പാലാ: സര്‍ക്കാര്‍ എല്ലാ അതിര്‍വരമ്പുകളും വിട്ട് സംസ്ഥാനത്തുടനീളം മദ്യശാലകള്‍ യഥേഷ്ടം അനുവദിക്കുകയാണെന്നും ഇത് നാടിന് ഭീഷണിയാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേരള കത്തോലിക്കാ സഭയുടെ മദ്യ-ലഹരിവിരുദ്ധ ഞായറിന്റെ ഭാഗമായി പാലാ രൂപതാ സമ്മേളനം പാലാ സെന്റ് ജോര്‍ജ്ജ് ളാലം പുത്തന്‍പള്ളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മദ്യം ഒരു പാനീയമല്ല അത് കുടുംബത്തിന്റെ കണ്ണീരാണ്. ഒട്ടേറെ വീട്ടമ്മമാര്‍ പേടിച്ച് വീട്ടില്‍ കഴിയുന്നു. ലഹരി ഒരു സാമൂഹിക പ്രതിസന്ധി മാത്രമല്ല വളരെ ആഴത്തിലുള്ള ആത്മീയ പ്രതിസന്ധി കൂടിയാണ്. Read More…
Author: Web Editor
എരുമേലിയിലെ ആമക്കുന്നിലേക്ക് പുതിയ പാലത്തിന് എംഎൽഎ തുടക്കമിട്ടു
എരുമേലി : എപ്പോൾ വേണമെങ്കിലും പാലം തകർന്നു വീഴുമെന്ന പേടിയോടെ ഇനി ആരും സഞ്ചരിക്കേണ്ടി വരില്ല. പ്രളയങ്ങളെ അതിജീവിച്ചപ്പോൾ ഏറ്റ നാശങ്ങളിൽ തകർച്ചയുടെ വക്കിലായ എരുമേലിയിലെ ആമക്കുന്ന് പാലം ഇനി മാസങ്ങൾക്കകം പുത്തൻ പാലമാകുകയാണ്. പുതിയ പാലം നിർമിക്കാൻ പഞ്ചായത്തിന് സ്വന്തം നിലയിൽ വിനിയോഗിക്കാൻ ഫണ്ടിന്റെ പോരായ്മ ആയിരുന്നു തടസമായിരുന്നത് എങ്കിൽ പൂഞ്ഞാർ എംഎൽഎ അതിനാവശ്യമായ 80 ലക്ഷം എന്ന മുഴുവൻ ഫണ്ടും എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് Read More…
വിസ തട്ടിപ്പ് കേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും 66.5ലക്ഷം രൂപ പിഴയും
മൂവാറ്റുപുഴ: വിസ തട്ടിപ്പുകേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് നാലു വര്‍ഷം തടവും 66.5ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ജോബി ജോര്‍ജ്ജിന്റെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവരുടെ പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് ജോബി ജോര്‍ജിനെ ശിക്ഷിച്ചത്. യുകെയില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പിഎംഎല്‍എ കേസുകള്‍ കൈകാര്യം ചെയ്യുന്ന Read More…
ജില്ലാതല വനിതാദിനാഘോഷങ്ങൾ അരുവിത്തുറ കോളേജിൽ
അരുവിത്തുറ :സംസ്ഥാന സർക്കാർ വനിത ശിശുക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വനിതാദിനാഘോഷങ്ങൾ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ തിങ്കളാഴ്ച നടക്കും. വനിതാ ദിനാഘോഷങ്ങൾ പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വിപി നാസർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജ് മാനേജർ വെരി റവ ഫാ.മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യ സന്ദേശം നൽകും. അരുവിത്തുറ സെൻ്റ് Read More…
ഇടയാടിയിൽ ഇ.വി. ജോസഫ് (കുട്ടിച്ചൻ) നിര്യാതനായി
ആനിയിളപ്പ്: ഇടയാടിയിൽ ഇ.വി. ജോസഫ് (കുട്ടിച്ചൻ- 79) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (08/03/2026 ) 12.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
അരുവിത്തുറയിൽ വച്ച് നടക്കുന്ന സമുദായ ശക്തീകരണ സമ്മേളനത്തിൽ വെള്ളികുളം ഇടവകയിൽ നിന്നും നൂറു പേർ പങ്കെടുക്കും
വെള്ളികുളം: സീറോ മലബാർ സഭ സമുദായശക്തീകരണ വർഷമായി ആചരിക്കുന്നതിനോട നുബന്ധിച്ച് പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ മേഖലയിൽ വെച്ച് നടക്കുന്ന സമുദായ ശക്തീകരണ സമ്മേളനത്തിൽ വെള്ളികുളം ഇടവകയിൽ നിന്നും നൂറിൽപരം ആളുകൾ പങ്കെടുക്കും. ഇടവകയിലെ പള്ളികമ്മിറ്റി അംഗങ്ങൾ,സൺഡേസ്കൂൾ, എ.കെ. സി. സി. മാതൃവേദി ,പിതൃവേദി , കുടുംബക്കൂട്ടായ്മ ഭാരവാഹികൾ, സ്വാശ്രയ സംഘാംഗങ്ങൾ തുടങ്ങിയ വിവിധ സംഘടനാ അംഗങ്ങൾ സമുദായ സമ്മേളനത്തിൽ പങ്കെടുക്കും. ഇതോടനുബന്ധിച്ച് എട്ടാം തീയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വികാരി ഫാ.സ്കറിയ വേകത്താനം പതാക ഉയർത്തും. Read More…
വികസന സന്ദേശ യാത്ര നാളെ പുഞ്ചവയലില്‍ സമാപിക്കും
മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നയിക്കുന്ന എല്‍.ഡി.എഫ്. പൂഞ്ഞാര്‍ നിയോജകമണ്ഡലം വികസന സന്ദേശയാത്ര ഇന്ന് (08.03.2026) പുഞ്ചവയലില്‍ സമാപിക്കും. വൈകിട്ട് 3 മണിക്ക് ഇടക്കുന്നത്തുനിന്നും ആരംഭിക്കുന്ന ജാഥ 4 മണിക്ക് പാറത്തോട്, 4.30 ന് മുണ്ടക്കയം പുത്തന്‍ചന്ത എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ക്കുശേഷം 6.30 ന് പുഞ്ചവയലില്‍ സമാപന സമ്മേളനം സി.പി. ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ്. ബിജിമോള്‍ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസത്തില്‍ തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പാതാമ്പുഴ, കൂട്ടിക്കല്‍, ഏന്തയാര്‍ എന്നീ കേന്ദ്രങ്ങളിലൂടെ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2026 – 27 ബജറ്റ്
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2026 – 27 വർഷത്തെ ബജറ്റ് 07.03.2026 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോയി സ്കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ വൈസ് പ്രസിഡന്റ് ശ്രീമതി മേഴ്‌സി മാത്യു ബജറ്റ് അവതരിപ്പിച്ചു. 331460153/- രൂപ വരവും 330130744/- രൂപ ചെലവും 1329450/- രൂപ ബാലൻസും പ്രതീക്ഷിക്കുന്നു. ഭവന നിർമ്മാണം, കാർഷിക മേഖല, പഞ്ചായത്തല സോഷ്യൽവിദ്യാഭ്യാസം, ആരോഗ്യ, കുടിവെള്ളം, ടൂറിസം, യുവജനങ്ങൾക്കുള്ള തൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം Read More…
ആരോഗ്യപ്രവർത്തകർക്ക് സൗജന്യ ഡ്രൈവിംഗ് പരീശീലനം ഉറപ്പാക്കി മേരീക്വീൻസിൽ വനിതാദിനാഘോഷം
കാഞ്ഞിരപ്പളളി: അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ചു കേരളത്തിൽ ആദ്യമായി 26 ആരോഗ്യപ്രവർത്തകർക്ക് സൗജന്യ ഡ്രൈവിംഗ് പരീശീലനത്തിന് അവസരമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ആശുപത്രിയിൽ നടന്ന വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഡ്രൈവിംഗ് പരിശീലനവും, ലൈസൻസ് എടുക്കുന്നത് വരെയുള്ള ചിലവുകളും ആശുപത്രി മാനേജ്മെന്റ് വഹിക്കുമെന്ന് ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ പ്രഖ്യാപിച്ചു. മേരീക്വീൻസ് ഷീ ഡ്രൈവ്സ് എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം കോട്ടയം നാർക്കോട്ടിക് സെൽ സബ് ഇൻസ്‌പെക്ടർ ശാന്തി കെ ബാബു, Read More…
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വെള്ളികുളം സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് സ്പോർട്സ് കിറ്റ് കൈമാറി
വെള്ളികുളം: കേരള സ്പോർട്സ് കൗൺസിൽ വെള്ളികുളം സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് സ്പോർട്സ് കിറ്റ് കൈമാറി. തീക്കോയി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്.തീക്കോയി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സ്പോർട്സ് കിറ്റ് വെള്ളികുളം സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് നൽകി വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം നിർവഹിച്ചു. തീക്കോയിഗ്രാമപഞ്ചായത്ത് മെമ്പർ സണ്ണി കണിയാം കണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ തുടങ്ങിയ കളികൾക്കാണ് സ്പോർട്സ് കിറ്റ് നൽകിയത്.വാർഡ് മെമ്പർ ജിബിൻ സെബാസ്റ്റ്യൻ Read More…











