Bharananganam

ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 19 മുതൽ

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ 28 വരെ തീർഥാടനകേന്ദ്രത്തിൽ ആഘോഷിക്കും. ദിവസവും രാവിലെ 5.30, 6.45, 8.30, 10, ഉച്ചയ്ക്ക് 2.30, 3.30, വൈകിട്ട് 5, 7 എന്നീ സമയങ്ങളിൽ കുർബാന. 19നു രാവിലെ 11.15നു പാലാ രൂപതാധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും.

11.30നു മാർ ജോസഫ് പെരുന്തോട്ടം കുർബാന അർപ്പിക്കും. 21നു രാവിലെ 11.30നു കുർബാന: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. 22നു രാവിലെ 11.30നു കുർബാന: മാർ ജോസഫ് കൊല്ലംപറമ്പിൽ. 24നു വൈകിട്ട് 5നു കുർബാന: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.

25 നു രാവിലെ 11.30നു കു‍ർബാന: മാർ ജോസഫ് പുളിക്കൽ. 26നു 11.30നു കുർബാന: കർദിനാൾ മാർ ജോർജ് ആലഞ്ചേരി. 27നു രാവിലെ 11.30നു കു‍ർബാന: മാർ ജേക്കബ് മുരിക്കൻ. വൈകിട്ട് 5നു കുർബാന: ആർച്ച് ബിഷപ് മാർ തോമസ് തറയിൽ.

പ്രധാന തിരുനാൾ ദിനമായ 28നു പുലർച്ചെ 4.45നും 6നും കുർബാന. 7നു മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ച അപ്പം വെഞ്ചരിക്കും. 8.30നു മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിക്കും. 10.30നു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ തിരുനാൾ കുർബാന അർപ്പിക്കും. 12.30നു പ്രദക്ഷിണം.

Leave a Reply

Your email address will not be published. Required fields are marked *