Aruvithura

അര നൂറ്റാണ്ടിനു ശേഷം അവർ ഒത്തുചേർന്നു; അരുവിത്തുറ കോളജിലെ 74-76 പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ക്യാംപസിൽ നടന്നു

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ 1974 -76 പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം അരുവിത്തുറ കോളേജ് സെമിനാർ ഹാളിൽ നടന്നു. കോളേജ് മാനേജർ വെരി റവ. ഫാ.മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യാതിഥിയായിരുന്നു.

സംഗമത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് , മുൻ ഫിസിക്സ് വിഭാഗം മേധാവി പ്രെഫ. തോമസ് വി അലപ്പാട്ട് , പൂർവ്വ വിദ്യാർത്ഥികളായ മുൻ പി എസ്സ്, സി അംഗം പ്രൊഫ ലോപ്പസ് മാത്യു, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ കെ.സി. സണ്ണി, പി. എസ്സ് സെബാസ്റ്റ്യൻ,സുനിൽ കുമാർ , രാമചന്ദ്രൻ നായർ തുടങ്ങിയവർ പൂർവ്വവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

പ്രായത്തെയും ശാരീരിക വെല്ലുവിളികളെയും അതിജീവിച്ച് 56 പൂർവവിദ്യാർത്ഥികൾ ചടങ്ങിനെത്തി. തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും സ്നേഹവിരുന്നിൽ പങ്കുചേർന്നും അവർ കൂടിച്ചേരൽ അവിസ്മരണീയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *