Bharananganam

സത്ഗ്രന്ഥ വായന നല്ല വ്യക്തിത്വം രൂപീകരിക്കും: ജോർജ് പുളിങ്കാട്

ഭരണങ്ങാനം: ഭരണങ്ങാനം സെൻ്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ വായന വാരാഘോഷം ഇന്ന് രാവിലെ 11 .15 ന് നടത്തപ്പെട്ടു. പ്രശസ്ത നോവലിസ്റ്റും അധ്യാപകനുമായ കുടക്കച്ചിറ സ്വദേശി ശ്രീ. ജോർജ് പുളിങ്കാട് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ടി തോമസ് കിഴക്കേക്കര അധ്യക്ഷത വഹിച്ചു.

സത്‌ഗ്രന്ഥവായന നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു എന്നും വിദ്യാർത്ഥികൾക്ക് നല്ലൊരു വായനാ സംസ്കാരം ഉണ്ടാകണമെന്നും ജോർജ് സാർ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. മലയാള വിഭാഗം അധ്യാപിക ശ്രീമതി. സാറാ ജോർജ് സ്വാഗതവും, സ്കൂൾ പ്രതിനിധി ഏബൽ നോയൽ നന്ദിയും അർപ്പിച്ചു.

സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ.ബെന്നിച്ചൻ പിഐ പുസ്തകപ്പെട്ടി ഉദ്ഘാടനം ചെയ്തു . കുട്ടികൾ വായന ദിന പ്രതിജ്ഞയെടുത്തു. അധ്യപകപ്രതിനിധികളായ ശ്രീ ജോസഫ് കെ.വി, ശ്രീമതി. സ്റ്റെല്ലാ കുര്യാക്കോസ് എന്നിവർ വായന ദിന സന്ദേശം നല്കി. പുസ്തക പരിചയം എഡ്‌റിക് ജോസഫും, ക്രിസ് ബിൻ സന്തോഷ് കവിതയും അവതരിപ്പിച്ചു. റ്റോംസിൻ അലക്സ് വായനാനുഭവം പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *