Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റാന്നിയിൽ വച്ച് കാറും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാർ യാത്രക്കാരായ തിടനാട് സ്വദേശികൾ ബിജോയ് ( 38), അരുൺ സി.ഐ.( 28) ചെമ്മലമറ്റം സ്വദേശികളായ അജിത് ടി.എസ്.( 34), പ്രശാന്ത് വി.എസ്. ( 38) എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. ചക്ക പറിക്കുന്നതിനിടെ ​ഗോവിണിയിലേക്കു ചക്ക വീണതിനെ തുടർന്നു താഴെ വീണു കൊടുങ്ങൂർ സ്വദേശി കെ.പി.സതീശന് ( Read More…

Erattupetta

വനിതകൾക്കായി പ്രത്യേക PCOD ക്ലിനിക്കുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജനൽ ബിസിനസ് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തപ്പെട്ടു. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ സി. ഇ. ഓ ശ്രീ. പ്രകാശ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനംവും സ്ത്രീകളിൽ വളരെ അധികം കാണപ്പെടുന്ന ഹോർമോൺ അസന്തുലിതത്വം, അനാരോഗ്യകരമായ ജീവിതശൈലി, അമിത സമ്മർദ്ദം പോലുള്ള കാരണങ്ങളാൽ ഉണ്ടാകാവുന്ന PCOD (Polycystic Ovarian Disease) എന്ന ഹോർമോൺ അസന്തുലിതാവസ്ഥക്കായി Read More…

Obituary

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ.കെ കുഞ്ഞുമോൻ നിര്യാതനായി

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കൊച്ചുപറമ്പിൽ കെ. കെ കുഞ്ഞുമോൻ (61) നിര്യാതനായി. ഭൗതികശരീരം ഇന്ന് (08.03.2025) ഉച്ചകഴിഞ്ഞ് 3.15 ന് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം 4 മണിക്ക് പൂഞ്ഞാർ മങ്കുഴിക്കുന്നിലുള്ള സ്വഭവനത്തിലേയ്ക്ക് കൊണ്ടുപോകും. ഞായറാഴ്ച്ച 11മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: അടൂർ തെങ്ങുവിളയിൽ രാജമ്മ. മക്കൾ: രമ്യ, രഞ്ജിത്ത് (ശാന്തി പൂഞ്ഞാർ മങ്കുഴി ക്ഷേത്രം). മരുമക്കൾ: രതീഷ് എണ്ണച്ചേരിമലയിൽ (വെമ്പള്ളി), ആതിര ഞാറയ്ക്കൽ പയസ്മൗണ്ട് (അക്ഷയ സെന്റർ പൂഞ്ഞാർ).

General

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് നാളെ ഗതാഗതനിയന്ത്രണം

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് നാളെ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ: ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുംവരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും, റോഡിന്റെ വശങ്ങളില്‍ പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല. പാലാ, ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളില്‍നിന്നും മണർകാട് ബൈപാസ് റോഡെ പോകേണ്ട വാഹനങ്ങൾ കോട്ടയം ടൗൺ വഴി പോകേണ്ടതാണ്. മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൂവത്തുംമൂട് നിന്നും തിരിഞ്ഞ് Read More…

Pala

എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണം: മാണി സി കാപ്പൻ

പാലാ: എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിയന്ത്രണം ഉള്ളതിനാൽ അർഹതയുള്ള സ്കൂളുകൾക്കു സഹായങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും എം എൽ എ ചൂണ്ടിക്കാട്ടി. സ്കൂൾ മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ Read More…

Pala

പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയിൽ അൻപത് നോമ്പിലെ ആദ്യ വെള്ളി ആചരണം നടത്തി

പാലാ: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയിൽ അൻപത് നോമ്പിലെ ആദ്യ വെള്ളി ആചരണം നടത്തി. ഫാ ജോസഫ് വടകര കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി.

General

എയ്ഞ്ചൽവാലിയിൽ വനവിജ്ഞാന വ്യാപന കേന്ദ്രം തുറന്നു

എരുമേലി, മുണ്ടക്കയം കോരുത്തോട് പഞ്ചായത്തുകളിലെ ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റികളുടെ സംയുക്ത ആസ്ഥാനമായി വനം വകുപ്പിന് കീഴിൽ 1.31 കോടി രൂപ ചിലവഴിച്ച് രണ്ട് നിലകളിലായി പണികഴിപ്പിച്ച ഇ.ഡി. സി ഹാളിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. വനം വകുപ്പ് മന്ത്രി ശ്രീ എ.കെ ശശീന്ദ്രൻ നിർവഹിച്ചു. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാൻ സമ്പൂർണ്ണ പ്രതിരോധ സംവിധാനം ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുകയാണന്നും, പൂഞ്ഞാറിനെ മനുഷ്യ-വന്യമൃഗ സൗഹൃദ പ്രദേശമാക്കി മാറ്റും എന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ Read More…

Aruvithura

അനുഗ്രഹമാരിയിൽ അരുവിത്തുറ വല്ല്യച്ചൻ മലയിൽ വലിയ നോമ്പിലെ ആദ്യവെള്ളി ദിനത്തിൽ തീർത്ഥാടക പ്രവാഹം

അരുവിത്തുറ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ വല്ല്യച്ചൻ മലയിൽ വലിയ നോമ്പിലേ ആദ്യവെള്ളി ദിനത്തിലെ കുരിശിൻ്റെ വഴി തീർത്ഥാടനത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മല അടിവാരത്ത് മേലുകാവുമാറ്റം സെൻ്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ സന്ദേശം നൽകി. അനുദിന ജീവിതത്തിലെ പ്രതിസന്ധികളും ദുരിതങ്ങളും ദൈവത്തേ പ്രതി ഏറ്റെടുക്കുവാനുള്ള വിളിയാണ് കുരിശിൻ്റെ വഴികൾ. ശിക്ഷയുടെ അടയാളമായിരുന്ന കുരിശിനെ തൻ്റെ പീഡാസഹനങ്ങളിലൂടെ യേശു രക്ഷയുടെ അടയാളമാക്കി തീർത്തെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ ഫൊറോനാ പള്ളി Read More…

Pala

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ ജോസ് കെ മാണി എംപി അനുവദിച്ച സ്കൂൾ ബസ്സിന്റെയും എംപി ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത റോഡിന്റെയും ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു

പാലാ: വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ ജോസ് കെ മാണി എംപി അനുവദിച്ച സ്കൂൾ ബസ്സിന്റെയും എംപി ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത റോഡിന്റെയും ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു. കരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ബെന്നി മുണ്ടത്താനത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫെഡറൽ ബാങ്കിന്റെ സോഷ്യൽ സർവീസ് വിഭാഗമായ ഫെഡ്സേർവ് സംഭാവന ചെയ്ത ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനസ്യ രാമൻ നിർവഹിച്ചു . സ്കൂളിന്റെ Read More…

Crime

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. അഡ്വ. ഉവൈസ് ഖാനാണ് കെപിസിസി ഇടപെടലിനെ തുടർന്ന് പ്രതിയുടെ വക്കാലത്ത് ഒഴിഞ്ഞത്. കോൺഗ്രസിന്റെ ആര്യനാട് ബ്ലോക്ക് പ്രസിഡൻ്റാണ് ഉവൈസ് ഖാൻ. അഫാന്റെ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.