കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പ്രവർത്തിക്കുന്ന കെഎഫ്സി ഔട്ട്ലെറ്റിൽ തീപിടുത്തമുണ്ടായി. പുലർച്ചെ രണ്ടരയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു. തീ പിടുത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.





