പൂഞ്ഞാർ: ബാലസംഘം പൂഞ്ഞാർ ഏരിയയുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് സമ്മർ ക്യാമ്പും ഹാപ്പിനെസ് ഫെസ്റ്റിവലും പൂഞ്ഞാർ എ.ടി.എം വായനശാലയിൽ സംഘടിപ്പിച്ചു. ബാലസംഘം ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് കെ. സോമൻ, ജില്ലാ ജോയിന്റ് സെക്രട്ടറി അശ്വിൻ അനീഷ്, ഏരിയ കോർഡിനേറ്റർ സുഷമ മുരളി എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
ക്യാമ്പിൽ വിവിധ ശാസ്ത്ര-സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളും ചർച്ചകളും നടന്നു. പൂഞ്ഞാർ ഏരിയയിലെ വിവിധ മേഖലകളിൽ നിന്നുള്ള ബാലസംഘം കൂട്ടുകാർ ക്യാമ്പിൽ പങ്കെടുത്തു. നായനാർ ദിനത്തോടനുബന്ധിച്ച് ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ബാലസംഘം രക്ഷാധികാരി ടി.എസ് സിജു, ചുമതലക്കാരൻ രമേശ് ബി. വെട്ടിമറ്റം, ഏരിയ സെക്രട്ടറി അനൻ സതീഷ്, ജില്ലാ കമ്മിറ്റി അംഗം ടി. സുഭാഷ്, ഏരിയ അക്കാദമിക് കൺവീനർ അബ്ദുൽ റസാക്ക്, ലോക്കൽ സെക്രട്ടറി സി.ജി സുരേഷ്, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ റെജി, ഏരിയ കമ്മിറ്റി അംഗവും പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് അംഗവുമായ ബിന്ദു അശോകൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീത നോബിൾ, ബീന മധുമോൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.പി പ്രമോദ്, നിഷ സാനു, ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം സുരേഷ് എന്നിവർ ക്യാമ്പ് സന്ദർശിച്ച് കുട്ടികളുമായി സംവദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.





