General

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് കൂട്ടിക്കൽ ടൗൺ വാർഡ് സാനിറ്റേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ എന്റെ നാട്, എന്റെ വാർഡ് എന്റെ വീട് കാംപെയിൻ പരിപാടിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് (ശനി) രാവിലെ 9 മുതൽ നടന്നു.

ഔട്ട് പോസ്റ്റ് റോഡ് വിസ്മയ , സൂര്യ കുടുംബ ശ്രീ കളുടെയും, ചിന്നക്കാള കോളനി റോഡ് ഗ്രാമീണ കുടുംബശ്രീയുടെയും, നേഴ്സറി സ്കൂൾ താളുങ്കൽ മേഖലകൾ ദീപം, ഹിമ കുടുംബശ്രീകളുടെയും, സെന്റ് ജോർജ് കോളനി റോഡ് അർച്ചന,തുഷാര കുടുംബശ്രീകളുടെയും, ഗ്രാമപഞ്ചായത്ത് റോഡ് മിത്രം,ജ്യോതിസ്, കുടുംബശ്രീ കളുടെയും,KSEB ബൈപാസ് റോഡ് തണൽ കുടുംബശ്രീയുടെയും നേതൃത്വത്തിൽ ക്ലീൻ ചെയ്ത് ക്ലോറിനേഷൻ നടത്തി.

വാർഡ് മെമ്പർ ആന്റണി കടപ്ലാക്കൽ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. CDS മെമ്പർ ഉഷ സോമരാജൻ ആശാ വർക്കർ, പ്രിയാ ഷാജൻ, ADS ഭാരവാഹികളായ ഷക്കീല സലിം, സുലോചന മോഹനൻ അൻജു മനോജ്, തിലകമ്മ ഷാജി, നിഷ ജോയിസ്, കുഞ്ഞുമോൾ ജോസ്, ഗീതാ ഷാ, സജീന, സരസ്വതി, ജൂലിഹ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ആരോഗ്യ പ്രവർത്തകർ,പൊതുപ്രവർത്തകർ എന്നിവർ ശുചീകരണ പരിപാടികൾക്ക് പിൻതുണ നൽകി . മൂന്നാം ഘട്ടമായി തോടുകളുടെയും ജല ശ്രോതസുകളുടെയും ശുചീകരണം മെയ് അവസാനവാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *