kozhuvanal

കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കന്ററി സ്കൂളിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം ഉത്ഘാടനം

കൊഴുവനാൽ: ലയൺസ് ക്ലബ്‌ ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിലൊന്നായ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് H.S.Sസിൽ വ്യക്തിത്വ വികസന ക്ലാസ് നടത്തപ്പെട്ടു.

പരിപാടിയുടെ ഉത്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് ഡൈനോ ജെയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ക് 318B ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു.

ജില്ലാ കോർഡിനേറ്റർ ലയൺ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ഫാക്കിൽറ്റി എസ്. രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ സോണി തോമസ്, സിസ്റ്റർ ജോസ്മി അഗസ്റ്റിൻ, സിസ്റ്റർ സൂസമ്മ , മൈക്കിൾ, തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, റോസ്മിൻ മരിയ ജോസ്, ജസ്റ്റിൻ എബ്രാഹം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *