Aruvithura

അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെയും ഗവൺമെൻറ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്മെന്റിൻ്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ സ്വയംതൊഴിൽ പരിശീലന ക്യാമ്പ് ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ബി ഐ ആർ എസ് ഇ ടി ഐ ഡയറക്ടർ ശ്രീമതി മിനി സൂസൻ വർഗീസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി Read More…

pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. സ്കൂളിലെ പൂർവവിദ്യാർത്ഥിയും, വോളിബോൾ താരവും, പാലാ അർബൻ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ കെ. എം. മാത്യു തറപ്പേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ക്രീൻ അഡിക്ഷനും മറ്റു നെഗറ്റീവ് ചിന്തകൾക്കും ബദലാണ് ക്രിയാത്മകമായ ഇത്തരം ക്യാമ്പുകൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിയുടെ പിന്നാലെ പായുന്ന യുവതലമുറ സ്പോർട്സ് ഒരു ലഹരി ആക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കായിക മണ്ഡലത്തിൽ നിരവധി Read More…

Pala

പാലാ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ ക്ലാസ്സുകൾ

പാലാ: പാലാ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ വരുന്ന ഏപ്രിൽ ആദ്യവാരം മുതൽ സൗജന്യ ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകൾ ആരംഭിക്കുന്നതായി മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അറിയിച്ചു. 8-ാം ക്ലാസ് മുതൽ പ്ലസ് ടു ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് ചേരാവുന്നതാണ് (പാലാ മുനിസിപ്പാലിറ്റിക്ക് പുറത്തുള്ളവർക്കും പങ്കെടുക്കാം). അദ്ധ്യാപന മേഖലയിൽ ദീർഘകാല പരിചയമുള്ള ഒരു മുൻ കോളേജ് അദ്ധ്യാപകൻ ക്ലാസ്സുകൾ നയിക്കുന്നു. വിശദ വിവരങ്ങൾക്ക്: 9072846350 (സെബാസ്റ്റ്യൻ സാർ) സ്ഥലം:പാലാ. തീയതി: 27/03/2025.

Thidanad

ഓട്ടിസം ദിനം ആചരിച്ചു

തിടനാട്: സക്ഷമ മീനച്ചിൽ താലുക്കിൻ്റെ ആഭിമുഖ്യത്തിൽ ഓട്ടിസം ദിനാചരണവും ബോധവൽക്കരണവും നടന്നു. തിടനാട് NSS-680-ാംനമ്പർ കരയോഗം ഹാളിൽ നടന്ന യോഗം കാളകെട്ടി അസിസി സ്ക്കൂൾ H.M സിസ്റ്റർ റെൻസി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശ്രീമതി അനു സുഭാഷ് അധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസ് ശ്രീ. ജയരാജ് (സക്ഷമ ജില്ല ജോയിൻ്റെ സെക്രട്ടറി) നടത്തി. ഡോ : അർച്ചന വി.നായർ ഓട്ടിസം ദിന സന്ദേശം നൽകി. ഉണ്ണി മുകളേൻ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ശ്രീമതി സന്ധ്യ ശിവകുമാർ (5ാം Read More…

General

വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും. തങ്ങളെക്കൂടി പ്രതി ചേർത്ത സിബിഐ നടപടി റദ്ദാക്കി തുടരന്വേഷണം വേണമെന്നാണ് ആവശ്യം. സിബിഐ കണ്ടെത്തൽ യുക്തിഭദ്രമല്ലെന്നും കൊലപാതകസാധ്യത പരിശോധിച്ചില്ലെന്നുമാണ് പ്രധാന വാദം. നേരത്തെ, വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്നാണ് Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ അദ്വൈത് ശ്രീകാന്തിനു ( 16) പരുക്കേറ്റു. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പൂവത്തോട് സ്വദേശി ജോബിൻ ജോസഫിനു ( 30) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു 2 അപകടങ്ങളും.

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹോമിയോപ്പതി സേവനങ്ങൾ വിപുലപ്പെടുത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ഹോമിയോപ്പതി വകുപ്പിന്റെ സേവനങ്ങൾ വിപുലപ്പെടുത്തി. ഹോമിയോപ്പതി രം​ഗത്തെ വിദ​ഗ്ധർ ഉൾപ്പെടുന്ന ടീമാണ് ആശുപത്രിയിൽ ​ഹോമിയോപ്പതി ചികിത്സകൾക്കു നേതൃത്വം നൽകുന്നത്. കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പിനു കീഴിലുള്ള ദേശീയ ​ഹോമിയോപ്പതി കമ്മീഷൻ മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിം​ഗ് ബോർഡ് പ്രസിഡന്റായിരുന്ന ഡോ.കെ.ആർ.ജനാർദ്ദനൻ നായർ ഹോമിയോപ്പതി വകുപ്പിൽ സീനിയർ കൺസൾട്ടന്റായി ചുമതലയേറ്റു. കുറിച്ചി നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് മുൻ പ്രിൻസിപ്പലും സൈക്യാട്രി വിഭാ​ഗം മേധാവിയും ആയിരുന്നു Read More…

Kanjirappally

വഖഫ് നിയമ ഭേദഗതി ബില്ലിന് അനുകൂലമായി എം പി മാർ വോട്ട് ചെയ്യണം : കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി

കാഞ്ഞിരപ്പള്ളി: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് നിർദ്ദേശിച്ച് കത്തോലിക്ക കോൺഗ്രസ്. ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ ഒരു മതനിയമവും ഇന്ത്യയിൽ ഇല്ല. മത നിയമങ്ങളല്ല രാജ്യത്തെ ഭരിക്കേണ്ടതെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. അന്യായമായ വ്യവസ്ഥകൾ ഭേദഗതി ചെയ്തേ മതിയാകൂ. ശരിയത്ത് നിയമം രാജ്യത്തെ മുഴുവൻ ജനതയുടെയും മുകളിൽ അടിച്ചേൽപ്പിക്കരുത്. ജനങ്ങളെ സ്നേഹിക്കുന്നു എങ്കിൽ നിയമഭേദഗതിയെ എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. Read More…

weather

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ പത്തനംതിട്ട, Read More…

Crime

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്‍റേയും പ്രോസിക്യൂഷൻ്റേയും വാദം പൂ‍ർത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പൊലീസ് റിപ്പോർട്ട്. Read More…