പാലാ : ആദ്യകാല വോളിബോൾ താരവും പൈക പുതിയിടം ആശുപത്രി ഉടമയുമായ ഡോ. ജോർജ് മാത്യു പുതിയിടം (72) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കാരിത്താസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3 മണിയോടെ ആയിരുന്നു അന്ത്യം. മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വസതിയിൽ കൊണ്ടുവരും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പൈക പള്ളിയിൽ സംസ്കരിക്കും. നിരവധി ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച വോളിബോൾ താരമാണ്. ജിമ്മി ജോർജ്, ജോസ് ജോർജ് എന്നിവരോടൊപ്പം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കോളേജ് Read More…
അരുവിത്തുറ: ജ്യോതി നിവാസ് മിഷൻ ഹോം ഭവനാംഗം സിസ്റ്റർ ട്രീസ ജോസഫ് വടക്കേച്ചിറയാത്ത് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് ജ്യോതി നിവാസ് മിഷൻ ഹോം ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മൂന്നിലവ് വടക്കേച്ചിറയാത്ത് കുടുംബാംഗമാണ്. പാദുവാ, ഭരണങ്ങാനം, കണ്ണാടി ഉറുമ്പ്, മണിയംകുളം, തീക്കോയി, വാഗമൺ, പുലിയന്നൂർ, വേലത്തുശ്ശേരി, രത്നഗിരി എന്നീ മഠങ്ങളിലും മണിപ്പൂർ മിഷനിൽ തൂയി ബുങ്ങ്, ഇംഫാൽ എന്നിവിടങ്ങളിലും നാഗാലാന്റിലെ കോഹിമയിലും ജ്യോതിനിവാസ് മിഷൻ ഹോം അരുവിത്തുറ എന്നീ മഠങ്ങളിലും Read More…
പൂഞ്ഞാർ: കടലാടിമറ്റം മാമ്പലകയിൽ കരുണാകരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് (29-05-25, വ്യാഴം) 2 ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്ത കടലാടിമറ്റം വാഴയിൽ കുടുംബാംഗം. മക്കൾ: സിന്ധു, സ്വപ്ന, സുനിൽ കുമാർ, പരേയായ സിനി മരുമക്കൾ: മനോജ് അള്ളുങ്കൽ കളത്തൂക്കടവ്, രശ്മി സുനിൽ കുളത്തുങ്കൽ പൂവത്താനി.