അടുക്കം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്ച 10.30 ന് സ്കൂൾ ഓഫീസിൽ ഹാജരാകാണം.
Author: Web Editor
തീക്കോയിൽ ഹോട്ടൽ ജീവനക്കാരൻ തൂങ്ങി മരിച്ചനിലയിൽ
തീക്കോയി: ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തീക്കോയി ടൗണിൽ ഉള്ള കെട്ടിടത്തിലാണ് ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളികുളം സ്വദേശി സോണിയാണ് മരിച്ചത്. മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്. കൈഞരമ്പും മുറിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്ത് എത്തി.
രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനആരോഹണം നടത്തി
രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് അതിൻറെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും വാർഷിക ആഘോഷവും നടത്തി. പ്രസിഡൻറ് മനോജ് കുമാർ കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ മാണി സി കാപ്പൻ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318B യുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറായ എം ജെ എഫ് ലയൺ മാർട്ടിൻ ഫ്രാൻസിസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രിൻസിപ്പൽ Read More…
കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണം; ചത്തീസ്ഘട്ടിൽ നടക്കുന്നത് വർഗ്ഗീയ ഗുണ്ടായിസം :കേരള കോൺ (എം)
പാലാ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും, രോഗികളും, അസമത്വം നേരിടുന്നവരുടേയും ഇടയിൽ സേവനം ചെയ്യുന്ന കന്യാസ്ത്രീകളെ ചത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് നിയമവും, നീതിയും ഇല്ലാതെ വ്യാജ ആരോപണങ്ങൾ ഉയർത്തി അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റർ പ്രീതി മേരിയെയും, സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ഉടൻ മോചിപ്പിക്കാൻ ഉള്ള നടപടികൾ കേന്ദ്രസർക്കാർ ഇടപെട്ട് നടത്തണമെന്നും, അകാരണമായി സിസ്റ്റർമാരെ തുറുങ്കിലടച്ച ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടികൾ എടുക്കണമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) Read More…
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു; ജാഗ്രത വേണം : ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മാരക ലഹരികള്‍ പൊതുസമൂഹത്തില്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുകയാണെന്നും പൊതുസമൂഹം ജാഗ്രതയോടെ നിലകൊളളണമെന്നും, പ്രവര്‍ത്തിക്കണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് പാലാ അല്‍ഫോന്‍സാ കോളേജില്‍ തുടക്കമിട്ട ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സമാപന സമ്മേളനം രാമപുരത്ത് സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മയക്കുമരുന്നുകളോട് വലിയ ‘നോ’ പറയുക എന്നത് യുവതലമുറയും ഇളംതലമുറയും ശീലമാക്കണം. ലഹരി ഉപയോഗിക്കുന്നവര്‍ ഭ്രാന്തമായ മാനസികാവസ്ഥയില്‍ അക്രമകാരികളായി മാറുകയാണ്. കണ്ണില്‍ കാണുന്നതെല്ലാം Read More…
തിരഞ്ഞെടുപ്പ് സർവ്വേ: കേരള സർവ്വകലാശാലയുടെ സർവ്വേ റിസർച്ച് സെന്ററും അരുവിത്തുറ കോളേജും തമ്മിൽ ധാരണ പത്രം ഒപ്പിട്ടു
അരുവിത്തുറ: കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് പഠന ഗവേഷണ കേന്ദ്രമായ കേരള സർവ്വകലാശാലയുടെ സർവ്വേ റിസർച്ച് സെന്ററുമായി അരുവിത്തുറ സെന്റ് ജോർജസ് കോളേജ് ധാരണാപത്രം ഒപ്പിട്ടു. ഇതോടെ കേരളത്തിൽ ഈ വർഷം നടക്കുന്ന പഞ്ചായത്ത്, നിയമസഭ ഉൾപ്പടെയുള്ള ഭാവി തിരഞ്ഞെടുപ്പുകൾ അടിസ്ഥാനമാക്കിയുള്ള പ്രീ പോൾ/ എക്‌സിറ്റ് പോൾ സർവ്വേകൾ സംഘടിപ്പിക്കാൻ അരുവിത്തുറ കോളേജിന് സാധിക്കും. അതോടൊപ്പം വിദ്യാർത്ഥികൾക്ക് വിവിധ രാഷ്ട്രീയ-സാമൂഹിക ആഘാത പഠനങ്ങൾ സംഘടിപ്പിക്കാനുള്ള പരിശീലനവും കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന Read More…
കന്യാസ്ത്രീകളെ മോചിപ്പിച്ചില്ലെങ്കിൽ കുരിശുയുദ്ധം പ്രഖ്യാപിക്കും: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: സ്റ്റൻ സ്വാമിയെ വർഗീയവാദികളുടെ ആരോപണത്തിൻ്റെ പേരിൽ ജയിലിട്ട് കൊലപ്പെടുത്തിയതുപോലെ ഛത്തിസ്ഗഡിൽ വർഗീയവാദികൾ മതപരിവർത്തനം ആരോപിച്ചതിൻ്റെ പേരിൽ മലയാളി കന്യാസ്ത്രീകളെ കൊലപ്പെടുത്താനാണ് നീക്കം എങ്കിൽ കുരിശുയുദ്ധം പ്രഖ്യാപിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പിടിക്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജില്ലാ ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. പ്രഫ:ബാലു ജി Read More…
മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ കരിനിലം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്. വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെയാണ് അപകടമുണ്ടയത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിൻ്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. രാവിലെ 11മണിയോടെയാണ് അപകടമുണ്ടായത്. മുണ്ടക്കയത്ത് വെച്ചായിരുന്നു അപകടം. വൈദ്യുത ലൈനിലേക്ക് ചാഞ്ഞുകിടന്ന മരം മുറിച്ചുമാറ്റുന്നതിനിടെ സുരേഷ് അപകടത്തിൽ പെടുകയായിരുന്നു. മരംമുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് സുരേഷിൻ്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും Read More…
“ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരായ അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല”: മാർ ജോസഫ് കല്ലറങ്ങാട്ട്
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ലെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണങ്ങാനത്ത് വി. അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബ്ബാനമധ്യേ സന്ദേശം നല്കുകയായിരുന്നു ബിഷപ്. മതേതരത്വത്തിന് എതിരെ മാത്രമല്ല ഭരണഘടനയ്ക്ക് എതിരെ തന്നെയുള്ള കടന്നുകയറ്റാണിതെന്നും ബിഷപ്പ് പറഞ്ഞു. കന്യാസ്ത്രീകൾക്കെതിരെ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് ഉണ്ടായിരിക്കുന്നതെന്നും, മതേതരത്വം ദുർബലമാകുമ്പോൾ ഭരണഘടനയും ബലഹീനമാകുകയാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. കത്തോലിക്കർ ആരെയും Read More…
പറഞ്ഞ സമയത്ത് കാർ നൽകിയില്ല; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
കോട്ടയം :വിവാഹ സമയത്തുപയോഗിക്കാനായി ബുക്ക് ചെയ്ത കാർ കൃത്യസമയത്തു നൽകാതിരുന്നതിനു നഷ്ടപരിഹാരമായി ഹ്യുണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് ഒരുലക്ഷം രൂപ ഉപഭോക്താവിനു നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. കോട്ടയം കുടമാളൂർ സ്വദേശിയായ ഋഷികേശ് നൽകിയ പരാതിയിലാണ് നടപടി. 2022 ജൂൺ ഒന്നിന് തെള്ളകത്തു പ്രവർത്തിക്കുന്ന പോപ്പുലർ ഹ്യൂണ്ടായ് ഷോറൂമിൽ 10000 രൂപ അഡ്വാൻസ് നൽകി കറുപ്പു നിറത്തിലുള്ള വെർണ ഡീസൽ കാർ ബുക്കു ചെയ്തിരുന്നു. എന്നാൽ ഡെലിവറി തീയതിയിൽ വാഹനം നൽകിയില്ല. ഇതുമൂലം പരാതിക്കാരന് Read More…











