Obituary

അയ്മനത്തില്‍ ത്രേസ്യാമ്മ വര്‍ഗീസ് നിര്യാതയായി

മുണ്ടക്കയം: പറത്താനം അയ്മനത്തില്‍ ത്രേസ്യാമ്മ വര്‍ഗീസ് (80) നിര്യാതയായി, സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷ പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. പരേത മണിമല തുണ്ടിയില്‍ കുടുംബാംഗം. മക്കള്‍: ആലീസ്, മോളി, മേരിക്കുട്ടി, റോസിലി, ജെസി, ശാലിനി, ലിന്‍സി. മരുമക്കള്‍: ജോസ് പന്തപ്ലാക്കല്‍, അപ്പച്ചന്‍ നടൂപ്പറമ്പില്‍, പരേതനായ ജോയി (ആയില്ലുമാലില്‍, വേലനിലം ) റ്റോമി ഉറുമ്പില്‍, ബിനു ഞൊണ്ടിമാക്കല്‍, ജെയിംസ് പുതുപ്പറമ്പില്‍, സിബി കൂട്ടുങ്കല്‍.

Erattupetta

ഈരാറ്റുപേട്ട നഗരസഭയില്‍ ഇ-മാലിന്യ ശേഖരണം തുടങ്ങി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ മാലിന്യമുക്തം നവകേരളാ ക്യാമ്പയിന്റെ ഭാഗമായി ഇ-മാലിന്യ ശേഖരണയജ്ഞം തുടങ്ങി. നഗരസഭാതല ഉദ്ഘാടനം നഗരസഭാ അധ്യക്ഷ സുഹ്‌റ അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില നല്‍കി ഉപയോഗശൂന്യമായ രീതിയില്‍ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇ-മാലിന്യത്തിന്റെ ശാസ്ത്രീയനിര്‍മാര്‍ജനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെലിവിഷന്‍, റഫ്രിജറേറ്റര്‍, അലക്കുയന്ത്രം, മൈക്രോവേവ് ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, സി.പി.യു., മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, പ്രിന്റര്‍, Read More…

Kottayam

സിസ്റ്റേഴ്സിനെതിരെ എടുത്ത കള്ളക്കേസ് പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സിസ്റ്റേഴ്സിനെ ജയിൽ മോചിതരാക്കിയതിനെ സ്വാഗതം ചെയ്യുന്നു എന്നും കള്ളക്കേസ് പിൻവലിച്ച് മാപ്പ് പറയാൻ ചത്തീസ്ഗഢ് BJP സർക്കാർ തയാറാകണമെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന നൽകിയിരിക്കുന്ന അവകാശമനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും വിശ്വാസം അനുസരിച്ച് ജീവിക്കുവാനുമുള്ള പൗരന്റെ മൗലികാവകാശത്തിനെ ചോദ്യം ചെയ്യുന്ന വർഗ്ഗീയ വാദികളെ ജയിലിൽ അടക്കാൻ കേന്ദ്ര സർക്കാർ തയാറാകണം എന്നും സജി ആവശ്യപ്പെട്ടു.നാനാ ജാതി മതസ്ഥാർ സാഹോദര്യത്തോടെ ജീവിക്കുന്ന ഭാരതമാണ് നമുക്ക് വേണ്ടതെന്നും Read More…

Erattupetta

സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്ഥാപകദിനം ആഘോഷിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്ഥാപകദിനം ആഘോഷിച്ചു. രാവിലെ ഒമ്പത് മണിക്ക് ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബിനു സാർ സെറിമോണിയൽ പരേഡിൽ സല്യൂട്ട് സ്വീകരിച്ച് മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലീന എംപി അധ്യക്ഷത വഹിച്ചു. തുടർന്ന് കേഡറ്റുകളുടെ നേതൃത്വത്തിൽ എസ് പി സി സ്ഥാപകദിന സന്ദേശറാലി സംഘടിപ്പിച്ചു. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി മെമ്പർ എം എഫ് അബ്ദുൽ ഖാദർ സാർ ഉദ്ഘാടനം നിർവഹിച്ചു. Read More…

Erattupetta

കന്യാസ്ത്രീകളുടെ അറസ്റ്റ് ; മതനിരപേക്ഷതയ്ക്ക് കളങ്കം :അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ

ഈരാറ്റുപേട്ട : കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്ത നടപടി ബി ജെ പി യുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്‍റെ പ്രത്യക്ഷ തെളിവാണെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്‍റെയും സിസ്റ്റര്‍ പ്രീതി മേരിയുടെയും ജാമ്യാപേക്ഷയില്‍ Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ വിദേശ മലയാളിക്ക് എ.സി.എൽ അല്ലോഗ്രാഫ്റ്റ് പുനഃസ്ഥാപന ചികിത്സ വിജയം

പാലാ: അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ സ്പോർട്സ് മെഡിസിൻ ചികിത്സയിൽ മാർ സ്ലീവാ മെഡിസിറ്റി‌ വീണ്ടും നേട്ടം കുറിച്ചു. വിദേശത്ത് വെച്ച് ക്രിക്കറ്റ് കളിക്കിടെ വീണു കാൽമുട്ടിന് പരുക്കേറ്റ 40 വയസ്സുള്ള കോട്ടയം സ്വദേശിയായ യുവാവിനാണ് അവയവമാറ്റത്തിലൂടെ (അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ) എ.സി.എൽ ( ആന്റീരിയർ ക്രൂഷ്യേറ്റ് ലിഗമെന്റ്) പുനസ്ഥാപിക്കുന്ന ശസ്ത്രക്രിയ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്. ബെംഗളൂരുവിലെ ലൈസൻസ് ഉള്ള ടിഷ്യു ബാങ്കിൽ നിന്ന് അണുബാധയുണ്ടാകാതെ ഏറെ സുരക്ഷിതമായാണ് ശസ്ത്രക്രിയയ്ക്കായി ഉന്നത നിലവാരത്തിൽ അല്ലോഗ്രാഫ്റ്റ് ആശുപത്രിയിൽ എത്തിച്ചത്. ഓർത്തോപീഡിക്സ് വിഭാഗം Read More…

General

കലാഭവന്‍ നവാസിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മരണകാരണം ഹൃദയാഘാതം; സംസ്‌കാരം വൈകിട്ട്

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് വിട ചൊല്ലാന്‍ ഒരുങ്ങിനാട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഭൗതികശരീരം ആലുവ നാലാമയില്ലുള്ള വീട്ടിലെത്തിച്ചു. കബറടക്കം വൈകിട്ട് 5.30ന് ആലുവ ടൗണ്‍ ജുമാമസ്ജിദ് പള്ളിയില്‍. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ രാത്രി 8:40 ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ നിലയില്‍ കണ്ടത്. സോപ്പും Read More…

Top News

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കുടുംബം ബിലാസ്പുര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെ കോടതി കേസ് പരിഗണിച്ചിരുന്നു. നേരത്തെ സെഷന്‍സ് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ എന്‍ഐഎ Read More…

Pala

മാർ അഗസ്തിനോസ് കോളേജിൽ സ്വാതന്ത്ര്യദിന മെഗാ ക്വിസ് മത്സരം

പാലാ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജ് ക്വിസ് ക്ലബിന്റെ നേതൃത്വത്തിൽ IQACയുടെ സഹകരണത്തോടെ “ജേർണി ഓഫ് ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16-ാം തീയതി ശനി രാവിലെ 10 മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽ മത്സരം നടക്കും. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരമുള്ള ഈ മത്സരം രണ്ട് വിഭാഗങ്ങളിലായാണ് നടക്കുന്നത്. ജൂനിയർ വിഭാഗത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികളും സീനിയർ വിഭാഗത്തിൽ ഹയർ സെക്കൻ്ററി Read More…

General

ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാ അനുസ്മരണ സമ്മേളനം നടത്തി

വെള്ളികുളം: ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാ അനുസ്മരണ സമ്മേളനവും അൽഫോൻസാ നാമധാരികളെ ആദരിക്കൽ ചടങ്ങും നടത്തപ്പെട്ടു. അൽഫോൻസാ ജോയി തുണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം അനുഗ്രഹം പ്രഭാഷണം നടത്തി. അൽഫോൻസാ റോസ് തയ്യിൽ ആമുഖപ്രഭാഷണം നടത്തി. ജോമോൻ കടപ്ലാക്കൽ,ജെസ്ബിൻ വാഴയിൽ , സേറാ ആൻ ജോസഫ് താന്നിക്കൽ,സിനി വളയത്തിൽ , അൽഫോൻസാ ജിബിൻ ചിറ്റേത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.അൽഫോൻസാ സൂക്തങ്ങൾ വിദ്യാർത്ഥികൾ പങ്കുവെച്ചു. സൺഡേ സ്കൂളിലെ അൽഫോൻസാ നാമധാരികളായ Read More…