കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് അച്ഛന് വിൽക്കാൻ ശ്രമിച്ചത്. 50,000 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനായിരുന്നു ശ്രമം. ഇയാൾ അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്. കുഞ്ഞിന്‍റെ അമ്മയ്ക്ക് കുഞ്ഞിനെ വില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടർന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്.
Author: Web Editor
അധ്യാപന നിയമന വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.സി.വൈ.എൽ കോട്ടയം അതിരൂപത
അധ്യാപന നിയമന വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.സി.വൈ.എൽ കോട്ടയം അതിരൂപത. ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപന നിയമന സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ചേർന്ന സെനറ്റ് മീറ്റിംഗ് ഒന്നടങ്കം ആഹ്വാനം ചെയ്തിരുന്നു. കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളിലും ഭിന്നശേഷി സംവരണത്തിനായി കോടതി വിധി പ്രകാരം എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം നല്കിയിട്ടുള്ളതാണ്. Read More…
ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ അയൽവാസിക്ക് 20 വർഷം കഠിനതടവും,1 ലക്ഷം രൂപ പിഴയും
ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി വലവൂർ കരയിൽ നെല്ലിയാനിക്കാട് ഭാഗത്ത് തെക്കേ പറന്താനത്ത് സജി TG(60)എന്നയാളെ 20 വർഷം കഠിന തടവിനും, 1,00,000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 75,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 24/8/21മുതൽ 26/8/21വരെയുള്ള ദിവസങ്ങളിലായിരുന്നു. കേസിന് ആസ്പദമായ സംഭവംനടന്നത് പാലാ പോലീസ് Read More…
രാമപുരം ഉപജില്ല ശാസ്ത്രോത്സവം: ഹൈസ്കൂൾ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
വാകക്കാട് : രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിലെ ആകെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലേ ഓവറോൾ ചാമ്പ്യൻഷിപ്പും വിശുദ്ധ അൽഫോൻസാമ്മയുടെ വാകക്കാട് സ്കൂളിലെ അധ്യാപനത്തിന്റെ ഓർമ്മയ്ക്കായി അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫിയും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കരസ്ഥമാക്കി. അധ്യാപക വിഭാഗത്തിൽ ആകെയുള്ള പത്തിനങ്ങളിൽ ഒൻപതിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് വാകക്കാട് സെൻ്റ് അൽഫോൻസാ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പ്
പാലാ : ഉദരസംബന്ധമായ രോഗങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പ്. പാലാ മെഡിസിറ്റിയിൽ 27 തിങ്കളാഴ്ച്ച മുതൽ നവംബർ 08 വരെ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പ് നടത്തും. പങ്കെടുക്കുന്നവർക്ക് റജിസ്ട്രേഷനും വിദഗ്ധ ഡോക്ടറുടെ കൺസൾട്ടേഷനും സൗജന്യമായി ലഭിക്കും. കൂടാതെ ലാബ്, റേഡിയോളജി, എൻഡോസ്കോപ്പി, കൊളനോസ്കോപ്പി എന്നിവയ്ക്ക് ഇളവുകളും ലഭ്യമാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ നമ്പറുകൾ – 86069 66529, 7907742620.
പൂഞ്ഞാർ തെക്കേക്കരയിൽ ബിജെപി നേതാവ്, രാജി വെച്ചു കോൺഗ്രസിലേയ്ക്ക്
പൂഞ്ഞാർ : നാലു പതിറ്റാണ്ട് കാലമായി, കേരള കോൺഗ്രസ് സെക്വൂലർ, ജനപക്ഷം, ബിജെപി പാർട്ടികളിൽ പ്രവർത്തിച്ചു വന്നിരുന്ന ജോയി മാടപ്പള്ളി, പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചിരിക്കുന്നു. കർഷക മോർച്ച പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മറ്റി അംഗം, തുടങ്ങിയ സ്ഥാനങ്ങളാണ് ജോയി മാടപ്പള്ളി രാജി വെച്ചിരിക്കുന്നത്. സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി പാർട്ടിയെയും, പ്രവർത്തകരെയും ബലി കൊടുക്കുന്നപാർട്ടി നേതൃത്വത്തിന്റ സങ്കുചിത നിലപാടുകളിൽ പ്രേതിഷേധിച്ചാണ് രാജി വെച്ചിരിക്കുന്നത്. ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്നാണ് സുചന.
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ സിഎംഎസ് ഹോസ്റ്റൽ കുട്ടികൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു
മേച്ചാൽ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ സിഎംഎസ് ഹോസ്റ്റൽ കുട്ടികൾക്കായി എറണാകുളത്തേയ്ക്ക് വിനോദയാത്ര ഒരുക്കി.വിനോദയാത്ര ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് കാഞ്ഞിരം കവലയിൽ ഫ്ലാഗ് ഓഫ് ചെയ്തു. മേച്ചാൽ സെൻ്റ്.തോമസ് സി എസ് ഐ ചർച്ച് വികാരി റവ.ഫാ.പി.വി.ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് കേരള മഹാ ഇടവക പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ.ടി.ജെ.ബിജോയി അനുഗ്രഹ പ്രഭാഷണവും ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. ബ്ലോക്ക് Read More…
വാരിയെല്ല് കൊണ്ട് മൂക്ക് പുനർരൂപപ്പെടുത്തി മാർ സ്ലീവാ മെഡിസിറ്റിയിൽ ശസ്ത്രക്രിയ
പാലാ: അപകടത്തിൽ മൂക്കിന്റെ പാലം തകർന്ന് സാരമായ രൂപഭേദം വന്ന യുവാവിന് മാർ സ്ലീവാ മെഡിസിറ്റിയിൽ വാരിയെല്ല് കൊണ്ട് മൂക്കിന്റെ ആകൃതിയും ഉറപ്പും പുനസ്ഥാപിച്ചു. വിദേശമലയാളിയും ഏറ്റുമാനൂർ സ്വദേശിയുമായ 41കാരന്റെ മൂക്കാണ് പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗവും ഇ.എൻ.ടി വിഭാഗവും ചേർന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ പൂർവ്വസ്ഥിതിയിലാക്കിയത്. ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസും പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയുമായ എയർ കോമഡോർ ഡോ.പൗളിൻ ബാബുവിന്റെ നേതൃത്വത്തിൽ ഇ.എൻ.ടി വിഭാഗം കൺസൾട്ടന്റ് ഡോ.ലിനു തോമസ്, അനസ്തേഷ്യ Read More…
വൃക്കയിൽ ട്യൂമർ: അറുപത്തിമൂന്നുകാരന് പുനർജന്മമേകി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പളളി: വൃക്കയിൽ ട്യൂമർ ബാധിച്ച അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ചയായ പനിയും, ശരീരത്തിന് ഭാരക്കുറവും, മൂത്രമൊഴിക്കുന്നതിൽ തടസ്സവും നേരിട്ട ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പശുപാറ എസ്റ്റേറ്റ് ജീവനക്കാരനാണ് മേരീക്വീൻസിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. സിജു സി. എസിന്റെ കീഴിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയ്ക്ക് വിധേയനായതോടെ ട്യൂമർ സ്ഥിതീകരിക്കുകയും തുടർന്ന് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗം സർജൻ ഡോ. റോബിൻ കുര്യൻ, Read More…
സമസ്ത : പണ്ഡിത ശില്പശാല ഒക്ടോബർ 30 ന് കോട്ടയത്ത്
കോട്ടയം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ജൂബിലിയുടെ ഭാഗമായി ജില്ലാ തലത്തിൽ നടക്കുന്ന പണ്ഡിത ശില്പ ശാല ഈ മാസം 30 വ്യാഴാഴ്ച കോട്ടയത്ത് സമസ്ത കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ് സഖാഫി ഉൽഘാടനം ചെയ്യും. ആദർശം, സാമ്പത്തിക വിനിമയത്തിന്റെ ഇസ്ലാമിക മാനം എന്നീ വിഷയങ്ങളിൽ കേന്ദ്ര മുശാവറ മെമ്പർ എച്ച് ഇസ്സുദ്ദീൻ കാമിൽ Read More…











