുകാവ് : കെയ്‌ലിലാൻഡ് കൊച്ചുപുരയ്ക്കൽ ആൽവിൻ ജോർജ് (23) അന്തരിച്ചു. രാവിലെ 10 ന് കെയ്ലിലാൻഡ് സഭാ പാരീഷ്ഹാളിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്ന് 3ന് സെന്റ് ലൂക്ക്സ് സി എസ് ഐ പള്ളി സെമിത്തേരിയിൽ. അച്ഛൻ : ജോർജ് സാമുവൽ (വാവച്ചൻ). അമ്മ : ആനിയമ്മ ജോർജ്. സഹോദരി : സെസിൽ സൂസൻ ജോർജ്.

kozhuvanal

ചാച്ചാജിയുടെ ഓർമ്മയിൽ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂൾ

കൊഴുവനാൽ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ കൊഴുവനാൽ സെന്റ് ജോൺ NHSS ൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. ഭാരതാംബയുടെയും ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും വേഷഭൂഷാദികളോടെ കുട്ടികൾ അണിനിരന്ന ശിശുദിനറാലി ശ്രദ്ധേയമായി. പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ സുനിൽ ചന്ദ്രശേഖർ ശിശുദിനറാലി ഉദ്ഘാടനം ചെയ്‌ത് കുട്ടികൾക്ക് ആശംസകൾ നേർന്നു.കുട്ടികൾ ദേശസ്നേഹത്തിന്റെ അടയാളമായി ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിൽ സ്കൂൾ ഗ്രൗണ്ടിൽ ഒന്നുചേർന്നു പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സോണി തോമസ്,അധ്യാപകരായ ജസ്റ്റിൻ ജോസഫ് Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മരക്കമ്പ് ദേഹത്തേക്ക് ഒടിഞ്ഞു വീണു പരുക്കേറ്റ പാലാ സ്വദേശി ആൻ്റോയെ (39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം. കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ഉഴവൂർ സ്വദേശി ബിജോയി എബ്രഹാമിനെ (31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി വള്ളിച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.

vakakkaad

വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂളിൽ ശിശുദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും

വാകക്കാട്: കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് വേണ്ടി കൂടി സംഘടിപ്പിക്കുന്ന ശിശുദിനം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അധ്യാപകർ കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. കുരുന്നു മനസ്സുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുക കൂടിയാണ് ശിശുദിന ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എവ് ലിൻ പ്രമോദ് ശിശുദിന സന്ദേശത്തിൽ പറഞ്ഞു. സ്കൂൾ ലീഡർ എയ്ഞ്ചൽ ഷിബു ലഹരി വിരുദ്ധ സന്ദേശം നല്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും Read More…

Obituary

വട്ടമലപ്പറമ്പിൽ സുകുമാരൻ (മാനി) നിര്യാതനായി

പൂഞ്ഞാർ പനച്ചിപ്പാറ ഐക്കരത്തോട് ഭാഗത്ത്‌ വട്ടമലപ്പറമ്പിൽ സുകുമാരൻ ( മാനി 84) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ലക്ഷ്മി. മക്കൾ : രജനി, തളിപ്പറമ്പ്, അനിത മനോജ്‌, സിന്ധു ഉരുളികുന്നം. മരുമക്കൾ ബാബു സി കെ ( റിട്ട. സഹകരണ വകുപ്പ് ജീവനക്കാരൻ ), മനോജ്‌, പൂഞ്ഞാർ, ബിജു ഉരുളികുന്നം

Mundakayam

താലൂക്കാശുപത്രിയാക്കുക ;ജനകീയ സമരസമിതി മാർച്ചും ധർണയും നടത്തി

മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയർത്തുക എന്ന ആവശ്യമുന്നയിച്ച് ജനകീയ സമരസമിതി മാർച്ചും ധർണയും നടത്തി. ധർണ സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. രാജീവ് പുഞ്ചവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് യു സി ഐ ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ബെന്നിദേവസ്യ, സിജു കൈതമറ്റം (ആ എസ് പി) കെ.കെ.ജലാലുദ്ദീൻ (വെൽഫെയർ പാർട്ടി), രാജീവ് അലക്സാണ്ടർ (ആർ ജെ ഡി), ടി.എസ്.റഷീദ് (വ്യാപാരി വ്യവസായി ഏകോപന സമിതി), കമറുദ്ദീൻ Read More…

vakakkaad

രാമപുരം ഉപജില്ല ഗണിതശാസ്ത്ര മത്സരങ്ങളിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് മികച്ച വിജയം

വാകക്കാട്: രാമപുരം ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട വിവിധ ഗണിതശാസ്ത്ര മത്സരങ്ങളിൽ വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ മികച്ച വിജയം കൈവരിച്ചു. ഹൈസ്കൂൾ വിഭാഗം ശ്രീനിവാസ രാമാനുജ പേപ്പർ പ്രസന്റേഷനിൽ വൈഗ ബിജു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഭാസ്കരാചാര്യ സെമിനാറിൽ നൈമിക ബിജീഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഭാസ്കരാചാര്യ യുപി വിഭാഗത്തിൽ ഐശ്വര്യ പി ജെ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ടാലൻറ് സേർച്ച് എക്സാമിനേഷനിൽ അതുല്യ അനിൽ Read More…