Jobs

അധ്യാപക ഒഴിവ്

ഈരാറ്റുപേട്ട :മുസ്ലീം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ്, കെമസ്ട്രി , പൊളിറ്റിക്കൽ സയൻസ് , ജ്യോഗ്രഫി വിഷയങ്ങളിൽ അധ്യാപകരുടെ താത്ക്കാലിക ഒഴിവുകളുണ്ട്. യോഗ്യരായ താത്പര്യമുള്ളവർ പതിനഞ്ചുദിവസത്തിനകം താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക. The ManagerMUSLIM GIRLS HSS ERATTUPETTANadackal P.O, Erattupetta, Kottayam Dt., Pin-686121Manager Ph: 9961088888Mob 9495613062Email:managermghss@gmail.com

General

ലയൺസ് ക്ലബ് ഇൻ്റർനാഷണൽ 318B, റിജിയൻ -14, സോൺ 3 സോഷ്യൽ ദുബായിൽ നടത്തപ്പെട്ടു

ലയൺസ് ക്ലബ് ഇൻ്റർനാഷണൽ 318B, റിജിയൻ -14, സോൺ 3 സോഷ്യൽ ദുബായിൽ നടത്തപ്പെട്ടു. സോൺ 3 ചെയർ പേർസൺ ലയൺ ടിജു ചെറിയാൻ അദ്‌ധ്യക്ഷൻ ആയ ചടങ്ങ് പിഡിജി ലയൺ Dr സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു. ജിഇടി Coordinator ലയൺ തോമസ്കുട്ടി ആനിത്തോട്ടം , ഡിസ്ട്രിക്റ്റ് & റീജിയണൽ ലീഡേർഡ് ആയ ലയൺ തോമസ് കൊയാട്ട്, ലയൺ ചാൾസ് ജോൺ,ലയൺ വർഗ്ഗീസ് കെ മാത്യു, ലയൺ ഷിബി എം തമ്പി ,ലയൺ അനീഷ് Read More…

General

MSC എൽസ 3 കപ്പൽ അപകടം ; കേസെടുത്ത് പൊലീസ്

വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ കൊച്ചി തീരത്തെ MSC എൽസ 3 കപ്പൽ അപകടത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിന് ശേഷം കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്ററാണ് കേസിൽ രണ്ടാം Read More…

Education

ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം; ഇനി മുതൽ അരമണിക്കൂർ അധികം പഠനം

സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കി. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ Read More…

Crime

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം

താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. പ്രതികളായ ആറ് പേരും കൊലക്കുറ്റം നടത്തിയവരാണ് അതുകൊണ്ട് തന്നെ കാരുണ്യം പാടില്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് പ്ലസ് വൺ അഡ്മിഷന് എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ഷഹബാസിന്റെ Read More…

Kottayam

സമസ്ത ജില്ലാ പണ്ഡിത ക്യാമ്പ് നാളെ ; തലയോലപ്പറമ്പിൽ

കോട്ടയം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ജൂബിലിയുടെ ഭാഗമായി നൂറ് പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ ജില്ലകളിൽ നടക്കുന്ന സംഗമത്തിന്റ ഭാഗമായി കോട്ടയം ജില്ലാ പണ്ഡിത ക്യാമ്പ് നാളെ (വ്യാഴാഴ്ച) തലയോലപ്പറമ്പ് ഖുറാ തങ്ങൾ നഗറിൽ നടക്കും. കോട്ടയം ജില്ലയിലെ അഞ്ചു സോണുകളിൽ നിന്നായി 150 പണ്ഡിതന്മാർ പങ്കെടുക്കും. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ സെഷനുകളിൽ ആയി പഠന ക്‌ളാസുകൾക്ക് സമസ്ത കേന്ദ്ര മുശാവറ മെമ്പർമാരായ എ ത്വാഹാ മുസ്‌ലിയാർ കായംകുളം, Read More…

Obituary

പുതിയാത്ത് കുര്യാച്ചൻ നിര്യാതനായി

ചേന്നാട്: മാളിക പുതിയാത്ത് കുര്യാച്ചൻ (83) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴാഴ്ച) 2ന് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: മണിയംകുന്ന് കളത്തിൽ പെണ്ണമ്മ കുര്യൻ. മക്കൾ: റോബിൻ കുര്യൻ, രാജേഷ് കുര്യൻ, സന്തോഷ് കുര്യൻ. മരുമക്കൾ: ഷീബ ജോസഫ് ഞരളക്കാട്ടേൽ (കളത്തൂർ), റിൻസി ജോർജ് പതിക്കാട്ടിൽ (വാഴക്കുളം), ഹണി ജേക്കബ് പടിഞ്ഞാറേഅന്നടിക്കൽ (വാഴക്കുളം).

weather

സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പു ഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജി ല്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 14 മുതൽ 16 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴ യ്ക്കും Read More…

Health

കോവിഡ് ; ജാഗ്രത വേണം, മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം:

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നുവെന്നും മന്ത്രി അറിയിച്ചു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്‌സ്എഫ്ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് Read More…

Obituary

ചെമ്മാക്കൽ സി എം ഗോപാലകൃഷ്ണൻ നിര്യാതനായി

പനയ്‌ക്കപ്പാലം :ചെമ്മാക്കൽ സി എം ഗോപാലകൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: സി.ജി. പ്രശാന്ത്, സി.ജി. പ്രസീത. മരുമക്കൾ: സ്മിത, ബിനേഷ്.