കിടങ്ങൂർ: ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇ.എം.ബിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം കേരള കോൺഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2 നു നടത്തും. ഒന്നാം വാർഡ് അംഗം കേരള കോൺഗ്രസ് എമ്മിലെ ടീന മാളിയേക്കലാണ് എൽഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. കേരള കോൺഗ്രസിനൊപ്പം ചേർന്ന് കഴിഞ്ഞ തവണ ബിജെപി ഭരണം Read More…
Author: Web Editor
ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി, വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍
ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. മാസത്തിൽ രണ്ട് തവണ വീതം Read More…
ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം : കേരള കോൺഗ്രസ് (എം)
ഈരാറ്റുപേട്ട: രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ഇപ്പോൾ കാണിക്കുന്ന ക്രൈസ്തവ സ്നേഹം കാപട്യം ആണെന്ന് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം വിലയിരുത്തി. വഖഫ് ബില്ലിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഹീനതന്ത്രം ആണ് ബിജെപിയുടേത് എന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. വഖഫ് ബിൽ പാസായാൽ മുനമ്പത്തെ പാവങ്ങൾക്ക് ഭൂമി കിട്ടുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ കാപട്യം ക്രൈസ്തവ ന്യൂനപക്ഷം തിരിച്ചറിയും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗം Read More…
വഖഫ് ഭേദഗതി ബില്ലിൽ പരിഗണിച്ചത് വിഷയത്തിന്റെ മെറിറ്റ് : ജോസ് കെ മാണി
കുറവിലങ്ങാട്: കേന്ദ്രസർക്കാർ പാർലമെൻറ് അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിൽ വിഷയത്തിന്റെ മെറിറ്റ് പരിഗണിച്ചാണ് കേരള കോൺഗ്രസ് എം നിലപാട് സ്വീകരിച്ചതെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി. തന്റെ കൈവശം ഇരിക്കുന്ന ഭൂമിയിലോ സ്വത്തുവകകളിലോ വഖഫ് ബോർഡോ സമാന സ്വഭാവത്തിലുള്ള സംവിധാനങ്ങളോ അവകാശവാദം ഉന്നയിച്ചാൽ അതിനെ നിയമപരമായി ചോദ്യം ചെയ്ത് കോടതികളെ സമീപിക്കാൻ വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ കഴിയില്ല എന്നത് ഇന്ത്യ പോലെ ഭരണഘടനാധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. Read More…
പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി; ചില്ലറ വില്‍പനവിലയില്‍ വര്‍ധനവുണ്ടാകില്ലെന്ന് കേന്ദ്രം
രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാർ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്സൈസ് ഡ്യൂട്ടി കമ്പനികളിൽ നിന്ന് ഈടാക്കും. എന്നാല്‍, ചില്ലറ വില്‍പ്പനയില്‍ ഇത് ബാധിക്കില്ലെന്നാണ് വിശദീകരണം. എക്സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്നതിനാല്‍ മാത്രമാണ് ഇത് ചില്ലറ വിൽപ്പനയെ ബാധിക്കാത്തത്. എന്നാല്‍, ഈ സാഹചര്യത്തിന് എന്തെങ്കിലും മാറ്റം Read More…
ഇഞ്ചകാട് വെട്ടിമാറ്റി
പാലാ : മുണ്ടുപാലത്ത് വാഹന യാത്രകർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീക്ഷണിയായി നിന്നിരുന്ന ഇഞ്ചകാട് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോയും സന്നിഹിതയായിരുന്നു.
പൂഞ്ഞാർ തെക്കേക്കരയിൽ രാപ്പകൽ സമരം നടത്തി
പൂഞ്ഞാർ: ത്രിതല പഞ്ചായത്ത്‌കളുടെ ഫണ്ടുകൾ വെട്ടികുറച്ച്, കേരളത്തിലെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന LDF സർക്കാരിന്റെ പ്രവർത്തങ്ങൾക്കെതിരെയും, ആശ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാത്തതിനെതിരെയും, നികുതികൾ കുത്തനെ കൂട്ടുന്ന, പിണറായി വിജയൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായും, യുഡിഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ രാപ്പകൽ സമരം നടത്തി. യുഡിഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ : ഫിൽസൺ മാത്യൂസ് ഉൽഘാടനവും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര സമാപന പ്രസംഗവും Read More…
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ പാറമ്പുഴ സ്വദേശികൾ സതീഷ് കുമാർ ( 42), മുരളീദാസ് ( 50) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പെയിന്റിംഗ് ജോലിക്കാരായ ഇവർ ജോലിസ്ഥലത്തേത്ത് രാവിലെ പോകുന്നതിനിടെയാണ് അപകടം. കുമ്മണ്ണൂരിൽ വച്ചാണ് അപകടം ഉണ്ടായത്.
ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ ‘ഹൈമാനുസാ 2k25’ വിശ്വാസോൽസവത്തിന് തിരി തെളിഞ്ഞു
ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ -ഹൈമാനുസാ-2k25 – വിശ്വാസോൽസവത്തിന് തിരി തെളിഞ്ഞു. വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ തിരിതെളിച്ചതോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ലഹരി വിരുദ്ധറാലി, വിശ്വാസ പ്രഖ്യാപന റാലി, കുരിശിന്റെ വഴി, കലാ പരിപാടികൾ, ബൈബിൾ അധിഷ്ടത പഠനങ്ങൾ, ഭവന സന്ദർശനം, സ്നേഹവിരുന്ന് എന്നിവ നടത്തും.
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് മുൻപ് നടൻ ദിലീപ് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. തുടർന്ന് 2019ലാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സുതാര്യവും പക്ഷപാതരഹിതവുമായി അന്വേഷണം നടക്കാൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. നിലവിൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. വിചാരണ വൈകിപ്പിക്കാനാണ് ഹർജിയെന്നാണ് കോടതിയുടെ നിരീക്ഷണം.











