vakakkaad

ദേശീയ അധ്യാപക ദിനം ഗംഭീരമാക്കി വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂൾ കുട്ടികൾ

വാകക്കാട് : വിദ്യ ചൊല്ലി തന്ന് അറിവ് പകർന്ന് ബോധ്യങ്ങൾ നൽകി ജീവിതത്തിൽ മുന്നേറാനുള്ള ബലമായി നമുക്കൊപ്പം നിൽക്കുന്ന പ്രിയപ്പെട്ട അധ്യാപകരുടെ സേവനത്തെയും ത്യാഗത്തെയും എന്നും ഓർമ്മിക്കേണ്ടതാണ് എന്ന് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ ലീഡർ എയ്ഞ്ചൽ ഷിബു കുട്ടികളോട് പറഞ്ഞു.

ഓർമപ്പെടുത്തുന്നതാണ് ഓരോ അധ്യാപക ദിനവും. ആ​ഗോളതലത്തിൽ ഓക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപക ദിനം.

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് നമ്മൾ അധ്യാപക ദിനമായി ആചരിക്കുന്നത്.

സൈദ്ധാന്തികവും ദൈവശാസ്ത്രപരവും ധാർമികവും പ്രബോധനപരവും സാമുദായികവും പ്രബുദ്ധവുമായ വിഷയങ്ങളിൽ ഉൾപ്പെടെ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. 1962 മുതലാണ് ഇന്ത്യയിൽ അധ്യാപക ദിനം ആചരിച്ചു തുടങ്ങുന്നത്.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനം അനുഷ്‌ഠിക്കുന്ന വേളയിലാണ് അദ്ദേഹത്തിൻ്റെ ജന്മദിനം ഒരു പ്രത്യേക ദിവസമായി ആഘോഷിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ ഡോ. എസ് രാധാകൃഷ്‌ണനെ സമീപിച്ചത്. ഇതോടെയാണ് വിദ്യാർഥികൾക്കായി എക്കാലവും ത്യാഗങ്ങൾ സഹിക്കുന്ന അധ്യാപകരെ ഓർക്കുന്ന ദിനമായി അത് ആഘോഷിക്കാൻ അദ്ദേഹം നിർദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *