Pala

അഭിഷേകത്തിൻ്റെ തിരുശേഷിപ്പുകൾ സമ്മാനിച്ചുകൊണ്ട് പാലാ ബൈബിൾ കൺവെൻഷന് ഭക്തി നിർഭരമായ സമാപനം

പാലാ: അഭിഷേകത്തിൻ്റെ അനന്തമായ തിരുശേഷിപ്പുകളുമായി പുതിയൊരു ആത്മീയ യാത്രയിലേക്ക് വിശ്വാസികളെ ആനയിച്ച 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ – കൃപാഭിഷേകത്തിന് – പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഭക്തിനിർഭരമായ സമാപനം. ഡിസംബർ 19 മുതൽ 23 വരെ സായാഹ്ന കൺവെൻഷനായി ക്രമീകരിച്ച കൺവെൻഷൻ എല്ലാ ദിവസവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഭക്തിസാന്ദ്രമായ വിശുദ്ധ കുർബ്ബാനയും ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ നടന്ന പ്രഘോഷണങ്ങളും സൗഖ്യ, വിടുതൽ ശുശ്രൂഷകളും അനേകരെ ദൈവകൃപയുടെ പുതിയ തലങ്ങളിലേക്ക് ഉയർത്തി. ദിവ്യകാരുണ്യ Read More…

General

പക്ഷിപ്പനി; പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം, മാംസവും മുട്ടയും നന്നായി വേവിക്കണം, ജാഗ്രത നിർദ്ദേശം

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക Read More…

Aruvithura

പുൽക്കൂട്ടിലെ ആവേശം ഏറ്റെടുത്ത് യുവത്വം; അരുവിത്തുറ കോളേജിൽ ക്രിസ്മസ് ആഘോഷം ബോൺ നത്താലെ 2025

അരുവിത്തുറ :ക്രിസ്മസിന്റെ വരവ് അറിയിച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ബോൺ നത്താലെ -2025 ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു.വർണ്ണശബളമായ ക്രിസ്മസ് കരോളോടെ ആരംഭിച്ച ആഘോഷങ്ങളിൽ ക്രിസ്മസ് പാപ്പാ മത്സരം ക്രിസ്മസ് കരോൾ ഗാന മത്സരം കുട്ടികളുടെ വിവിധ കലാപരിപാടികൾ ,ഡിജെ തുടങ്ങിയ പരിപാടികൾ കോർത്തിണക്കിയിരുന്നു. ചടങ്ങിൽ കോളേജിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ ഫാ ബിജുകുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.

Pala

കോപവും അമിതവാക്കുകളും ഒഴിവാക്കി ക്രിസ്തുവിൽ ഒന്നായി ജീവിക്കുക : ബിഷപ്പ് കല്ലറങ്ങാട്ട്

പാലാ : ക്രിസ്തുവിൻ്റെ പ്രബോധനങ്ങളിൽ നാം അടിയുറച്ചു നിൽക്കേണ്ടതിൻ്റെ പ്രാധാന്യവും വാക്കുകൾ ഉപയോഗിക്കുമ്പോൾ വിശ്വാസികൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 43 മത് പാല രൂപത ബൈബിൾ കൺവെൻഷൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു പിതാവ്. എന്തുകൊണ്ടെന്നാൽ, “സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും” (മത്തായി 5:22). അതിനാൽ, വാക്കുകളിൽ മിതത്വം പാലിക്കുകയും സഹോദരങ്ങളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു ജീവിതമാണ് Read More…

Aruvithura

മണലാരണ്യത്തിന് മധ്യേ ബത്ലഹേം ഒരുക്കി അരുവിത്തുറ കോളജിന്റെ പുൽക്കൂട്

അരുവിത്തുറ: ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെ മണലാരണ്യത്തിനു മധ്യേ ബത്ലഹേം നഗരവും പുൽക്കൂടും ഒരുക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജിന്റെ പുൽക്കൂട് വ്യത്യസ്തമാകുന്നു. പുൽക്കൂടുകളിൽ സാധാരണയായി കണ്ടുവരുന്ന പച്ചപ്പിന്റെ അതിപ്രസരമില്ലാതെയാണ് പുൽക്കൂട് ഒരുക്കിയിരിക്കുന്നത്. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന കഥാപരിസ രത്തെ സർഗ്ഗാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് പുൽക്കൂടിൻ്റെ ശിൽപിമാരായ ഷിധിൻ ജോസഫ്, ബെൻജിത്ത് സേവ്യർ, ചാക്കോച്ചൻ, ഉണ്ണി റ്റോമിൻ,ജയ്മോൻ ജോസഫ്, അൻഡ്രൂസ് തോമസ്, അൻ്റൊ ജോസഫ്, ലിജോ ജോർജ് എന്നിവർ . പുൽക്കൂടിനെ വിദ്യാർത്ഥികളും അവേശത്തോടെ ഏറ്റെടുത്തു. പുൽക്കൂട് പൂർത്തിയായതോടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന Read More…

General

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ക്രിസ്തുമസ് ആഘോഷം – ഗ്ലോറിയ 2025

വെള്ളികുളം:വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ക്രിസ്തുമസ് – ഗ്ലോറിയ 2025 വിപുലമായി ആഘോഷിക്കും. 24 തീയതി വെളുപ്പിന് 11.45 am ന് ആഘോഷമായ ക്രിസ്തുമസ് തിരുക്കർമ്മങ്ങൾ,പാട്ടു കുർബാന, സന്ദേശം, ഫാ.സ്കറിയ വേകത്താനം, കേക്ക് വിതരണം തുടർന്ന് ക്രിസ്തുമസ് നൈറ്റ് പ്രോഗ്രാം – ഗ്ലോറിയ 2025.ഇതോടനുബന്ധിച്ച് ക്രിസ്തുമസ് ട്രീ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്, ലൈവ് പുൽക്കൂട് സ്കിറ്റ് മത്സരം , ആട്ടിടയന്മാർ പ്രഛന്നവേഷ മത്സരം, പാപ്പാ മത്സരം, കരോൾ ഗാന മത്സരം എന്നിവ നടത്തപ്പെടും. ക്രിസ്തുമസിനോടനുബന്ധിച്ചു നടത്തിയ ഉണ്ണീശോയ്ക്ക് ഒരു Read More…

Obituary

കീക്കരിക്കാട്ടൂർ തോമസ് തോമസ് (തൊമ്മച്ചൻ) നിര്യാതനായി

മുണ്ടക്കയം: പറത്താനം കീക്കരിക്കാട്ടൂർ തോമസ് തോമസ് (തൊമ്മച്ചൻ – 76) നിര്യാതനായി. ഭൗതിക ശരീരം നാളെ (24/12/ 2025 ബുധനാഴ്ച ) രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടു വരുന്നതും ഉച്ച കഴിഞ്ഞ് 3 മണിക്ക് സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തുന്നതുമാണ്. ഭാര്യ: അന്നു തോമസ് പാലൂർക്കാവ് കൊല്ലക്കൊമ്പിൽ കുടുംബാംഗം. മക്കൾ: നീതു (യു കെ), ടോം (ജിഎം, ജോസഫ് റബേഴ്സ്, കഞ്ഞിരപ്പള്ളി ), നെബു (ദുബായ്). മരുമക്കൾ: Read More…

General

വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

വെള്ളികുളം: വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട വർക്ക് സ്വീകരണം നൽകി.തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് കണിയാംകണ്ടത്തിൽ, ജിബിൻ സെബാസ്റ്റ്യൻ ചിറ്റേത്ത് , സ്വപ്നാ വർഗീസ് തോട്ടത്തിൽ, സോളി സണ്ണി മണ്ണാറത്ത് ,തലനാടു ഗ്രാമപഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട റാണി മാത്യു തേനംമാക്കൽ,ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട മോഹനൻ കാവുംപുറത്ത്, സോളി ഷാജി കുന്നനാം കുഴിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദു സബാസ്റ്റ്യൻ നെടുംകല്ലുങ്കൽ എന്നീ ജനപ്രതിനികളെ പൊന്നാട അണിയിച്ച് ആദരിച്ചു. Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്കു പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളി ഭാ​ഗത്ത് വച്ച് ബൈക്കും മിനിട്രക്കും കൂട്ടിയിടിച്ചു മരങ്ങാട്ടുപള്ളി സ്വദേശി മെർവിന് ( 28) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കുമളി പുറ്റടി ഭാ​ഗത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി രതീഷ് സി.പി.ക്ക് ( 41) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. ഭരണങ്ങാനത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സഞ്ജയ് ജെ.യ്ക്ക് പരുക്കേറ്റു. ഇന്ന് Read More…

Ramapuram

രാമപുരം കോളേജ് സംഘടിപ്പിച്ച ടൗൺ ക്രിസ്മസ് കരോൾ ആകർഷകമായി

രാമപുരം: മാർ ആഗസ്തിനോസ് കോളജിൽ വിപുലമായ ക്രിസ്മസ് അഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത ടൗൺ ക്രിസ്മസ് കരോൾ ആകർഷകമായി. ആശംസകൾ അറിയിച്ച് ക്രിസ്മസ് പാപ്പാ കുതിരവണ്ടിയിൽ എത്തിയത് കാണികളിൽ കൗതുകം ഉണർത്തി. വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികളും കലാപരിപാടികളും നടത്തി. 500 ചതുരശ്ര അടിയിൽ നിർമ്മിച്ച പുൽക്കൂട് ശ്രദ്ധേയമായി, ക്രിസ്മസ് കരോൾ ഗാനമത്സരം, പുൽക്കൂട്, മത്സരം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കോളേജ് Read More…