Kottayam

കാരിത്താസ് ആശുപത്രി,കെ സി വൈ എൽ കോട്ടയം അതിരൂപത,ബി സി എം കോളേജ്, സർഗ്ഗഷേത്ര എഫ് എം സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാഘോഷം വർണ്ണാഭമായി

കോട്ടയം: വനിതാദിനത്തോട് അനുബന്ധിച്ചു കാരിത്താസ് ആശുപത്രി, കെ സി വൈ എൽ കോട്ടയം അതിരൂപത,ബി സി എം കോളേജ്, സർഗ്ഗഷേത്ര എഫ് എം സംയുക്തമായി കാരിത്താസ് ഡയമണ്ട് ജുബിലീ ഹാളിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം കോട്ടയം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി IAS ഉദ്‌ഘാടനം ചെയ്തു.

കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ ബിനു കുന്നത്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിച്ചു.ബി സി എം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ അന്നു തോമസ് ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് വനിതദിനത്തോട് അനുബന്ധിച്ചു വിവിധ മേഖലകളിൽ സ്ത്രീകളിൽ നിക്ഷേപിക്കണ്ടത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ഡിസ്കഷനിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ സന്ധ്യ ജോർജ്, തെള്ളകം ഹാങ്ങ്ഔട്ട്‌ പ്ലേ വേൾഡ് പാർക്ക്‌ സ്ഥാപക ചിന്നു മാത്യു, റോളർ സ്കേറ്റിംഗ് ദേശീയ പുരസ്‌കാര ജേതാവ് ആൻഡ്രിയ റെബേക്കാ, ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ അനൂഷ ജോർജ് എന്നിവർ പങ്കെടുത്തു.

ഡോ ദീപ്തി മധു ചർച്ചകൾക്ക് നേതൃത്വം നൽകി. കെ സി വൈ എൽ അതിരൂപത ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് പാനൽ ചർച്ചകൾക്ക് സ്വാഗതം ആശംസിക്കുകയും കാരിത്താസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിസ്മോൻ മഠത്തിൽ യോഗത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.

വനിതാദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ഡോണേഷൻ പ്രോഗ്രാം ക്യാൻസർ സർവൈവറും സാമൂഹ്യപ്രവർത്തകയുമായ ശ്രീമതി നിഷ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു.ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ 15 ഓളം വനിതകൾ മുടി ദാനം ചെയ്തു.

കെ സി വൈ എൽ ചാപ്ലയിൻ ഫാ ചാക്കോ വണ്ടൻകുഴി, ബി സി എം കോളേജ് ബർസാർ ഫാ ഫിൽമോൻ കളത്ര, സർഗ്ഗഷേത്ര ഡയറക്ടർ ഫാ അലക്സ്‌, കെ സി വൈ എൽ ഡയറക്ടർ ഷെല്ലി ആലപ്പട്ട്, സി അഡ്വൈസർ സി ലേഖ, കെ സി വൈ എൽ അതിരൂപത ഭാരവാഹികളായ അമൽ സണ്ണി, നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ,അലൻ ജോസഫ് ജോൺ, അലൻ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പരിപാടികളിൽ പങ്കെടുത്ത എല്ലാ വനിതകൾക്കും കെ സി വൈ എൽ സംഘടന നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *