Uzhavoor

ഉഴവൂർ ലയൺസ്‌ ക്ലബ്‌ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

ഉഴവൂരിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായി നിലകൊള്ളുന്ന ഉഴവൂർ ലയൺസ് ഉഴവൂർ പഞ്ചായത്ത് നാലാം വാർഡ് വട്ടപ്പുഴക്കാവിൽ വീട്ടിൽ കല്യാണിയമ്മക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ലയൻസ് ക്ലബ്‌ കോട്ടയം ജില്ല ഗവർണർ എം ജെ എഫ് ലയൺ ഡോ സണ്ണി സ്കറിയ നിർവഹിച്ചു.

ലയൻസ് ക്ലബ്‌ പ്രസിഡന്റ്‌ ജോബി ജോസഫ് ഒക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റ്റുമായ ജോണിസ് പി സ്റ്റീഫൻ ആണ് വീടിന്റെ ശോച്യാവസ്ഥ ലയൺസ് ക്ലബ്ബിന്റെ ശ്രദ്ധയിൽ പെടുത്തിയത്.

ഉഴവൂർ ലയൻസ് ക്ലബ്‌ നിർമിച്ചു നൽകുന്ന അഞ്ചാമത്തെ വീടാണിത്. ലയൻസ് അംഗമായ സണ്ണി ഐക്കരോത് ആണ് വീട് നിർമ്മാണത്തിനാവശ്യമായ തുക സ്പോൺസർ ചെയ്തത്. റീജിയണൽ ചെയർപേഴ്സൺ ലയൺ ഉണ്ണി കുളപ്പുര, സോൺ ചെയ്‌ർപേഴ്സൺ വിൻസെന്റ് മടവന, ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ തങ്കച്ചൻ കെ എം എന്നിവർ പങ്കെടുത്തു.

ക്ലബ്‌ ഭാരവാഹികൾ ആയ എബ്രഹാം വെളിയത്തു, ജോൺസൻ പൈമ്പലി മുൻ പ്രസിഡന്റ്‌ തോമസ് കൂന്തമറ്റത്തിൽ എന്നിവർ നേതൃതം നൽകി. ഉഴവൂർ ലയൻസ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം ആണെന്ന് ലയൻസ് ക്ലബ്‌ കോട്ടയം ജില്ല ഗവർണർ അഭിപ്രായപെട്ടു.

Leave a Reply

Your email address will not be published.