ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു. വികസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്സി മാത്യു പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ശ്രീ. ആനന്ദ് ജോസഫ് തലപ്പലം, ശ്രീ. രജനി സുധാകരൻ തലനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ ബി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ Read More…
Author: Web Editor
പുത്തൻവീട്ടിൽ പി.സി.തോമസ് (തൊമ്മച്ചൻ) നിര്യാതനായി
അരുവിത്തുറ: വെയിൽ കാണാംപാറ പുത്തൻവീട്ടിൽ പി.സി.തോമസ് (തൊമ്മച്ചൻ-94) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (14/ 02/ 2025) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: വിലങ്ങാട് ചൂരപൊയ്കയിൽ പരേതയായ അന്നമ്മ. മക്കൾ: സിസ്റ്റർ ടെസില്ല തോമസ് (റാർ), സിസ്റ്റർ മരീന (കാഞ്ഞിരത്താനം), പി.ടി.ജയിംസ് (റിട്ട. സ്റ്റാഫ് സെന്റ് ജോർജ് കോളജ് അരുവിത്തുറ), ജോയി തോമസ്, ടോമി തോമസ്, സജി പി.തോമസ്. മരുമക്കൾ: മേരിക്കുട്ടി ജയിംസ് Read More…
കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ റാഗിംഗ്; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം : അമൽ ചാമക്കാല
കോട്ടയം: കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ റാഗിംഗ് നീചവും പൈശാചികവും ആണെന്നും ഇത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും മേലിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമങ്ങൾ കൊണ്ടുവരണമെന്ന് കേരള വിദ്യാർത്ഥി കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാല.
തീക്കോയി ടൗണിൽ പെരുന്തേനീച്ച കൂട്ടത്തെ നീക്കം ചെയ്തു
തീക്കോയി : തീക്കോയി ടൗണിൽ വരുകുകാല ബിൽഡിംഗിന്റെ മൂന്നാം നിലയിലുള്ള കെട്ടിടത്തിന്റെ ബീമിൽ കൂടിയിരുന്ന പെരുന്തേനിച്ച കൂട്ടത്തെ നീക്കം ചെയ്തു. രണ്ടാഴ്ചക്കാലമായി പെരുന്തേനീച്ച വന്നു കൂടിയിട്ട്. ലോഡ്ജ് ആയി പ്രവർത്തിക്കുന്ന ഈ ബിൽഡിംഗിൽ നിരവധി താമസക്കാർക്കും സമീപപ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും വലിയ ഭീഷണിയായിരുന്നു ഈ തേനീച്ചക്കൂട്ടം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെയും കെട്ടിട ഉടമയായ വി ജെ എബ്രഹാം വരകുകാലായുടെയും സാന്നിദ്ധ്യത്തിൽ തേനീച്ച പിടുത്ത വിദഗ്ധരായ റെജി പൈക്കാട്ടിൽ, നൗഷാദ് കടുപ്പിൽ എന്നിവരാണ് തേനീച്ചക്കൂട്ടത്തെ Read More…
കോട്ടയത്തെ റാഗിംങ് പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണം :കെ എസ് സി കോട്ടയം ജില്ലാ കമ്മിറ്റി
കോട്ടയം : ഗവൺമെന്റ് നേഴ്സിങ് കോളേജിൽ വിദ്യാർഥി ക്രൂരമായ റാഗിങ്ങിന് ഇരയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കണമെന്ന് കെ എസ് സി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൂരവും പൈശാചികവും മനുഷ്യത്വരഹിതവുമായ ചെയ്തികളാണ് കുറ്റവാളികളുടേത്. റാഗിങ്ങിന് ഇരയായ കുട്ടികളും അവരുടെ രക്ഷിതാക്കളും നിയമപോരാട്ടവുമായി മുന്നോട്ട് പോകണം.അതിന് കേരളീയസമൂഹത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. റാഗിങ് വാർത്തകളും അതുമായി ബന്ധപ്പെട്ട കുറച്ച് ദിവസത്തെ ചർച്ചകളും കഴിഞ്ഞാൽ പൊതുസമൂഹം എല്ലാം മറക്കുകയാണ്.കുറ്റക്കാർ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരം Read More…
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു. രണ്ട് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്ക്. 6 മണിയോടെയാണ് സംഭവം. ആനകളെ തളച്ചു. പരുക്കേറ്റ 30ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. അക്രമാസക്തരായ ആനകളെ പാപ്പാന്മാര്‍ തളച്ചു. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ Read More…
കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് അംഗം കാഞ്ഞിരപ്പളളി ബ്ലോക്കിന്
കാഞ്ഞിരപ്പളളി : മുന്‍ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ അബ്ദുള്‍കലാം അവറുകളുടെ സ്മരണാര്‍ത്ഥം തിരുവന്തപുരം പ്രധാന കേന്ദ്രമാക്കി രാജ്യത്താകമാനം കലാ-സംസ്കാരിക – വിദ്യാഭ്യാസ -ശാസ്ത്ര, സാങ്കേതിക ,ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.എ.പി.ജെ അബ്ദുള്‍കലാം സ്റ്റഡി സെന്‍റര്‍ ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച പാര്‍മെന്‍റ് അംഗം മുതല്‍ പഞ്ചായത്ത് അംഗം വരെയുളളവര്‍ക്ക് ജനമിത്രാ പുരസ്കാരം നല്‍കി ആദരിച്ചു. കേരളത്തിലെ 152 ബ്ലോക്കുകളില്‍ 2080 മെമ്പര്‍മാരില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴിക്ക് Read More…
വാഹൻ വെബ്‌സൈറ്റിൽ മൊബൈൽ നമ്പർ ചേർക്കാം
പാലാ: വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈൽ നമ്പരുകൾ വാഹൻ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് പാലാ സബ് ആർ.ടി.ഓഫീസിൽ പ്രത്യേക കൗണ്ടർ തുടങ്ങി. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ആയിരിക്കണം വാഹനിൽ ചേർക്കേണ്ടത്. അപേക്ഷകന് സ്വന്തമായും അക്ഷയകേന്ദ്രങ്ങൾ, ഇ-സേവാകേന്ദ്രങ്ങൾ എന്നിവ വഴിയും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം. ഇതിന് സാധിക്കാത്തവർ ഇ-ആധാർ ഉപയോഗിച്ച് അക്ഷയകേന്ദ്രങ്ങൾ, ഇ-സേവാകേന്ദ്രങ്ങൾ എന്നിവ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ച ശേഷം ആർ.ടി ഓഫീസിലെ പ്രത്യേക കൗണ്ടറിൽ എത്തി മൊബൈൽ Read More…
റാഗിങ് അവസാനിക്കണമെങ്കിൽ കാമ്പസ് രാഷ്ട്രീയം നിരോധിക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം:കോട്ടയം ഗവൺമെൻറ് നഴ്സിങ്ങ് കോളേജിൽ നടന്ന മൃഗീയമായ പീഠനത്തിന് നേതൃത്വം നൽകിയ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽകൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥിസംഘടനകളുടെ അഴിഞ്ഞാട്ടവും മയക്കുമരുന്ന് ഉപയോഗവുമാണ് ഇത്തരത്തിലുള്ള റാഗിങ്ങിന് കാരണമെന്നും കാമ്പസുകളിലെ റാഗിങ്ങ് ആവസാനിക്കണമെങ്കിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് അറുതി വരുത്താൻ സർക്കാർ തയ്യാറാകണമെന്നും സജി ആവശ്യപ്പെട്ടു. കലാലയങ്ങളിൽ നടക്കുന്ന പീഠനങ്ങൾ കണ്ടിട്ടും നടപടി സ്വീകരിക്കാതെ മൂടിവയ്ക്കാൻ ശ്രമിക്കുന്ന അധികൃതരെയും കേസിൽ പ്രതികളാക്കണമെന്നും അദ്ധേഹം പറഞ്ഞു.
മസ്കറ്റിൽ അയൺമാൻ പട്ടം കരസ്ഥമാക്കി കോട്ടയം സ്വദേശി ദീപു ജോർജ്
പാലാ: ഒമാനിലെ മസ്കറ്റിൽ നടന്ന ലോകത്തിലെ തന്നെ കഠിനമായ കായിക പരീക്ഷണങ്ങളിൽ ഒന്നായ അയൺമാൻ ട്രയാത്ലണിൽ ചരിത്രം കുറിച്ച് കോട്ടയം സ്വദേശി ദീപു ജോർജ് (41). വേൾഡ് ട്രയാത്തലോൺ കോർപറേഷനും അയൺമാനും സംയുക്തമായി സംഘടിപിച്ച ഈ മത്സരത്തിൽ 1.9 കെഎം ആഴക്കടലിലൂടെ ഉള്ള നീന്തൽ 90കെഎം സൈക്ലിംഗ് 21കെഎം ഒട്ടാം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മാത്രമേ അയൺമാൻ പട്ടം ലഭിക്കുകയുള്ളു . ആകെ എട്ടര മണിക്കൂർ സമയമാണ് ഇവ മൂന്നും ചെയ്തു തീർക്കാൻ അനുവദിച്ചിട്ടുള്ളത്. Read More…