Obituary

കലയത്തിനാൽ ഏലിക്കുട്ടി ജോസഫ് നിര്യാതയായി

മേലമ്പാറ: കലയത്തിനാൽ പരേതനായ കെ.എം.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (96) അന്തരിച്ചു. മൃതദേഹം നാളെ വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഞായറാഴ്ച 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭരണങ്ങാനം പറമുണ്ടയിൽ കുടുംബാംഗമാണ്. മക്കൾ: സാലമ്മ, ഓമന, മാത്തച്ചൻ, മോളി, ടെസി, ലൂസി, അഡ്വ. ജസ്റ്റിൻ പാലാ (പ്രസിഡന്റ് ലയൺസ് ക്ലബ്, ഈരാറ്റുപേട്ട). മരുമക്കൾ: കെ.ടി.ജോസഫ് കിഴക്കേക്കര (പാലാ), തങ്കച്ചൻ ഏറത്ത് (നീറന്താനം, രാമപുരം), സോഫി കൊച്ചുപറമ്പിൽ (വാഴക്കുളം) ടോമിച്ചൻ Read More…

Ramapuram

രാമപുരം കോളേജിൽ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് തിരുവനന്തപുരം കെൽട്രോണുമായി സഹകരിച്ച് നടത്തുന്ന ആഡ്ഓൺ കോഴ്സ് ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി സിജി ജേക്കബ് കെൽട്രോൺ പ്രോജക്ട് മാനേജർ ആദിത്യ രാജ് കെൽട്രോൺ ഫാക്കൽറ്റി മെമ്പർ ഗൗരി കൃഷ്ണ ടി ഡി അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, Read More…

Erattupetta

ജി.ഐ.ഒ ഈരാറ്റുപേട്ട ഏരിയക്ക് പുതിയ നേതൃത്വം

ഈരാറ്റുപേട്ട: ഗേൾസ് ഇസ്‍ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) ഈരാറ്റുപേട്ട ഏരിയക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. റിദാ ഫാത്തിമ (പ്രസിഡന്റ്), ഫർസാന സമദ് (ജനറൽ സെക്രട്ടറി), ഹിദാ ഇബ്രാഹിം (വൈസ് പ്രസിഡന്റ്‌), ആലിയ പി. സൈഫൽ (ജോയിന്റ് സെക്രട്ടറി), ഹിബ ഫാത്തിമ (റിസർച്ച് & സ്റ്റഡീസ്), ബാസിമ പി. അഷ്‌റഫ്‌ (സർവീസ്), ഫാദിയാ പി.എസ്, ഫിദ സലിം, ഹലീമ ബീവി (അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാത്തിമ ഇസ്മായിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Pala

പാലാ കെ.എം മാണി സ്മാരക ജനറല്‍ ഹോസ്പിറ്റലിന് 25 കോടി രൂപ: ജോസ് കെ.മാണി

പാലാ : സംസ്ഥാന ബജറ്റില്‍ പാലാ കെ.എം മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലിന് 25 കോടി രൂപ ലഭ്യമായതായി ജോസ് കെ.മാണി എം.പി അറിയിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാലുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ത്തീകരണത്തിനും 20 കോടി രൂപയും, ഹോസ്പിറ്റലിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 5 കോടി രൂപയുമാണ് വകകൊള്ളിച്ചിരിക്കുന്നത്. റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 2.45 കോടി രൂപ Read More…

Kanjirappally

പ്രതിഷേധം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ദേശീയപാതയിൽ മുന്നറിയിപ്പില്ലാതെ റോഡിന്റെ ഒരു ഭാഗം, ബ്ലോക്ക് ചെയ്തു കൊണ്ട്, കലിങ്ക് നിർമ്മാണം നടത്തുകയും ഗതാഗത നിയന്ത്രണത്തിനായി വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരിക്കുകയും ചെയ്തതിന്റെ ഫലമായി ഭാഗമായി ടൗണിൽ കിലോമീറ്റർ നീളുന്ന ട്രാഫിക് ബ്ലോക്ക് ഉണ്ടായതിൽ പ്രതിഷേധിച്ച് കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, നാട്ടുകാർ, എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് ബെന്നിച്ചൻ കുട്ടൻചിറയിൽ, കേരള ഹോട്ടൽ Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടയിടിച്ച് വാഴൂർ സ്വദേശി ജീവൻ തോമസിന് ( 40) പരുക്കേറ്റു. ഉച്ചയ്ക്ക് പൊൻകുന്നം ഒന്നാം മൈൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ചങ്ങനാശേരി വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ച് ചങ്ങനാശേരി സ്വദേശിനി കാതറീൻ ജോസിന് ( 21) പരുക്കേറ്റു. ഇന്നലെ വൈകിട്ട് തെക്കേത്തുകവല ഭാ​ഗത്ത് വച്ച് പിക് അപ്പ് കാലിലൂടെ കയറി ചിറക്കടവ് സ്വദേശി Read More…

Erattupetta

പെൻഷനേഴ്സ് യൂണിയൻ സമ്മേളനം

ഈരാറ്റുപേട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് സമ്മേളനം വ്യാപാരഭവനിൽ ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് റ്റി എം.റഷീദ് പഴയംപ്പള്ളി അധ്യക്ഷത വഹിച്ചു. എം.വി സെബാസ്റ്റ്യൻ മേക്കാട്ട്, എം.സി.ജോസഫ്, ബാബുരാജ്, ഇ.മുഹമ്മദ്, ജെയിംസ് മാത്യൂ, ലുക്കോസ് വേണാടൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി റ്റി.എം.റഷീദ് (പ്രസിഡൻ്റ്) കെ.ഇ.മുഹമ്മദ് ബഷീർ, മേരിക്കുട്ടി ജോർജ്, എം.വി.സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറുമാർ) വി.എം. അഷറഫ് വടക്കേടത്തിൽ (ജനറൽ സെക്രട്ടറി) മാത്യു ജേക്കബ്, ആലിസ് മാത്യൂ. ആരിഫാ ബീവി (സെക്രട്ടറിമാർ)എൻ.കെ.ജോൺ Read More…

Kottayam

സംസ്ഥാന ബജറ്റിൽ റബർ കർഷകരെ അവഗണിച്ചു: സന്തോഷ് കുഴിവേലിൽ

കോട്ടയം: ഇന്ന് ധനകാര്യ വകുപ്പ് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ കേരളത്തിലെ റബർ കർഷകർക്ക് വേണ്ടി ഒരു പ്രഖ്യാപനവും മുണ്ടായില്ല. റബറിന്റെ തറവില വർദ്ധിപ്പിക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നതായി ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ പ്രസ്താവിച്ചു. റബർ കർഷകർക്ക് സംസ്ഥാന ഗവൺമെന്റ് അവഗണിച്ചതായി സന്തോഷ് കുഴിവേലിൽ ചൂണ്ടിക്കാണിച്ചു.സന്തോഷ് കുഴിവേലിൽ, ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്: ഫോൺ:8281821778

General

വെള്ളികുളം പള്ളിയിൽ തിരുനാളിന് നാളെ കൊടിയേറും

വെള്ളികുളം: വെള്ളികുളം ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയുംവിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് 30 വെള്ളിയാഴ്ച കൊടിയേറും. അന്നേദിവസം ഇടവക ദിനമായി ആചരിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന, നൊവേന. 3.30 pm ന് ജപമാല. 4 .15 pm കൊടിയേറ്റ് . 4.30 pm ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന.ഫാ. മാത്യു മുകളേൽ. തുടർന്ന് മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന, വാഹന വെഞ്ചിരിപ്പ്. 6.30 pm ന് അൻ്റോണിയൻ ആർട്സ് ക്ലബ് അവതരിപ്പിക്കുന്ന കലാസന്ധ്യ. Read More…

Pala

‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി ഫെബ്രുവരി 2 ന് അൽഫോൻസാ കോളജിൽ

പാലാ: ഇന്ത്യൻ ഫോറിൻ സർവ്വീസിനെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 2 ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും അൽഫോൻസാ കോളജ് വിമൺ സെല്ലും ചേർന്ന് അൽഫോൻസാ കോളജിൽ ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി സംഘടിപ്പിക്കുന്നു. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ രാവിലെ 11 ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം, മഹാത്മാഗാന്ധി നാഷണൽ Read More…