എരുമേലി : വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടുന്ന മലയോര നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിൽ ഈ സർക്കാരും ജനപ്രതിനിധിയും പൂർണ്ണ പരാജയമാണെന്ന് പിസി ജോർജ് കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നില്ല എന്ന് മാത്രവുമല്ല വന്യ മൃഗ ശല്യത്താൽ തങ്ങളുടെ കൃഷിയും ജീവനുപോലും ഭീഷണിയായ ഈ വിഷയത്തിൽ താൻ ജനപ്രതിനിധിയാകുന്ന പക്ഷം എന്ത് വിലകൊടുത്തും ശാശ്വത പരിഹാരം കാണുമെന്നും പിസി ജോർജ് പറഞ്ഞു.
എരുമേലി പഞ്ചായത്തിലെ വാഹന പര്യടനം രാവിലെ 8.30 ന് ചേനപ്പാടി, കിഴക്കേക്കരയിൽ ബിജെപി കോട്ടയം ഈസ്റ്റ് ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ആർ സോജി ഉത്ഘാടനം ചെയ്തു. തുടർന്ന് എരുമേലി വെസ്റ്റ് പഞ്ചായത്തിന്റെ വിവിധ മേഖലയിൽ വലിയ ജന പങ്കാളിത്വത്തോടെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
ഉച്ചകഴിഞ്ഞ് എരുമേലി ഈസ്റ്റ് പഞ്ചായത്തിലെ ഇരുമ്പൂന്നിക്കരയിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങൾ പിന്നിട്ട് മുക്കൂട്ടുതറയിൽ വാഹന പര്യടനത്തിന് സമാപനമായി. ഓരോ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന മനസ്സ് നിറഞ്ഞ സ്വീകരണങ്ങൾ ഏറെ ആത്മവിശ്വാസം നൽകുന്നുവെന്നും സ്വീകരങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് പിസി ജോർജ് പറഞ്ഞു.
പര്യടന പരിപാടികൾക്ക് മാറ്റ് കൂട്ടികൊണ്ട് യുവമോർച്ച യുടെ നേതൃത്വത്തിൽ എരുമേലി ടൗണിൽ നൂറ് കണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണം ഏറെ ശ്രദ്ധേയമായി.ഇതോടെ രണ്ടാഴ്ച്ചക്കാലമായി പൂഞ്ഞാറിലെ എല്ലാ പഞ്ചായത്തുകളിലും,മുൻസിപ്പാലിറ്റിയിലുമായി നടന്ന വാഹന പര്യടനത്തിന് ഇതോടെ സമാപനമായി.
പര്യടന പരിപാടികൾക്ക് വി.സി അജികുമാർ, സുബിച്ചൻ തോമസ്, സന്തോഷ് പാലമൂട്ടിൽ, അനിയൻ എരുമേലി, അശോക് കുമാർ, ജോഷി മുട്ടത്ത്,രഘു മന്നിക്കൽ, കെ കെ രാജൻ, സുരണ്യ, വൈശാഖ് കുളത്തുങ്കൽ, ബേബിച്ചൻ മുക്കൂട്ടുതറ, ജോസഫ് ഒറ്റപ്ലാക്കൽ, മഞ്ജു ദിലീപ്, ബാബുക്കുട്ടൻ, രജനി, മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
നാളെ തീക്കോയിൽ നിന്നും രാവിലെ ആരംഭിക്കുന്ന റോഡ് ഷോ സ്ഥാനാർഥി പിസി ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും തുടർന്ന് എല്ലാ പഞ്ചായത്തുകളും പിന്നിട്ട് വൈകുന്നേരം മുണ്ടക്കയം ടൗണിൽ കലാശകൊട്ടോടെ തെരെഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് പര്യസമാപ്തിയാകും.





