Mundakayam

മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം : 40 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മുണ്ടക്കയം സബ് ട്രഷറിയ്ക്ക് സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 27 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈൻ ആയി നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയായി പങ്കെടുക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം Read More…

Crime

ആറു വയസ്സുകാരി മകളോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പിതാവിന് 19 വർഷം കഠിനതടവും,1,40,000 /-രൂപ പിഴയും

ഈരാറ്റുപേട്ട: ആറു വയസ്സുകാരിയായ മകളോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പിതാവ് നെച്ചിപുഴൂർ കദളികാട്ടിൽ അനീഷ് കുമാർ. K. S (34) എന്നയാളെ 19 വർഷം കഠിനതടവും, 1,40,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് ശിക്ഷ വിധിച്ചു. പ്രതി പിഴ അടച്ചാൽ 1,20,000 /- രൂപ അതിജീവിതക്കു നൽകുന്നതിനും, ഉത്തരവായിട്ടുണ്ട്. ഭാരതിയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും, J.J ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ Read More…

Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ നഴ്സുമാർ അടക്കമുള്ളവർക്ക് നിരവധി തൊഴിലവസരങ്ങൾ

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നഴ്സുമാർക്കായുള്ള വാക് ഇൻ ഇന്റർവ്യൂ നാളെ (26.02.2026) രാവിലെ 10 മണിക്ക് മേരീക്വീൻസ് എച്ച്. ആർ വിഭാഗത്തിൽ നടക്കും. എൻ.എ.ബി. എച്ച് അക്രഡിറ്റെഷൻ ഉള്ള ആശുപത്രികളിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള ബി. എസ്.സി നഴ്സിംഗ് ബിരുദമുള്ളവർക്കും, ജി.എൻ.എം കഴിഞ്ഞവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. മറ്റ് ഒഴിവുകൾ : റസിഡന്റ് മെഡിക്കൽ ഓഫീസർ: എം.ബി.ബി.എസ് ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമാണ്.ഫിസിയോതെറാപ്പിസ്റ്റ് : എം.പി.റ്റി / ബി.പി.റ്റി ബിരുദവും കുറഞ്ഞത് 05 വർഷത്തെ Read More…

Erattupetta

ഇടതു പക്ഷം പരാചയപ്പെട്ടിടത്തു നിന്നും നമ്മൾ തുടങ്ങും: വീ.ഡി. സതീശൻ

ഈരാറ്റുപേട്ട: കഴിഞ്ഞ പത്ത് വർഷത്തെ ഇടതു ഭരണം കേരളത്തെ മുച്ചൂടം മുടിച്ചു. ആരോഗ്യ മേഘല പൂർണമായും വെന്റിലേറ്ററിലായി. വിദ്യാഭ്യസ രംഗം കുത്തഴിഞ്ഞു. അഴിമതിയും ദൂർത്തും കൊള്ളയും മുഖമുദ്രയാക്കിയവർ നമ്പർ വൺ കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ചെന്ന് ഓപ്പറേഷന് വിധേയനാകേണ്ടിവരുന്ന പാവപ്പെട്ടവന് വയറ്റിൽ കത്രികയുമായി മടങ്ങിവരേണ്ട അവസ്ഥ. കൈക്ക് പരിക്ക് പറ്റി ചികിത്സയ്ക്ക് പോയ ഒരു പിഞ്ചുകുട്ടിക്ക് തന്റെ കൈ തന്നെ നഷ്ടപ്പെട്ട അവസ്ഥ. എന്നിട്ട് ആ കുട്ടിയെ തിരിഞ്ഞ് പോലും നോക്കാത്ത സർക്കാർ സംവിധാനം. ഇവർ പാടെ Read More…

pravithanam

നുണപ്രചാരണവും വ്യക്തിഹത്യയും വികസന മുരടിപ്പിന് പരിഹാരമാകില്ല: ജോസ് കെ മാണി

പ്രവിത്താനം: കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല. പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്രയായി വിലയിരുത്തപ്പെടുന്നത്. ഒരു നിയമസഭാ നിയോജകമണ്ഡലത്തിലെ ജനകീയാവശ്യങ്ങളും നടപ്പിൽ വരുത്തേണ്ട വികസന പ്രവർത്തനങ്ങളും സംബന്ധിച്ച രൂപരേഖ സർക്കാരിന് മുന്നിൽ സമർപ്പിക്കേണ്ടത് നിയോജകമണ്ഡലങ്ങളിലെ എംഎൽഎമാരുടെ ജോലിയാണ്. ഇത്തരത്തിൽ എത്ര രൂപരേഖകൾ നിയമസഭയിലും സർക്കാരിൻ്റെ Read More…

General

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ചു; ഇനി 40 വയസ്സുവരെ അപേക്ഷിക്കാം

പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 45 വയസ്സാക്കി. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും.

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക ആശുപത്രിപടിക്കു സമീപത്തുണ്ടായ അപകടത്തിൽ പൈക സ്വദേശി എബ്രഹാമിന് ( 59) പരുക്കേറ്റു. നെല്ലാറപ്പാറ ഭാ​ഗത്തുണ്ടായ അപകടത്തിൽ കളത്തൂക്കടവ് സ്വദേശി ബിബിന് (42) പരുക്കേറ്റു.

Pala

സൗജന്യ കണ്ണട വിതരണവും ഡയാലിസിസ് കിറ്റ് വിതരണവും

പാലാ : ലയൺസ് ക്ലബ്ബ് ഓഫ് പാലാ സെൻട്രലിൻറ നേതൃത്വത്തിൽ പാലാ മരിയാ സദനത്തിൽ സൗജന്യ കണ്ണട വിതരണവും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തപ്പെട്ടു. നേത്ര പരിശോധനയിലൂടെ കണ്ണട ആവശ്യമായി വന്ന 80 പേർക്കാണ് സൗജന്യമായി കണ്ണട വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം മരിയാ സദനം ഡയറക്ടർ സന്താഷ് ജോസഫിൻറ അദ്ധ്യക്ഷതയിൽ പാലാ എം ഏൽ ഏ മാണി സി.കാപ്പൻ നിർവ്വഹിച്ചു. ലയൺസ് 318 B ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം Read More…

Erattupetta

പെരുന്നാൾ ഉത്സവ രുചികളുമായി പിതാവിൻ്റെ വഴിയിൽ ഈരാറ്റുപേട്ട സ്വദേശി ശിബിലി എം എ

ഈരാറ്റുപേട്ട: പെരുന്നാൾ ഉത്സവ കാലഘട്ടത്തിൽ പിതാവിന് ഒപ്പം കൂടി ഇപ്പോൾ മുറുക്ക് കച്ചവടം ജീവിതമാർഗം ആക്കിയിരിക്കുകയാണ് ഈരാറ്റുപേട്ട സ്വദേശി ശിബിലി എം എ. മേലുകാവ് എള്ളുംപുറം , ഇരുമാപ്ര, മേച്ചാല്‍, കൂവപ്പള്ളി, കണ്ണിക്കൽ, കല്ലുവെട്ടം കുളത്തിക്കണ്ടം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ 25 വർഷത്തിലേറെയായി മുടങ്ങാതെ മുറുക്ക് ഐറ്റവുമായി എത്തുന്നു. മേൽപ്പറഞ്ഞ എല്ലാ സ്ഥലങ്ങളിലും കഴിഞ്ഞ രണ്ടാഴ്ച വരെ പിതാവ് അബ്ദുൽ ഖാദർ ഉണ്ടായിരുന്നു. സ്ട്രോക്ക് ബാധിച്ച് അദ്ദേഹം മരണപ്പെട്ടു. എങ്കിലും കുട്ടിക്കാലം മുതൽ പെരുന്നാൾ ഉത്സവപ്പറമ്പുകളിൽ കൂടെ Read More…

Pala

ജോസ് കെ. മാണിയുടെ മൗനം ഇരട്ടത്താപ്പ്; സതീശൻ പാലായിലെത്തുമ്പോൾ മാപ്പ് പറയണം; ഇടതു വലതു മുന്നണികൾക്കെതിരെ ഷോൺ ജോർജ്

പാലാ: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരായ കേസുകൾ പിൻവലിക്കാത്ത സർക്കാരിന്റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ശക്തമായ വിമർശനവുമായി രംഗത്ത്. ലൗ ജിഹാദ്, നർകോട്ടിക് ജിഹാദ് പരാമർശങ്ങളെ തുടർന്നാണ് ബിഷപ്പിനെതിരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകേന്ദ്രങ്ങളിൽ സ്വാധീനമുണ്ടെന്ന് പറയുന്ന കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്ക് ഈ കേസുകൾ പിൻവലിപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പാലാ മീഡിയ അക്കാദമിയിൽ നടന്ന ‘മീറ്റ് ദ പ്രസ്’ Read More…