ഈരാറ്റുപേട്ട: മലർവാടി, സംസ്ഥാന തലത്തിൽ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച മഴവിൽ ചിത്രരചന മത്സരത്തിൽ ഈരാറ്റുപേട്ടയിലെ രണ്ട് സെന്ററുകളിലായി നാനൂറോളം കുട്ടികൾ പങ്കാളികളായി. ഈരാറ്റുപേട്ട അൽ മനാർ സ്കൂളിലും നടക്കൽ മുണ്ടക്കപ്പറമ്പ് ഹിറാ മസ്ജിദ് മദ്രസയിലുമായി നടന്ന മത്സരത്തിൽ ഈരാറ്റുപേട്ട നഗരസഭയിലേയും സമീപ പഞ്ചായത്തുകളിൽനിന്നുമുള്ള കുട്ടികൾ പങ്കെടുത്തു. പ്രമുഖ ചിത്രകാരൻ നസീർ കണ്ടത്തിൽ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു. കാറ്റഗറി ഒന്നിൽ യുംന മർയം, ഫർസാന മിസ്റിൻ, നൈസ നൌഫൽ, കാറ്റഗറി രണ്ടിൽ Read More…
Author: Web Editor
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണസമാപന സമ്മേളനം നടന്നു
കൂത്താട്ടുകുളം : വിശുദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളും സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനവും കൂത്താട്ടുകുളം തിരുകുടുംബ ഫൊറോന പള്ളിയിൽ നടന്നു. ഇൻ്റർ ചർച്ച് കൗൺസിൽ, കെ സി ബി സി എക്യുമെനിക്കൽ കമ്മീഷൻ, കേരള കൗൺസിൽ ഓഫ് ചർച്ചസ് എന്നീ സമിതികൾ സംയുക്തമായി ആണ് രണ്ടാം വർഷവും യൂണിറ്റി ഒക്ടേവ് കേരളത്തിൽനടത്തിയത് . ആഗോള തലത്തിൽ കത്തോലിക്കാ സഭയുടെ ഡിക്കാസ്ടറി ഫോർ പ്രൊമോടിങ് ക്രിസ്റ്റ്യൻ യൂണിറ്റിയും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസും സംയുക്തമായി ആണ് Read More…
ഭരണഘടനയ്ക്കെതിരായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണം: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: ഭരണഘടനയെയും മതനിരപേക്ഷതയേയും വെല്ലുവിളിക്കുന്ന നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിരോധമുയർത്തണമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. വികസനത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. അതിദാരിദ്രം നിർമാർജനം ചെയ്യാൻ കഴിഞ്ഞത് കേരളത്തിൽ മാത്രമാണ്. പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവരാൻ കേരളം ആവിഷ്‌കരിക്കുന്ന പ്രവർത്തനങ്ങളുടെ സവിശേഷത നീതി ആയോഗ് ചൂണ്ടിക്കാണിച്ചതാണ്. രാജ്യത്തു Read More…
റിപ്പബ്ലിക് ദിനാഘോഷം
തിടനാട് : CSC Tiny Tech Kindergarten School ൽ 77 th റിപ്പബ്ലിക് ദിനാഘോഷം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രെസ് റോസ് പ്രിയ സണ്ണി പതാക ഉയർത്തി. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി. റിമാകുമാരി അർച്ചന തുടങ്ങിയവർ പ്രസംഗിച്ചു.
രൂപത കുടുംബ കൂട്ടായ്മ സമ്മേളനം 27 ന്
പാലാ : പാലാ രൂപതാ കുടുംബ കൂട്ടായ്മ സമ്മേളനം ജനുവരി 27, ചൊവാഴ്ച 2 മണിക്ക് ളാലം സെൻ്റ് മേരീസ് പ പള്ളി ഹാളിൽ വച്ച് നടത്തുന്നു. 1.30 ന് രജിസ്ട്രഷൻ. ബൈബിൾ പ്രതിഷ്ഠയോടു കൂടി ആരംഭിക്കുന്ന പരിപാടി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിക്കും. വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ഏറ്റവും മികച്ച കുടുംബ കൂട്ടായ്മ ഇടവകകൾക്കുള്ള Read More…
റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 77 മത് റിപ്പബ്ലിക് ദിനാഘോഷം ആചരിച്ചു. പി ടി എ പ്രസിഡണ്ട് രാജേഷ് മലയിൽ ദേശീയപതാക ഉയർത്തി. എസ്എംസി ചെയർമാൻ രാധാകൃഷ്ണൻ പി ബി , ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ആൻറണി ജോസഫ്,ഹൈസ്കൂൾ സീനിയർ ജീനാ എ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി, ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എം പി, രതീഷ് വിഎസ് ,പിടിഎ അംഗം സനീഷ് കെ ജി എന്നിവർ നേതൃത്വം Read More…
എൽ പി സ്കൂൾ ചുറ്റുമതിൽ പെയിൻ്റ് ചെയ്തു മനോഹരമാക്കി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മുരിക്കുംവയൽ ഗവൺമെൻറ് എൽ പി സ്കൂളിൻ്റെ ചുറ്റുമതിൽഎൻഎസ്എസ് വളണ്ടിയേഴ്സ് പെയിൻറ് ചെയ്തു മനോഹരമാക്കി. പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് മലയിൽ, എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി , എൽ പി സ്കൂൾ പ്രസിഡണ്ട് സജിമോൻ പി എ, ഹയർ സെക്കൻഡറി അധ്യാപകരായ രാജേഷ് എംപി, രതീഷ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി ,,സനീഷ് കെ ജി എന്നിവർ Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരങ്ങാട്ടുപള്ളി സ്വദേശി കെ. ആർ. സജിക്ക് ( 55 ) പരുക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെ മരങ്ങാട്ടുപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം. ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു കാഞ്ഞിരപ്പള്ളി സ്വദേശികളായ ടി.ജെ രാജേഷ് ( 49 ) ബിജു ടി.ജി (49 ) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ അർധരാത്രിയിലായിരുന്നു അപകടം . ബൈക്ക് ലോറിയുടെ Read More…
ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു
ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വടവാതൂര്‍ നവോദയ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന ആഘോഷ പരിപാടികൾ ജില്ലാ കളക്ടര്‍ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. ജനാധിപത്യം സുതാര്യമായിരിക്കാൻ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരെഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമെന്ന പ്രതിജ്ഞ രേഖപ്പെടുത്തി സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന വെബ്‌സൈറ്റിന്‍റെ ലോഞ്ചിംഗും കളക്ടർ നിർവഹിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദ്യാര്‍ഥികള്‍ ജില്ലാ സ്വീപ് വിഭാഗവുമായി സഹകരിച്ചാണ് വെബ് Read More…
വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ. ജസ്റ്റിസ് കെ.റ്റി തോമസിനും സാഹിത്യകാരൻ പി. നാരായണനും പത്മവിഭൂഷൺ പുരസ്കാരം. മരണാനന്തര ബഹുമതിയായാണ് വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ പുരസ്‌കാരം. പൊതുസേവന രംഗത്തെ മികവിനാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്‌കാരം. കേരളത്തിൽ നിന്ന് എട്ട് പേർക്കാണ് പത്മ പുരസ്കാരം ലഭിച്ചിരിക്കുന്നത്. കലാമണ്ഡലം വിമലാ മേനോനും പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകിയമ്മയ്ക്കും പത്മ ശ്രീ ലഭിച്ചു. എ.ഇ. മുത്തു Read More…











