തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി പുതിയ പിക്കപ്പ് വാഹനം വാങ്ങി. വാർഡുകളിലെ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വാർഡുകളിലെ മിനി എം. സി.എഫിലേക്കും അവിടെ നിന്നും തരംതിരിച്ച മാലിന്യങ്ങൾ പഞ്ചായത്തുതല എം. സി. എഫ്.ലേക്കും മാറ്റുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ വാഹനം ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലെയും വാതിൽപ്പടി ശേഖരണം പൂർണമായും നടന്നുകൊണ്ടിരിക്കുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ യൂസർ ഫീ വരുമാനം ഗ്രാമപഞ്ചായത്തിന് നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. Read More…
Author: Web Editor
മാസപ്പടിയിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി ഹൈക്കോടതി തള്ളി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ഉപയോഗിച്ച് വീണാ വിജയന്റെ എക്സാലോജിക് കമ്പനി സിഎംആർഎൽഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന് ഹർജിക്കാർ ആരോപിച്ചു. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി, പരാമർശം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കെ.ബാബുവിന്റെബെഞ്ചാണ് വിധി പറഞ്ഞത്. മൂവാറ്റുപുഴ വിജിലന്‍സ് Read More…
മുത്തോലിയിൽ ബൈക്കും ലോറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ;ഒരാൾക്ക് ഗുരുതര പരുക്ക്
പാലാ : മുത്തോലിയിൽ ബൈക്കും ലോറും കൂട്ടിയിടിച്ചു അപകടം. ബൈക്ക് യാത്രക്കാരൻ ഉപ്പുതറ ചീപ്പുറത്ത് ജിബിൻ (22 ) മരിച്ചു. പിന്നിൽ യാത്ര ചെയ്ത ഉപ്പുതറ പള്ളിക്കൽ സോന(22) യെ ഗുരുതര പരുക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ലഹരിക്കായി മരുന്നുപയോഗം; പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി
പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിൻ ആണ് പിടിയിലായത്. മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ പിടികൂടിയത്.. ഹൃദയ ശസ്ത്രക്രിയ നടത്തുമ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ മരുന്ന്. കൊറിയർ സ്ഥാപനം വഴി ഓർഡർ ചെയ്താണ് മരുന്ന് വരുത്തിയത്. 140 രൂപ വിലയുള്ള മരുന്ന് 500 രൂപയ്ക്കു മുകളിൽ വിറ്റഴിക്കുന്നുണ്ടായിരുന്നു. അർബുദരോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന മരുന്നാണിത്. ഈ മരുന്ന് കൊറിയർ വഴിയാണ് പ്രതി വാങ്ങിയത്. Read More…
മുണ്ടക്കയത്ത് സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാത മൃതദേഹം
മുണ്ടക്കയം: നഗരത്തിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ ഗാലക്സി തിയറ്ററിനു സമീപമാണ് സംഭവം. പുരുഷന്റേതെന്ന് തോന്നുന്ന മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ്. വാടകയ്ക്ക് നൽകിയിരുന്ന വീടിനു സമീപത്തെ കിണറിൽ നിന്നും രാവിലെ വെള്ളം പമ്പ് ചെയ്തപ്പോൾ ദുർഗന്ധം വമിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
കുട്ടി ഡ്രൈവർമാർ ജാഗ്രതൈ; പിടികൂടിയാൽ ലൈസൻസിന് 25 വയസ്സുവരെ കാക്കണം, രക്ഷിതാക്കൾക്കും കിട്ടും തടവ്
മധ്യവേനൽ അവധി ആരംഭിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷയെ നേരിടേണ്ടി വരും. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 -ൽ 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2019 -ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത് ജുവനയിൽ ഡ്രൈവിങ്ങിനാണ്, എന്നാൽ സാധാരണ ജനങ്ങൾക്ക് അതിൻറെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല Read More…
രാമപുരം മാർ ആഗസ്തിനോസ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു
രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സ്റ്റുഡന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 2024 -2025 അധ്യയന വർഷത്തെ കോളേജ് മാഗസിൻ കോളേജ് മാനേജർ റവ ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രകാശനം ചെയ്തു. അധ്യയന വർഷം പൂർത്തിയാകുമ്പോൾ തന്നെ മാഗസിൻ പുറത്തിറക്കിയ മാഗസിൻ എഡിറ്റർ അമൃത ബാബുവിനെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, മാഗസിൻ എഡിറ്റർ അമൃത ബാബു, സ്റ്റുഡന്റ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ Read More…
സ്നേഹ വീടുകളുമായി വീണ്ടും അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്
അരുവിത്തുറ : സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ചോലത്തടത്തും പെരിങ്ങുളത്തുമായി രണ്ട് സ്നേഹ വീടുകളുടെ കൂടി താക്കോൽ ദാനകർമ്മം നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ് എന്നിവർ ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ ആറു വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കുടുംബാംഗങ്ങൾക്ക് നൽകി കഴിഞ്ഞു. എൻഎസ്എസ് Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും 2025 മാർച്ച് 30 ന്
തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച് 30 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നടക്കും . രണ്ട് മണിക്ക് ശുചിത്വ സന്ദേശ റാലി തീക്കോയി പള്ളിവാതിൽ നിന്ന് ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എത്തി ചേരുന്നു. തുടർന്ന് 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ചേരും.മാലിന്യമുക്ത ക്യാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ സ്ഥാപങ്ങൾക്കും വ്യക്തികൾക്കും ഗ്രാമപഞ്ചായത്ത് ആദരവ് നൽകും. കഴിഞ്ഞ 2 വർഷത്തെ മാലിന്യമുക്ത ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് Read More…
മുത്തോലി പഞ്ചായത്തിലെ യു ഡി ക്ലർക്കിനെ കാണാതായി; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്
കോട്ടയം: കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41യെ ആണ് കാണാതായത്. ഇന്നലെ (27/3/2025) പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി.











