കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടൻ്റെ ഇലക്ഷൻ കൺവെൻഷനും ഓഫീസ് ഉത്ഘാടനവും ഇന്ന് നടക്കും.
തിരുനക്കര മൈതാനിയിൽ 4 പി എം ന് നടക്കുന്ന കൺവെൻഷൻ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉൽഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ, ജോസ് കെ മാണി എം പി, ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ സംബഡിക്കും.
കൺവെൻഷനു ശേഷം കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫീസ് ശാസ്ത്രി റോഡിലുള്ള സി എസ് ഐ കോംപ്ലക്‌സ് ഗ്രൗണ്ടിൽ സി പി ഐ (എം) സംസ്ഥാന കമ്മറ്റിയംഗം കെ അനിൽ കുറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ശ്രീ. ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യുമെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ ഫ്രെഫ. ലോപ്പസ് മാത്യു അറിയിച്ചു.