Erumeli

മൂലക്കയം ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണ ഉദ്ഘാടനം നടത്തി

എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ച് പമ്പയാറിന് കുറുകെ നിർമിക്കുന്ന ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിർമ്മാണ ഉദ്ഘാടനംമൂലക്കയം ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിച്ചു . കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ആശാ ജോയി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനു മറ്റക്കര, Read More…

Pala

മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരണം പാലായില്‍ മാര്‍ച്ച് 8ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും

പാലാ :കേരള കത്തോലിക്കാ സഭ മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരിക്കുന്ന മാര്‍ച്ച് 8ന് പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വിപുലമായ പരിപാടികളോടെ ആചരണം സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയും അറിയിച്ചു. ഉച്ചകഴിഞ്ഞ് 4ന് ളാലം പുത്തന്‍പള്ളി ഹാളില്‍ നടക്കുന്ന സമ്മേളനം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രൂപതയുടെ 171 ഇടവക ദേവാലയങ്ങളിലും ദിവ്യബലിയര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും വി. കുര്‍ബാന മധ്യേ കേരള കത്തോലിക്കാ Read More…

General

ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി

വെള്ളികുളം ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് ഏകദിന സെമിനാർ നടത്തി.പ്രസിഡൻ്റ് റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തു. വിശുദ്ധ കുർബാന നിത്യ ജീവന്റെഅപ്പം,ദൈവവിളി കണ്ടെത്തുവാൻ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അരുവിത്തുറ എഫ്.സി.സി. പ്രൊവിൻഷ്യൽ ടീം അംഗങ്ങളായ സിസ്റ്റർ ജസിൽ മരിയ കൊട്ടുകാപ്പിള്ളിൽ,സിസ്റ്റർ ലീസാ ജീസ് വടക്കേൽ , സിസ്റ്റർ അമല Read More…

General

നാരീ പുരസ്ക്കാർ സമർപ്പണ ചടങ്ങ് 2026 മാർച്ച് 8 ന്

നാരീ പുരസ്ക്കാർ സമർപ്പണ ചടങ്ങ് 2026 മാർച്ച് 8 ഞായറാഴ്ചഉച്ചയ്ക്ക് 3 മണിക്ക് എറണാകുളം ESSS ഹാളിൽ വെച്ച് നടത്തുന്നു. സേവനത്തിന്റെ പ്രകാശം സമൂഹത്തിൽ വിതറി നന്മയുടെ വിത്തുകൾ പാകിയ മഹിളാ പ്രതിഭകളെ ആദരിക്കുന്നു. യുവത്വത്തിന് ആകാശം കാണിച്ച മഹാനായ ശാസ്ത്രജ്ഞനും ജനഹൃദയങ്ങളിൽ ഇടം നേടിയ രാഷ്ട്രപതിയുമായ ഡോ. എ.പി.ജെ അബ്ദുൽകലാമിന്റെ സ്മരണാർത്ഥം, തിരുവനന്തപുരം പ്രധാന കേന്ദ്രമായി രാജ്യത്തുടനീളം കലാ–സാംസ്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര–സാങ്കേതിക, ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ ഒൻപത് വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഡോ. Read More…

Pala

മലയോരങ്ങളിൽ ആവേശമായി എൽഡിഎഫ് വികസന സദസുകൾ

പാലാ : എംഎൽഎയുടെ വഞ്ചനയ്ക്കെതിരെ പാലായിൽ ഉയരുന്ന പ്രതിഷേധത്തിൻ്റെ അലയൊലികൾക്കൊപ്പമെന്ന് പ്രഖ്യാപിച്ച് മണ്ഡലത്തിൻ്റെ കിഴക്കൻ മലയോര മേഖലയും. തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിൽ എൽഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച സദസുകൾ ജനപങ്കാളിത്തം കൊണ്ട് ആവേശമായി. സദസിന് എത്തിയ ജോസ് കെ മാണിയെ പ്രാദേശിക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ വേദികളിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. തലനാട് ചാമപ്പാറ ജംങ്ഷനിൽ ചേർന്ന സദസ് സിപിഐ നേതാവും മുൻ എംഎൽഎയുമായ ഇ എസ് ബിജിമോൾ ഉദ്ഘാനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ആശാ Read More…

Kottayam

പുതുയുഗ യാത്രയ്ക്ക് പിന്തുണ അറിയിച്ച് തൃണമൂൽ കോൺഗ്രസ് വിളംബര ദീപം തെളിച്ചു

കോട്ടയം: ഫെബ്രുവരി 24 – 25 തിയതികളിൽ കോട്ടയം ജില്ലയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേത്യത്വത്തിൽ പര്യടനം നടത്തുന്ന പുതുയുഗ യാത്രയ്ക്ക് പിൻതുണയും അഭിവാദ്യവും അർപ്പിച്ച് തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരിൽ വിളംബര ദീപം തെളിയിച്ചു. ഈ ജാഥ കേരളത്തിലെ ഇടതു സർക്കാരിന്റെ അന്ത്യം കുറിക്കുവാനുള്ള ബഹുജന മുന്നേറ്റമായി മാറുമെന്നും ദീപം തെളിയിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് Read More…

Obituary

പൊങ്ങലയിൽ പി.കെ അനുക്കുട്ടൻ നിര്യാതനായി

കുന്നോന്നി: പൊങ്ങലയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ പി.കെ അനുക്കുട്ടൻ (59) നിര്യാതനായി. (പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് മുൻ ബോർഡ് അംഗം, സി.പി.ഐ.എം കുന്നോന്നി ഈസ്റ്റ് ബ്രാഞ്ച് അംഗം) ഭാര്യ: ഇന്ദു (ആറൻമുള). മാതാവ്: തങ്കമ്മ മക്കൾ: അമൽ, അജിത്ത് മരുമക്കൾ: ചാരുനാഥ് (കോന്നി). സംസ്കാരം ഇന്ന് (23-02-26, തിങ്കൾ) 4.00 PM ന് വീട്ടുവളപ്പിൽ.

Kanjirappally

കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്‍. രവി നിര്‍വഹിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷനായി. മൂന്നു നിലകളിലായി 3443 ച.മീ. വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണം 2013ല്‍ പൂര്‍ത്തിയാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗമാണ് രണ്ടു ഘട്ടങ്ങളും പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ ജസ്റ്റിസ് എസ്. മനു മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി., അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജുമാരായ കെ. ലില്ലി, Read More…

Poonjar

ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷ പൂഞ്ഞാർ സെന്റ് ജോസഫ്‌സ് യു.പി സ്കൂളിൽ വെച്ച് നടന്നു

കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് ആറ് കാറ്റഗറികളിലായിട്ടാണ് പരീക്ഷ നടത്തിയിരുന്നത്, പരീക്ഷയെ തുടർന്ന് പുരസ്‌ക്കാര ചടങ്ങും നടന്നു. ന്യൂറോനെറ്റ് പുരസ്‌ക്കാര ചടങ് പൂഞ്ഞാർ തെക്കേകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനർവമോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻ്റ് അരിപ്ലാക്കൽ എന്നിവർ ചേർന്ന് ഉൽഘാടനം നിർവഹിച്ചു. ന്യൂറോനെറ്റ് സ്ഥാപകൻ ബിജു പച്ചിരിയന്റെ അധ്യക്ഷതയിൽ നടന്ന ചടങ് ടെക്നോളജി വിഭാഗം മേധാവി പ്രജിത്ത് പിവി സ്വാഗതവും, ഇവന്റ് കോഓർഡിനേറ്റർ ഗായത്രി ടീച്ചർ നന്ദിയും പറഞ്ഞു. ആറ് കാറ്റഗറികളിലായി പതിനൊന്നോളം റാങ്ക് Read More…

Aruvithura

പാരമ്പര്യ ഔഷധ കൂട്ടുകളിൽ സൗഖ്യമൊരുക്കി അരുവിത്തുറയിൽ സൗജന്യ തദ്ദേശീയ പാരമ്പര്യ ചികിത്സാ ക്യാമ്പ്

അരുവിത്തുറ :നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യ ചികിത്സയുടെയും അത്ഭുത ഔഷധക്കൂട്ടുകളുമായി അരുവിത്തുറ ഫൊറോന ഇടവകയിലെ പിതൃവേദി, മാതൃവേദി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ടി. പി .സി . വി കോട്ടയം ജില്ലയുടെ സൗജന്യ രോഗ പരിശോധന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് നടന്നു. ക്യാമ്പ് പൂഞ്ഞാർ പാലസിലെ പ്രൊഫ. സുധ ഗോദവർമ ഉദ്ഘാടനം ചെയ്തു.ടി.പി.സി. വി സംസ്ഥാന പ്രസിഡന്റ് സാവിയോ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡൻ്റ് ബേബി വൈദ്യർ പിതൃവേദി യൂണിറ്റ് പ്രസിഡൻ്റ് Read More…