Thidanad

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം; പ്രതിഷേധ പ്രകടനം

തിടനാട് : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ബിജെപി നേതാവ് പി. കെ. കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണവും സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് പ്രകടനം സംഘടിപ്പിച്ചത്.

ബി ജെ പി പൂഞ്ഞാർ മണ്ഡലം ജനറൽ സെകട്ടറി ശ്രീകാന്ത് എം എസ് അധ്യക്ഷത വഹിച്ച പ്രതിഷേധയോഗം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ് ഉദ്ഘാടനം ചെയ്തു.

നേതാക്കളായ ടോമി ഈറ്റതോട്,ഇ ഡി രമണൻ, അജിത മോഹൻദാസ്,ക്ലിൻറ് അരീപ്ലാക്കൽ,ബെറ്റി ബെന്നി,സന്ധ്യ ശിവകുമാർ,സീന വി എസ്, ബൈജു വാരണം,ശ്യാംകുമാർ,ബെന്നി തയ്യിൽ,ബിജു കല്ലാച്ചേരി,ബി പ്രമോദ്, രഞ്ജിത് പൂഞ്ഞാർ,പി എസ് രമേശൻ,അന്നി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *