പാലാ: രാജ്യത്ത് ആദ്യമായി ത്രിതല പഞ്ചായത്തുകളുടേയും ജനപ്രതിനിധിയുടേയും കൂട്ടായ്മയിലൂടെ വിഭാവനം ചെയ്ത് പ്രാദേശിക തലത്തിൽ ആരംഭിക്കുന്ന പ്രഥമ റേഡിയേഷൻ ഓങ്കാളജി ബ്ലോക്കിന് പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ശില പാകി. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പിയാണ് ശിലാസ്ഥാപനം നടത്തിയത്. എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 2.45 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗം കണ്ടെത്തി കാലേകൂട്ടി പ്രതിരോധിക്കുവാനും ചിലവേറിയ ചികിത്സകളിൽ നിന്നും രോഗികളുടെ മോചനവും ലക്ഷ്യമാക്കി Read More…
Author: Web Editor
അൽസ്ഹൈമേഴ്‌സ് ദിനം ആചരിച്ചു
രാമപുരം മാർ ആഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി ലോക അൽസ്ഹൈമേഴ്‌സ് ദിനാചരണ ഭാഗമായി ഡിമെൻഷ്യ അവബോധന ക്‌ളാസും മെമ്മറി വോക്കും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. പാലാ ഡിമെൻഷ്യ കെയർ ജെനറൽ സെക്രട്ടറി പ്രൊഫ. രാജു ഡി കൃഷ്ണപുരം ക്‌ളാസ്സ് നയിച്ചു. തുടർന്ന് നടത്തിയ മെമ്മറി വോക്ക് റാലി പാലാ ഡി വൈ എസ് പി കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് Read More…
ശ്രീകൃഷ്ണ വാദ്യ കലാപീഠം വാർഷിക പൊതുയോഗവും വാദ്യ പ്രജാപതി പുരസ്‌കാര സമർപ്പണവും സെപ്റ്റംബർ 21 ന്
ഭരണങ്ങാനം ; ക്ഷേത്ര വാദ്യ കലാകാരന്മാരുടെ സംഘടനയായ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ 9 ആം വാർഷിക പൊതുയോഗവും , പുരസ്‌കാര വിതരണവും 21 – 09 – 2025 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ഇടമറ്റം ഓശാന മൗണ്ടിൽ വച് നടക്കും. ശ്രീകൃഷ്ണ വാദ്യ കലാപീഠം പ്രസിഡന്റ് ശ്രീ വലവൂർ അരുൺ മാരാർ അധ്യക്ഷനാകുന്ന യോഗം ബഹു. MLA മാണി സി കാപ്പൻ ഉദ്‌ഘാടനം നിർവഹിക്കും. 7 മത് വാദ്യ പ്രജാപതി പുരസ്‌കാരം ശ്രീ. വെന്നിമല അനുവിന് Read More…
വർഗീസ് മത്തായി (അപ്പച്ചൻ) അന്തരിച്ചു
ഈരാറ്റുപേട്ട: നടയ്ക്കൽ ആനിയിളപ്പ് കുഴികാട്ടിൽ വർഗീസ് മത്തായി (അപ്പച്ചൻ-76) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (17-09-2025) വൈകുന്നേരം 5 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അതിരമ്പുഴ ഐക്കരകുഴി ത്രേസ്യാമ്മ വർഗീസ്. മക്കൾ: ജാൻസി, സനിറ്റ്, ബെനിറ്റ്. മരുമക്കൾ: അനു വർഗീസ് വെള്ളിസ്രാക്കൽ, ആശ സെബാസ്റ്റ്യൻ വടക്കേമുറിയിൽ, പരേതനായ കെ.എസ്.ബാലചന്ദ്രൻ.
അരുണാപുരത്ത് നഗരസഭയുടെമിനി ആശുപത്രി തുറന്നു; ചികിത്സയും മരുന്നും ഇവിടെ സൗജന്യം
പാലാ: നഗരസഭയുടെ ചുമതലയിൽ രണ്ടാമത് ഹെൽത്ത് & വെൽനസ് സെൻ്റർ പാലാ കെ.എം.മാണി ബൈസിൽ അരുണാപുരത്ത് തുറന്നു. ഈ മേഖലയിലുള്ളവർക്ക് ഇനി ഡോക്ടറെ കാണുവാൻ നഗര തിരക്കിലേയ്ക്കും ആശുപത്രി ക്യൂവിലേയ്ക്കും പോകേണ്ടതില്ല. നാഷണൽ ഹെൽത്ത് മിഷൻ്റെ സഹകരണത്തോടെ നഗരസഭയിൽ അനുവദിച്ച രണ്ടാമത് ഹെൽത്ത് സെൻ്റ്റാണ് അരുണാപുരത്ത് ഇന്ന് പ്രവർത്തനമാരംഭിച്ചത്.പ്രഥമ ഹെൽത്ത് സെൻ്റർ നേരത്തെ മുണ്ടുപാലം പരമലക്കുന്നിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതോടെ അരുണാപുരം മേഖലയിൽ ഒരു പൊതു ജനാരോഗ്യകേന്ദ്രത്തിൻ്റെ സേവനം ലഭ്യമാവുകയാണ്. സ്ഥിരം ഡോക്ടറുടേയും നഴ്സിൻ്റെയും സേവനവും ഫാർമസി Read More…
ബൈബിൾ പകർത്തിയെഴുതി വെള്ളികുളംഇടവക ശ്രദ്ധേയമാകുന്നു
വെള്ളികുളം: പുതിയ നിയമം ബൈബിൾ പകർത്തി എഴുതി വെള്ളികുളം ഇടവക ശ്രദ്ധേയമാകുന്നു. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പാലാ രൂപതയ്ക്ക് നൽകിയ സ്നേഹോപഹാരമാണ് പുതിയ നിയമം ബൈബിൾഎഴുതി തയ്യാറാക്കിയത്. കോവിഡ് കാലത്ത് ചുരുക്കം പേർ പുതിയ നിയമം എഴുതി തയ്യാറാക്കിയെങ്കിലും ഇടവകയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 18 പേർ പുതിയ നിയമം ബൈബിൾ പകർത്തി എഴുതി പൂർത്തിയാക്കിയത്.എഴുതി തയ്യാറാക്കിയ പുതിയ നിയമം ബൈബിൾ കെട്ടിലും മട്ടിലും അവതരണത്തിലും എഴുത്തിലുംഎല്ലാം പുതിയ നിയമ ബൈബിളിനെ വെല്ലുന്നതാണ്. ജീവിത തിരക്കിനിടയിൽ Read More…
അൽഷിമേഴ്സ് ദിനാചരണം
രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി ലോക അൽഷിമേഴ്സ് ദിനം ആചരിക്കുന്നു. 17 .09 2025 ബുധൻ 11 ന് നടക്കുന്ന ഡിമെൻഷ്യ അവബോധന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിക്കും.അൽഷിമേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന മെമ്മറി വോക്ക് പാലാ ഡി വൈ എസ് പി ശ്രീ കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്യും. വിശ്വാസ് ഫുഡ് പ്രോഡക്റ്റ് മാനേജിങ് ഡയറക്ടർ ശ്രീ Read More…
ജ്യൂവൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബിൻറ നേതൃത്വത്തിൽ സൗജന്യ പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തി
പെരിങ്ങുളം: ജ്യൂവൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബിൻറ നേതൃത്വത്തിൽ പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും കുട്ടികൾക്ക് വായനയ്ക്കായി ന്യൂസ് പേപ്പർ വിതരണവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. ജോർജ് മടുക്കാങ്കലിൻറ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ നിർവ്വഹിച്ചു. ലയൺസ് 318 B ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി.യു.വർക്കി, റവ. ഫാ.സജി അമ്മാട്ടുകുന്നേൽ, Read More…
സ്ത്രീപക്ഷ നവകേരളം: ഫ്ളാഷ്മോബ് അവതരിപ്പിച്ചു
സ്ത്രീകളെ നവചിന്തകളുടെയും ആത്മവിശ്വാസത്തിന്റെയും ലോകത്തേക്ക് ക്ഷണിച്ച് വിദ്യാർഥികളുടെ ഫ്‌ലാഷ് മോബ്. വനിതാ- ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 18 മുതൽ 20 വരെ കോട്ടയത്തു നടത്തുന്ന ‘സ്ത്രീപക്ഷ നവകേരളം’ എന്ന സ്ത്രീ ശാക്തീകരണ പരിപാടിക്ക് മുന്നോടിയായാണ് തിരുനക്കര ഗാന്ധി സ്‌ക്വയറിൽ കോട്ടയം ബസേലിയസ് കോളജിലെ എൻ.എസ്.എസ്. വോളണ്ടിയർമാർ പരിപാടി അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ – ശിശുവികസനവകുപ്പ് സീനിയർ സൂപ്രണ്ട് ജി. സ്വപ്നാമോൾ, ജൂനിയർ Read More…
ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ പുതിയ ഒരു വഴി കൂടി യാഥാർഥ്യമായി
ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ പുതിയ ഒരു വഴി കൂടി യാഥാർഥ്യമായിരിക്കുകയാണ് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. അരീക്കര പുതുവേലി PWD റോഡിനു സമീപമാണ് പുതിയ റോഡ് യാഥാർദ്യമായിരിക്കുന്നത്. വഴിക്ക് സാമ്പത്തികമായ സഹകരണം നൽകി നേതൃത്വം നൽകിയ ജോസ് പി യു പാണ്ടിയാംകുന്നേൽ, സ്ഥലം വിട്ടു നൽകിയ പ്രൊഫസർ രമണി ജോസ് കണിയാംകുടിലിൽ, പ്രമോദ് കെ കെ കണിയാപറമ്പിൽ, ഷാജി കെ കെ കണിയാപറമ്പിൽ, സതീശൻ കെ കെ ഉദയപ്പാറയിൽ,സൗമ്യ കൃഷ്ണൻ ഉദയപ്പാറയിൽ, Read More…











