Crime

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 76 വയസ്സുകാരന് 77 വർഷം കഠിന തടവും 80,000 രൂപ പിഴയും വിധിച്ചു

ഈരാറ്റുപേട്ട : അയൽവാസിയായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി എരുമേലി, പുഞ്ചവയൽ കണ്ടൻകേരിൽ 76വയസ്സുള്ള തോമസ്. കെ. കെ എന്നയാളെ 77 വർഷം കഠിന തടവിനും 80,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു.

പ്രതി പിഴ അടച്ചാൽ അതിൽ 70,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻശിക്ഷാനിയമത്തിലെയും,പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

1/ 1/ 2024 മുതൽ 27/2/2024 വരെയുള്ള കാലയളവിൽ പ്രതി അതിജീവിതയെ പീഡിപ്പിച്ചു വരികയായിരുന്നു. മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ്‌ എച്ച് ഒ ആയിരുന്ന തൃദീപ്ചന്ദ്രൻ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെയും 10 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *