Pala

മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ അന്താരാഷ്ട്രാ കോൺക്ലേവിൽ ആദരവ്

പാലാ: ആരോഗ്യ സ്ഥാപനങ്ങളിലെ മികച്ച മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്കു മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ അന്താരാഷ്ട്ര ക്ലീൻ കേരള കോൺക്ലേവ് – വൃത്തി 2025ൽ ആദരവ് ലഭിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയി ഇളമണിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ആശുപത്രി ചീഫ് ഓപ്പറേറ്റിം​ഗ് ഓഫീസർ ഡോ.​​ഗോപിനാഥ് മമ്പള്ളിക്കളം, എൻജിനീയറിം​ഗ് വിഭാ​ഗം മാനേജർ ഡോ.പോളി തോമസ് എന്നിവർ ചേർന്നു പ്രശസ്തി പത്രവും ട്രോഫിയും ഏറ്റുവാങ്ങി. പരിസ്ഥിതി ഊർജസംരക്ഷണ പ്രവർത്തനങ്ങളിൽ Read More…

Erumeli

സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു

എരുമേലി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് അംഗൻ വാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് അംഗവുമായ ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. ഉമ്മിക്കുപ്പ വാർഡിലെ 116-ാം നമ്പർ അറുവച്ചാംകുഴി അംഗൻവാടി സ്മാർട്ട് അംഗൻവാടി ആക്കുന്നതിന് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ അനുവദിപ്പിച്ച് ആണ് നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചത്. ആധുനിക രീതിയിലുള്ള പഠനമുറി, വിശ്രമമുറി , ഭക്ഷണ മുറി, അടുക്കള തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി അധ്യക്ഷത വഹിച്ച Read More…

Obituary

ഇന്നലെ മരിച്ച ഡോ. ഷാജുവിന്റെ സംസ്കാരം നാളെ

പാലാ: ഇന്നലെ നിര്യാതനായ ഡോ. ഷാജു സെബാസ്റ്റ്യൻ കപ്പലുമാക്കലിൻ്റെ സംസ്ക്കാരം നാളെ (ഞായറാഴ്ച) 4 ന് പാലാക്കാട് പള്ളിയിൽ നടക്കും. രാവിലെ 8 ന് പാലാക്കാട്ടുള്ള വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.

General

ജൂബിലി നിറവിൽ മാവടി ഇടവകയിൽ മുതിർന്നവരുടെ സംഗമം

വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ്‌ പള്ളിയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചു നടന്ന മുതിർന്ന ഇടവകക്കാരുടെ സംഗമം നവ്യാനുഭമായി.റവ ഫാ. ഫ്രാൻസീസ് കദളിക്കാട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. തുടർന്ന് സംഗമത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി.ഇടവകയിലെ ഏ റ്റവും പ്രായം കൂടിയ ദമ്പതികളെയും ഏറ്റവും പ്രായം കൂടിയഇടവക അംഗത്തെയും പ്രത്യേകം ആദരിച്ച് ഉപഹാരങ്ങൾ നൽകി. തുടർന്ന് സ്നേഹ വിരുന്നും നടന്നു. മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ, ജൂബിലി കമ്മിറ്റി കൺവീനർ സന്തോഷ്‌ അമ്പഴത്തിനാക്കുന്നേൽ കൈക്കാരൻമാരായ Read More…

Obituary

വടക്കേൽ ജൂലി ജോൺ അന്തരിച്ചു

അരുവിത്തുറ: കൊണ്ടൂർ വടക്കേൽ ജൂലി ജോൺ (48) അന്തരിച്ചു. സംസ്‌കാര ശുശ്രുഷകൾ തിങ്കൾ (14/ 4/ 2025) 2.30ന് സഹോദരൻ ജോമോൻ ജോൺ വടക്കേലിന്റെ പതാഴയിലുള്ള വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്‌കരിക്കുന്നതുമാണ്. പിതാവ്: എൻ. കെ. ജോൺ, മാതാവ്: ഗ്രേസി ജോൺ. ഭർത്താവ്: സന്തോഷ് (വിശാഖപട്ടണം). മക്കൾ: ആൽവിൻ സന്തോഷ്, ജെസ് വിൻ സന്തോഷ്.

chemmalamattam

ലഹരിവിരുദ്ധ വിശ്വാസ പ്രഖ്യാപന റാലി

ചെമ്മലമറ്റം: “ലഹരി ഉപേക്ഷിക്കു, ജീവിതം ലഹരിയാക്കൂ” എന്ന സന്ദേശവുമായി ചെമ്മലമറ്റം ഇടവകയിലെ സൺഡേ സ്കൂളിന്റെയും വാർഡ് കൂട്ടായ്മയുടെയും വിവിധ ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ പിണ്ണാക്കനാട് കവലയിൽനിന്ന് ചെമ്മലമറ്റത്തേക്ക് ലഹരിവിരുദ്ധ വിശ്വാസ പ്രഖ്യാപന റാലി നടത്തി. വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഫാ. ജേക്കബ് കടുതോടിൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി പനച്ചിക്കൽ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

Teekoy

തീക്കോയി – ചാത്തപ്പുഴ പാലം തുറന്നു

തീക്കോയി :തീക്കോയി പഞ്ചായത്ത് മൂന്നാം വാർഡിൽ ചാത്തപ്പുഴ തോടിനു കുറുകെ എംഎൽഎ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തീകരിച്ച പാലത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഓമന ഗോപാലൻ പ്രസംഗിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ചാത്തപ്പുഴ ജംഗ്ഷനിൽനിന്നു കുമ്പളപ്പാറ ഭാഗത്തേക്ക് പോകുന്ന റോഡിൽ ചാത്തപ്പുഴ തോടിനു കുറുകെ മുൻപ് നടപ്പാലം മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പ്രദേശവാസികൾ വാഹന ഗതാഗതത്തി നും മറ്റും Read More…

Crime

തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമാണ് ഇയാൾ. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നെന്ന് പൊലീസ്. കൊലപാതകവിവരം ആദ്യം അറിയിച്ചത് എബിനെ. ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാതെ ജോമോന്റെ ഭാര്യ. കൊലപാതകത്തിന് ശേഷം ജോമോൻ ആദ്യം ഫോണിൽ വിളിച്ച് ദൃശ്യം നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു. ഇരുവരുടെയും ഫോൺ സംഭാഷണ വിശദാംശങ്ങൾ പൊലീസിന് കിട്ടി. Read More…

Ramapuram

രാമപുരം കോളേജിൽ ബി ബി എ യോടൊപ്പം ഏവിയേഷൻ കോഴ്സും

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഈ വർഷം മുതൽ ബി ബി എ യോടൊപ്പം ഏവിയേഷൻ കോഴ്സും ആരംഭിച്ചിരിക്കുന്നു. IATA & STED കൗൺസിൽ അംഗീകാരത്തോടെ ആരംഭിച്ചിരിക്കുന്ന കോഴ്സിൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ internship സൗകര്യവും, Personality development, Soft skills Training, Communication skills , Flight Trip എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. വിവരങ്ങൾക്ക് : 9446608740 , 946556207.

General

സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു ; 70,000 കടന്നു

സംസ്ഥാനത്ത് ഇന്ന് പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപ. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ.