പൂഞ്ഞാർ: ബിജെപി കർഷക മോർച്ച, പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ് ആയിട്ടും, ജില്ലാ കമ്മറ്റി അംഗമായിട്ടും നിലവിൽ പ്രവർത്തിച്ചു വന്നിരുന്ന ശ്രീ ജോയി മാടപ്പള്ളി,തൽ സ്ഥാനങ്ങൾ രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ൽ അംഗത്വം എടുത്തു. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്‌റോജി തോമസ് മുതിരേന്തിക്കലിന്റെ അധ്യക്ഷതയിൽ, പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ വച്ച്, ഡിസിസി ജനറൽ സെക്രട്ടറിഅഡ്വ. ജോമോൻ ഐക്കരയുടെ പക്കൽ നിന്നാണ് ജോയി മാടപ്പള്ളി കോൺഗ്രസ് മെമ്പർഷിപ്പ് ഏറ്റു വാങ്ങിയത്.
Author: Web Editor
കെ ആർ നാരായണന് അർഹമായ ആദരവ് നൽകാൻ ജന്മനാട് മടിക്കുന്നു
പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ മൺമറഞ്ഞിട്ടു 20 വർഷമായെങ്കിലും അർഹമായ ആദരവ് നൽകാൻ ജന്മനാട് ഇപ്പോഴും മടിക്കുകയാണെന്ന് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. കെ ആർ നാരായണൻ്റെ നൂറ്റിയഞ്ചാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലമുറകളെ പ്രചോദിപ്പിക്കുന്ന മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താത്തത് കടുത്ത അനാദരവാണ്. കെ ആർ നാരായണൻ്റെ ജീവിതം Read More…
എസ്എംവൈഎം പാലാ രൂപത നേതൃത്വ പരിശീലന ക്യാമ്പ് നടത്തപ്പെട്ടു
പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് ‘യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം’ ഏഴാം ഘട്ടം നടത്തപ്പെട്ടു. എസ്എംവൈഎം ഏന്തയാൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഏന്തയാർ സെൻറ്. മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെട്ട ക്യാമ്പ് എസ്എംവൈഎം ഏന്തയാർ യൂണിറ്റ് രക്ഷാധികാരി റവ. ഫാ. ജോർജ് ചൊള്ളനാൽ ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. തോമസ് തയ്യിൽ, കാഞ്ഞിരപ്പള്ളി രൂപത മുൻ പ്രസിഡന്റുമാരായ Read More…
അപേക്ഷ ക്ഷണിക്കുന്നു
തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ഓവർസിയർ ഗ്രേഡ് – മൂന്ന് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മൂന്നു വർഷ പോളി ടെക്നിക് സിവിൽ ഡിപ്പോമ/ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. ജോലി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 03/11/2025 , 03.00 പി.എം രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്ര Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി പ്രവർത്തനം ആരംഭിച്ചു
പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി പ്രവർത്തനം ആരംഭിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സ്വിച്ച് ഓൺകർമ്മം നിർവ്വഹിച്ചു. 7 മിനിറ്റിനുള്ളിൽ രോഗനിർണയം നടത്താൻ സാധിക്കുന്ന ഏറ്റവും നൂതന സാങ്കേതിക വിദ്യയോടെയുള്ള യന്ത്രമാണ് ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തനം തുടങ്ങിയത്. 80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നത് പത്യേതകതയാണ്. സി.ഇ.ഒ റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രൊജക്ടസ്, Read More…
രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം: ടീച്ചേഴ്സ് വിഭാഗം കൈയടക്കിയ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപകർക്ക് പൂച്ചെണ്ടുകളോടെ അഭിനന്ദനങ്ങളുമായി കുട്ടികൾ
വാകക്കാട്: രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫി കരസ്ഥമാക്കിയ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകർക്ക് പൂച്ചെണ്ടുകളോടെ അഭിനന്ദനങ്ങളുമായി കുട്ടികളെത്തി. ശാസ്ത്രമേളയിലെ വിവിധയിനങ്ങളിൽ തങ്ങൾക്ക് പരിശീലനം നൽകുകയും അതോടൊപ്പം ശാസ്ത്രമേളയിലെ അധ്യാപക വിഭാഗങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്ത അധ്യാപകർ തങ്ങൾക്ക് വലിയ പ്രചോദനവും മാതൃകയുമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വി. അൽഫോൻസാമ്മയുടെ വാകക്കാട് സ്കൂളിലെ അധ്യാപനത്തിന്റെ ഓർമ്മയ്ക്കായാണ് രാമപുരം ഉപജില്ലയിൽ സെൻറ് Read More…
മഞ്ഞാമറ്റം സെന്റ് ജോസഫ്സ് ഹൈസ്കൂളിന് കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ മിന്നുന്ന വിജയം
കാഞ്ഞിരമറ്റം: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വെച്ചു നടന്ന കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ സെന്റ് ജോസഫ് സ് ഹൈസ്കൂൾ മറ്റക്കര 251 പോയിന്റുകളുമായി ഉന്നത വിജയം കൈവരിച്ചു. മറ്റു സ്കൂളുകളെ 51 പോയിന്റിന് ബഹുദൂരം പിന്നിലാക്കിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. യു പി വിഭാഗത്തിൽ പങ്കെടുത്ത എല്ലാ മത്സരങ്ങൾക്കും എ ഗ്രേഡ് സ്വന്തമാക്കി. 59 എ ഗ്രേഡും ഇതിൽ 24 എ ഗ്രേഡോടുകൂടിയ ഒന്നാം സ്ഥാനവും ഉൾപ്പെടുന്നു. മണലുങ്കൽ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ വെച്ചുനടന്ന ശാസ്ത്രോത്സവത്തിലും പ്രവർത്തി പരിചയമേളയിലും Read More…
പാലാ രാമപുരത്ത് എൽ.ഡി.എഫ് സീറ്റ് ധാരണ; തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ’ (എം)
പാലാ: ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മത്സരിക്കുന്ന രാമപുരം ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ ധാരണയായി. ആകെയുള്ള 19 സീറ്റിൽ 13 എണ്ണത്തിൽ കേരള കോൺഗ്രസ്(എം), 4 സീറ്റിൽ സി.പി.എം, രണ്ട് സീറ്റിൽ സി.പി.ഐയും മത്സരിക്കുന്നതിനാണ് ധാരണയായത്. പാലാ മേഖലയിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ മുന്നണി സീറ്റ് ധാരണ പ്രഖ്യാപിച്ചിരിക്കുന്നത്. പൂഞ്ഞാർ മണ്ഡലത്തിൻ്റെ ഭാഗമായ തിടനാട് പഞ്ചായത്തിൽ നാല് സ്ഥാനാർത്ഥികളെ കേ.കോൺ (എം) പ്രഖ്യാപിച്ച് പ്രചാരണ പോസ്റ്ററുകളും പ്രസിദ്ധീകരിച്ച് പ്രചാരണമാരംഭിച്ചു കഴിഞ്ഞു. ഈരാറ്റുപേട്ട നഗരസഭയിലെ കേരള കോൺഗ്രസ് (എം) Read More…
ശബരിമല തീർഥാടനം; ഏറ്റുമാനൂരിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും : മന്ത്രി വി.എൻ. വാസവൻ
ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഭക്തർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ദേവസ്വം -സഹകരണം -തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടനം സുഗമമാക്കുന്നതിനായി എല്ലാ വകുപ്പുകളും യോജിച്ച് പ്രവർത്തിക്കണണം. കോട്ടയം മെഡിക്കൽ കോളജിന്‍റെ ഏറ്റൂമാനൂര്‍ എക്സ്റ്റൻഷൻ കൗണ്ടറിൽ സീസൺ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ഡോക്ടറെക്കൂടി നിയമിക്കണം. കൗണ്ടര്‍ വൈകിട്ടും തുറന്ന് പ്രവര്‍ത്തിക്കണം. തിരക്കനുസരിച്ച് ഏറ്റുമാനൂരിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി Read More…
കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാള്‍ മരിച്ചു; 18 പേർക്ക് പരുക്ക്
കോട്ടയം കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 49 പേർ ബസിലുണ്ടായിരുന്നു. ഇതിൽ Read More…











